Aug 21, 2020
UDF vs LDF - വ്യവസായ വകുപ്പ് താരതമ്യം (പാർട്ട് 1)
Aug 13, 2020
സ്വപ്നയുടെ "വമ്പൻ" സ്വാധീനവും NIA യുടെ കോടതിയിലെ വാദവും
Aug 7, 2020
EIA 2020 Draft - Environment Impact Assessment
Environment Impact Assessment [EIA] അഥവാ പരിസ്ഥിതി ആഘാത പഠനത്തെക്കുറിച്ചും അതിൽ സർക്കാർ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുമാണ് ഈ ബ്ലോഗ്.
1) എന്താണ് , എന്തിനാണ് ElA?
2) എന്തുകൊണ്ടാണ് EIA 2020 Draft എതിർക്കപെടേണ്ടത്?
3) എങ്ങനെ നമ്മുടെ എതിർപ്പ് സർക്കാരിനെ അറിയിക്കാം?
1) എന്താണ് , എന്തിനാണ് ElA?
EIA ഒരു പഠനമാണ്. ഒരു പ്രദേശത്ത് പുതിയ വ്യവസായമോ ഖനിയോ റോഡോ വിമാനത്താവളമോ ഡാമോ മറ്റെന്തെങ്കിലും പ്രെജറ്റുകളോ തുടങ്ങുന്നതിന് മുൻപ്, ആ പദ്ധതി അല്ലെങ്കിൽ വ്യവസായം ആ പ്രദേശത്തെ പ്രകൃതിയെ എങ്ങനെ ബാധിക്കും എന്നുള്ള പഠനമാണ് EIA കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പഠനത്തിൽ പരിസ്ഥിതി ആഘാതം കുറവാണ് എന്ന് കണ്ടെത്തിയിൽ മാത്രമേ പരിസ്ഥിതി മന്ത്രാലയം, വ്യവസായങ്ങൾക്കോ പ്രെജറ്റുകൾക്കോ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം, നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാൻ വേണ്ടിയാണ് ElA കൊണ്ടുവന്നത്.
1984 ലെ ഭോപ്പാൽ വിഷവാതക ദുരന്തത്തിന് ശേഷമാണ് ഇത്തരമൊരു പഠനത്തിന്റെ ആവശ്യകത നമ്മൾ മനസിലാക്കിയത്.
2) എന്തുകൊണ്ടാണ് EIA 2020 Draft എതിർക്കപെടേണ്ടത്?
പരിസ്ഥിതി സംരക്ഷണത്തിനായി അവതരിപ്പിച്ച EIAയുടെ ആവശ്യകതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലാണ് പുതിയ മാറ്റങ്ങൾ കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്.
അതിലൊന്നാണ് സുപ്രിം കോടതി തന്നെ നിയമ വിരുദ്ധമെന്ന് പറഞ്ഞ post- facto clearance. അതായത്, നിയമ വിരുദ്ധമായി പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്ന, പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കമ്പനികൾക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ഉദാഹരണത്തിന്,2020 മെയ്യ് 7 ന് , വിശാഖപട്ടണത്ത് LU Polymer plant എന്ന കമ്പനിയിൽ നിന്നും വിഷവാതകം ചോർന്ന്, അത് ശ്വസിച്ച് കുറച്ചാളുകൾ മരണപ്പെടുകയും നൂറ് കണക്കിന് ആളുകൾ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തിരുന്നു. ഈ കമ്പനി കാലങ്ങളായി clearance certificate ഇല്ലാതെ പ്രവർത്തിപ്പിക്കുന്നതായിരുന്നു.
അതുപോലെ, 2020 മെയ്യ് 27 ന് ആസ്സാമിലെ Oil India limited ൽ തീപിടിക്കുകയും മാസങ്ങളോളം ആ തീ തുടരുകയും 10,000 ൽ പരം തദ്ദേശവാസികളെ ഷെൽറ്റർ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കേണ്ടതായും വന്നത് നാം മാധ്യമങ്ങളിൽ കണ്ടതാണ്. ആസ്സാം സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോർഡ് പറഞ്ഞത്, കഴിഞ്ഞ 15 വർഷത്തിലധികമായി ഈ കമ്പനി clearance certificate ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നാണ്. നിയമങ്ങൾ ഉണ്ടായിട്ടും ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ ആവർത്തിക്കുമ്പോൾ, നിലവിലുള്ള നിയമങ്ങൾ ബലപ്പെടുത്തുകയല്ലേ വേണ്ടത്.
