May 25, 2020

ക്ഷേമ- സുരക്ഷാ പെൻഷനുകൾ : കഴിഞ്ഞ സർക്കാരുമായി ഒരു താരതമ്യ പഠനം.

LDF സർക്കാർ അധികാരത്തിൽ വന്ന് ആദ്യം ചെയ്ത കാര്യം, മുൻ യു.ഡി.എഫ്  സർക്കാർ കുടിശ്ശിക വരുത്തിയ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുക എന്നതായിരുന്നു ( ഏകദേശം 19 മാസത്തെ കുടിശിക). ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ സാമൂഹ്യ സുരക്ഷ പെൻഷൻ ഇനത്തിൽ തന്നെ 1473.67 കോടി രൂപയാണ് കുടിശ്ശിക ഉണ്ടായിരുന്നത്. ഇവ 2 ഘട്ടങ്ങളായിപൂർണ്ണമായും 2017 ആഗസ്റ്റോടെ ഈ LDF ഗവൺമെൻ്റ് കൊടുത്തു തീർത്തു. 173 കോടി കമ്മിയിയിലാണ് ട്രഷറി ക്ലോസ് ചെയ്താണ്  കഴിഞ്ഞ യു ഡി എഫ് അധികാരം വിട്ടൊഴിയുന്നത് (White paper on State Finances June 2016) എന്നുകൂടി ഓർക്കേണ്ടിയിരിക്കുന്നു.



ക്ഷേമ പെൻഷനുകളിലെ വർദ്ധനവ്


UDF സർക്കാർ കാലം : കഴിഞ്ഞ UDF സർക്കാരിന്റെ കാലത്തെ സാമൂഹ്യ സുരക്ഷ പെൻഷനുകൾ എത്ര ആയിരുന്നു എന്ന് നമുക്ക് നോക്കാം.

🔹കർഷക തൊഴിലാളി പെൻഷൻ = 600 രൂപ
🔹വാർദ്ധക്യ കാല പെൻഷൻ = 600 രൂപ
🔹വികലാംഗ പെൻഷൻ = 800 രൂപ
🔹50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ = 800 രൂപ
🔹ഇന്ദിര ഗാന്ധി ദേശീയ വിധവ പെൻഷൻ = 800 രൂപ

LDF സർക്കാർ ഇതുവരെ : ഈ LDF ഗവൺമെൻ്റ് അധികാരത്തിലേറിയ ശേഷം 3 തവണ സാമൂഹ്യ സുരക്ഷ പെൻഷനുകൾ വർധിപ്പിക്കുകയും ഇപ്പോൾ പെൻഷനായി 1300 രൂപാ നൽകുന്നുണ്ട്. 

UDF സർക്കാർ കാലം : കഴിഞ്ഞ യു ഡി എഫ് സർക്കാർ അഞ്ചു വർഷം കൊണ്ട് കൊടുത്ത പെൻഷൻ തുക 9311 കോടി രൂപയുടേതായിരുന്നു.

LDF സർക്കാർ ഇതുവരെ : ഇടതുപക്ഷ സർക്കാരിന്റെ അഞ്ചാം വർഷം  ആരംഭിക്കുമ്പോൾ തന്നെ (2020 ഏപ്രിൽ)  26,700 കോടി രൂപ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തു കഴിഞ്ഞു. 

പെൻഷന് അർഹരായവരുടെ എണ