പുതിയ നിയമപ്രകാരം, ഒരു വ്യവസായം അല്ലെങ്കിൽ ഒരു കമ്പനി പരിസ്ഥിതി മലിനീകരണം നടത്തുന്നതായി നാം കണ്ടാൽ, അത് റിപ്പോർട്ട് ചെയ്യുവാനുള്ള അധികാരം ജനങ്ങൾക്കില്ല. അതിനുള്ള അധികാരം സർക്കാരിനും ആ വ്യവസായം നടത്തുന്ന വ്യക്തകൾക്കും മാത്രമായിരിക്കും. അതായത്, ഇത്തരം പ്രേജറ്റുകളുടെ ദേഷം നേരിട്ടനുഭവിക്കുന്ന തദ്ദേശവാസികൾക്ക്, ഇതിനെതിരെ പരാതിപ്പെടുവാനുള്ള അധികാരം ഉണ്ടായിരിക്കുന്നതല്ല എന്നർത്ഥം.
ഒരു പ്രദേശത്തെ ഒരു വ്യവസായവുമായി ബന്ധപ്പെട്ട പരാതികളിൽ, സാധാരണ public hearing വെയ്ക്കുവാറുണ്ട്. Public hearing ൽ തദ്ദേശവാസികൾക്ക് പങ്കെടുത്ത് പരാതികൾ ബോധിപ്പിക്കാം. എന്നാൽ പുതിയ നിയമപ്രകാരം, അത് video conference വഴി നടത്തിയാലും മതി എന്നാണ് നിർദ്ദേശിക്കുന്നത്. പ്രത്യക്ഷത്തിൽ നല്ലത് എന്ന് തോന്നാമെങ്കിലും, ഉൾഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾ, വനവാസികൾ എന്നിവരെ സംബന്ധിച്ചിടത്തോളം വീഡിയോ കോൺഫറൻസ് എന്നത് പ്രായോഗികമല്ല എന്ന് മാത്രമല്ല, അത്തരം video public hearing കളെ അട്ടിമറിക്കുവാനുള്ള സാധ്യതയും കൂടുതലാണ്.
പുതിയ നിയമ പ്രകാരം, 40 ഇനം വ്യവസായങ്ങൾക്ക് മുൻകൂട്ടി clearance certificate വാങ്ങേണ്ടതില്ല. 1.5 ലക്ഷം ച.മീറ്റർ വരെയുള്ള നിർമ്മാണങ്ങൾക്ക് environmental clearance certificate അവശ്യമില്ല എന്നും നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യവസായ സ്ഥാപനത്തിന്, അതിന്റെ നിലവിലെ വിസ്തൃതിയുടെ 50% വർദ്ധിപ്പിക്കുന്നതിനും EC (environment clearance) ആവശ്യമില്ല എന്നും നിർദ്ദേശിക്കുന്നു. അത്, എന്ത് പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയാലും. പുതിയ നിർദേശം, ഖനന നിയന്ത്രണങ്ങൾക്കും ഇളവുകൾ നൽകുന്നു. പുതിയ പരിസ്ഥിതി സംരക്ഷണ നിയമത്തിൽ ഇനിയുമുണ്ട് , പ്രകൃതി വിരുദ്ധ നിർദ്ദേശങ്ങൾ ഏറെ.
കോവിഡ് വ്യാപിച്ച്, രാജ്യമാകെ lockdown ലേക്ക് പോയ സാഹചര്യത്തിലാണ്, കേന്ദ്ര സർക്കാർ ഈ വിജ്ജാപനം ഇറക്കിയത്. ഇതിനെതിരെ digital platform ഉപയോഗിച്ച് ചില പരിസ്ഥിതി സംഘടനകൾ പ്രതിക്ഷേധിച്ചപ്പോൾ, അവർക്കെതിരെ UAPA ചുമത്തി അവരുടെ website കൾ പൂട്ടിച്ചു നമ്മുടെ ഭരണാധികാരികൾ. ഡൽഹി കോടതി നിർദ്ദേശിച്ചിട്ടും, ഈ വിജ്ജാപനം പ്രാദേശിക ഭാഷകളിൽ പുറത്തിറക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.
3) എങ്ങനെ നമ്മുടെ എതിർപ്പ് സർക്കാരിനെ അറിയിക്കാം?
ആഗസ്റ്റ് 11 വരെയാണ് , നിർദിഷ്ട ElA Draft ൽ നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ. ഇമെയിൽ അയച്ച് നമുടെ നിർദ്ദേശങ്ങളും എതിർപ്പുകളും അറിയിക്കാം.
അയക്കേണ്ട ഇമെയിൽ അഡ്രസ്സുകൾ :
eia2020-moefcc@gov.in
secy-moef@nic.in
നിങ്ങൾക്ക് സ്വന്തമായി ഇമെയിൽ എഴുതാം. വേണമെങ്കിൽ, താഴെക്കൊടുത്തിരിക്കുന്ന email draft ഉപയോഗിക്കാം.
Sub : EIA2020 RESPONSE
Respected authorities,
The EIA2020 notification draft which is now open for public opinion is clearly violating environmental stability as well as the rights of the citizens. As a result, common people lose their right to save their environment in anyway. If these changes are made to serve the business tycoons, it will be like a cruel rape of Mother Nature. Of course the Nation needs industrial developments, but it should not be cutting the roots of our existence.
As per the EIA 2020 notification draft, clearance certificate for a factory or any industrial venture from the pollution control board or similar authorities to make sure the venture is not disturbing the nature is not mandatory before the venture begins. Companies can do it later after they start functioning. Which is like a 'pollute and pay' situation. The existing system has to be maintained as it is practiced right now. The new notification draft denies common citizens' right to complain to the authorities about the companies or ventures that are a threat to the nature. As per the EIA2020 notification draft, complaint about a company polluting the nature has to go through the same company itself which doesn't appear to be a logical decision. Or the complaint has to go through the Governmental authorities itself. Here the common man is losing his right to protect his environment as a citizen. Also, time period for hearing from the public regarding an industrial project in their area is reduced to 20 days. This is injustice. My suggestion is to notify each and every native in person, by sending a draft in regional language which reaches their houses in no time, right after announcing the project. Concerned ward members should make it happen. Feedback from the general public should be given to the authorities as a public response regarding the same. Companies belonging to Category B2 does not need Environmental Impact Assessment report as per EIA2020. There is an appraisal committee which decides it right now. According to the new Draft many ventures are excluded from the environmental clearance blindly, which supports just the business tycoons which will end up in selling our whole nation.
As an Indian I am totally against this EIA 2020 notification draft. I here by submit my opposition against the 'anti-citizen rights' changes incorporated in EIA2020 notification draft. I humbly request you to take the matter into serious consideration and make stricter rules to preserve the environment for a better future
Thank you
Aug 6, 2020
'ബാബറിമസ്ജിദ് പൊളിച്ചുമാറ്റി പ്രശ്നം തീര്‍ക്കണം. ഇഎംഎസ്'.
1987 ജനുവരി 14 ന് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയാണിത്. സിപിഐ എം ജനറല്‍ സെക്രട്ടറി ഇ എം എസിന്റെ പ്രസംഗത്തിലേതെന്ന നാട്യത്തില്‍ മാതൃഭൂമി പച്ചക്കള്ളം എഴുതിയതാണിത്. മറ്റൊരു പത്രവും ഇത്തരമൊരു പ്രസംഗം കേട്ടിട്ടുമില്ല, റിപ്പോര്‍ട്ടുചെയ്തുമില്ല. അടുത്ത ദിവസംതന്നെ ഇഎംഎസിന്റെ മറുപടിയടക്കം ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചു.
ഇ എം എസ് പറഞ്ഞത്,
ബാബ്റി മസ്ജിദ്, രാമജന്മഭൂമി പ്രശ്നങ്ങള്‍ അന്യോന്യം വിട്ടുവീഴ്ചചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കിക്കൂടേ?
സേട്ടുവും ആര്‍എസ്എസ്സും തമ്മില്‍ ഇതിന്റെ പേരില്‍ യുദ്ധം വെട്ടാനൊരുങ്ങുകയാണ്. ഇത് രണ്ട് സമുദായത്തിനും ഗുണം ചെയ്യുമോ? രണ്ട് സമുദായങ്ങളിലേയും സാധാരണക്കാര്‍ ചിന്തിക്കണം.
നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് ബാബര്‍ ജീവിച്ചത്. ശ്രീരാമന് ജനിച്ചിട്ടുണ്ടെന്നാണ് പറയുന്നതെങ്കില്‍ അതും രണ്ടായിരം മൂവായിരം വര്‍ഷം മുമ്പാണ്. അന്നുള്ള പ്രശ്നത്തിന്റെ പേരില്‍ ഇന്ന് ജനങ്ങളെ ഇളക്കിവിടുന്നത് ശരിയാണോ?
മതവിശ്വാസികളുടെ വിശ്വാസത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഞാന്‍ മതവിശ്വാസി അല്ലാത്തതുകൊണ്ട് എനിക്ക് മതവിശ്വാസികളെ ബഹുമാനിക്കാനും വിമര്‍ശിക്കാനും കഴിയും. ബാബ്റി മസ്ജിദ് പ്രശ്നവും രാമജന്മഭൂമി പ്രശ്നവും പരിഹരിക്കാന്‍ ഞാനൊരു നിര്‍ദ്ദേശംവെയ്ക്കുന്നു. ഞാനാണ് നിര്‍ദ്ദേശം വെയ്ക്കുന്നതെന്നതുകൊണ്ട് തന്നെ അവരത് അംഗീകരിക്കുകയില്ല ഇ എം എസ് പറഞ്ഞു.
പള്ളിയും ക്ഷേത്രവും ആ സ്ഥലത്ത് പ്രവര്‍ത്തിച്ചുകൂടേ? ഒരു ഭാഗത്ത് പള്ളി, മറുഭാഗത്ത് ക്ഷേത്രം. അല്ലെങ്കില്‍ കെട്ടിടത്തിന്റെ മുകളില്‍ പള്ളി, താഴെ ക്ഷേത്രം. അല്ലെങ്കില്‍ മുകളില്‍ ക്ഷേത്രം താഴെ പള്ളി. എന്നാലും തര്‍ക്കം തീരില്ല. കെട്ടിടത്തിന്റെ താഴെ പള്ളി വേണം, അമ്പലം വേണം എന്നതാവും പിന്നീട് തര്‍ക്കം. പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കുകയല്ല കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കി സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് സേട്ടും ആര്‍എസ്എസും ശ്രമിക്കുന്നത് ഇ എം എസ് പറഞ്ഞു.
Aug 5, 2020
പി എസ് സി നിയമനങ്ങളും കേരള സർക്കാരും
കേരള സർക്കാരിന്റെ PSC നിയമനങ്ങളാണല്ലോ ഇപ്പോഴത്തെ "മനപ്പൂർവ്വമായ" ട്രെന്റിങ്ങ് ന്യൂസ്. ഇപ്പോഴത്തെ ഇടത് സർക്കാർ PSC വഴി നിയമനങ്ങൾ നടത്തുന്നില്ല എന്നും മുഴുവൻ താത്കാലിക നിയമനങ്ങളാണ് എന്നുമാണല്ലോ ഇപ്പോഴത്തെ അക്ഷേപം. പ്രതിപക്ഷം, നുണകൾക്ക് മുകളിൽ നുണകൾ വെച്ച് പുകമറ ശ്രഷ്ടിക്കുമ്പോൾ, നമുക്ക് വസ്തുതകളും കണക്കുകളും വെച്ച് പരിശോധിക്കാം.
ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ, എല്ലാ വകുപ്പുകളിൽ നിന്നുമുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യുവാനുള്ള നിർദ്ദേശം നൽകുകയാണ് ആദ്യം ചെയ്തത്. അതോടെപ്പം തന്നെ വരുന്ന ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുവാൻ വേണ്ട മോനിറ്ററിങ്ങ് സംവിധാനം കൂടി ആരംഭിച്ചു.
ഇനി നിയമനങ്ങളുടെ കണക്കുകളിലേക്ക്
കഴിഞ്ഞ UDF സർക്കാരിന്റെ കാലത്ത്, 2011 ജൂൺ മുതൽ 2015 ജൂൺ വരെ നിയമനം നൽകിയത് : 123104 പേർക്ക്.
ഈ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത്, 2016 മുതൽ 2020 ഏപ്രിൽ വരെ നിയമനം നൽകിയത് : 133132 പേർക്ക്.
അതായത്, 10028 അധികം പേർക്ക് ഈ സർക്കാർ, കഴിഞ്ഞ UDF സർക്കാരിന്റെ മേൽപ്പറഞ്ഞ കാലയളവിനേക്കാൾ കൂടുതൽ നിയമനങ്ങൾ നടത്തി.
ഈ കോറോണക്കാലത്ത് മാത്രം, 10054 പേർക്ക് PSC വഴി അഡ്വൈസ് മെമോ അയച്ചുകഴിഞ്ഞു. അതോടെപ്പം 55 റാങ്ക് ലിസ്റ്റുകളും വന്നു. അതായത്, കൊറോണ സമയത്ത് പോലും PSC വഴിയുള്ള നിയമനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ട് എന്നർത്ഥം.
ഈ സർക്കാർ കഴിഞ്ഞ 4 വർഷം കൊണ്ട് 16508 തസ്തികകളാണ് കൂടുതലായി ശ്രഷ്ടിച്ചത്.
ആരോഗ്യ മേഖല : 5985
പോലീസ് : 4993
ഹയർ സെക്കന്ററി : 3540
നീതീന്യായ വകുപ്പ് : 1990
ഇതിന് പുറമേ, കഴിഞ്ഞ 4 വർഷത്തിൽ എയ്ഡഡ് സ്കൂളുകളിൽ 18119 നിയമനങ്ങൾ ഈ സർക്കാർ നടത്തി.
മുൻപ് പി എസ് സി വഴി നിയമനം നടത്താതിരുന്ന 52 സ്ഥാപനങ്ങൾ കൂടി ഈ സർക്കാർ പി എസ് സി നിയമനത്തിന് വിട്ടു.
താൽക്കാലിക നിയമനങ്ങൾ
പ്രതിപക്ഷം ആരോപിക്കുന്ന മറ്റൊന്ന്, താൽക്കാലിക നിയമനങ്ങളെക്കുറിച്ചാണ്. PSC ഉദ്യോഗാർത്ഥികളെ തഴഞ്ഞ്, താൽക്കാലിക നിയമനങ്ങളാണ് ഈ സർക്കാർ നൽകുന്നത് എന്നാണ് ആരോപണം.
വസ്തുത :-
UDF കാലത്തെ താത്കാലിക നിയമനങ്ങൾ : 31899
ഈ സർക്കാരിന്റെ കാലഘട്ടത്തിലെ താത്കാലിക നിയമനങ്ങൾ : 11674
അതായത്, കഴിഞ്ഞ UDF സർക്കാരിന്റെ കാലത്തെ താത്കാലിക നിയമനങ്ങളുടെ മൂന്നിൽ ഒന്ന് മാത്രമേ ഈ സർക്കാരിന്റെ കാലത്ത് നടന്നിട്ടുള്ളൂ എന്നതാണ് വസ്തുത.
ഈ സർക്കാർ കഴിഞ്ഞ 4 വർഷം കൊണ്ട് 43842 പേർക്ക് എംബ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നിയമനങ്ങൾ നൽകി എന്നത്, പ്രതിപക്ഷത്തിന്റെ "പിൻ വാതിൽ നിയമനം" എന്ന ആരോപണത്തിന്റെ വസ്തുതാ വിരുദ്ധത തുറന്നു കാണിക്കുന്നതാണ്.
ഇനി സിവിൽ പോലീസ് ഓഫീസർ (CPO) റാങ്ക് ലിസ്റ്റ്
കാലവധി അവസാനിക്കുന്ന ഈ റാങ്ക് ലിസ്റ്റിൽ നിന്നും ആരെയും നിയമിച്ചിട്ടില്ല എന്നീതിയിലാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്.
CPO മെയിൽ റാങ്ക് ലിസ്റ്റിൽ 7577 പേരാണ് ഉൾപെട്ടത്. അതിൽ 5601 പേർക്ക് ഇതുവരെ അഡ്വൈസ് മെമോ നൽകിക്കഴിഞ്ഞു എന്നതാണ് വസ്തുത.
CPO ലിസ്റ്റുകൾ ഏഴെണ്ണമാണ്. 2019 ജൂലൈ 1 നാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഒരു വർഷം കാലാവധി നിശ്ചയിച്ച ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ ജൂൺ 30 ന് അവസാനിച്ചു. മെയിൻ റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാർത്ഥികളുടെ എണ്ണവും പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളും ഒന്ന് നോക്കാം.
ബറ്റാലിയൻ, മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എണ്ണം, റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകൾ, ശതമാനം എന്ന ക്രമത്തിൽ വായിക്കുക.
SAP : 1158 - 1110 - 96 %
MSP : 1259 - 832 - 66 %
KAP 1 : 874 - 590 - 68 %
KAP 2 : 1238 - 952 - 77 %
KAP 3 : 806 - 763 - 95 %
KAP 4 : 1284 - 754 - 59 %
KAP 5 : 958 - 600 - 63 %
ആകെ : 7577 - 5601 - 74 %
ഏഴ് ലിസ്റ്റുകളിലും ഉൾപ്പെട്ട ഉദ്യോഗാർത്ഥികളിൽ 74 ശതമാനം പേർക്കും നിയമനം നൽകാൻ കഴിയുന്ന രീതിയിൽ ഒഴിവുകൾ ജൂൺ 30ന് മുമ്പായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെയിൻ ലിസ്റ്റുകളിൽ ഉൾപ്പെട്ടവരിൽ മുക്കാൽ ഭാഗം പേർക്കും നിയമനം ലഭിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത.
ചരിത്രത്തിലെ ഏറ്റവും കുറവ് നിയമനമെന്നൊക്കെ പറഞ്ഞ് ബഹളം കൂട്ടുന്നവരോട് ചരിത്രവും പറഞ്ഞു പോകണമല്ലോ. 2019-20 വർഷത്തെ നിയമനം കുറഞ്ഞു പോയെന്നാണ് ആരോപണമെങ്കിൽ 2014-15 വർഷം കാലാവധി അവസാനിച്ച ഇതേ ലിസ്റ്റുകളിലെ നിയമനങ്ങളൊന്ന് പരിശോധിക്കാം. ഒരു താരതമ്യത്തിന്, ഇപ്പോൾ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ കൂടി ബ്രാക്കറ്റിൽ നൽകുന്നുണ്ട്.
SAP : 435 ( 1110)
MSP : 661 (832)
KAP 2 : 749 (952)
KAP 3 : 619 (763)
ആകെ : 2464 (3657)
(KAP 1, KAP 5 നിലവിലെ ലിസ്റ്റുകൾ കേസുകളിൽപ്പെട്ടതിനാലും KAP 4 ന്റെ 2014-15 നിയമനനില സൈറ്റിൽ ലഭ്യമല്ലാത്തതിനാലും ആ ഡേറ്റകൾ ഇവിടെ താരതമ്യത്തിനായി എടുത്തിട്ടില്ല.)
അഞ്ച് വർഷം മുമ്പ് പോലീസ് നിയമനമെന്ന് പറഞ്ഞ് നടന്നിരുന്നത് എന്താണെന്ന് എല്ലാരെയും ഓർമ്മിപ്പിക്കാനായി മാത്രം ഈ ലിങ്ക് കൂടി ചേർക്കുന്നു. നമ്മുടെ ആലപ്പുഴയിൽ, കഴിഞ്ഞ UDF സർക്കാരിന്റെ കാലത്ത് നടന്ന സംഭവമാണ്.
ഇനി അനധികൃത നിയമനങ്ങൾ എന്ന് പറയുന്ന എല്ലാ പ്രതിപക്ഷ നേതാക്കൻമാരും അവരുടെ അണികളും താഴെക്കൊടുത്തിരിക്കുന്ന വീഡിയോ ഒന്ന് കാണുന്നത് നല്ലതാണ്.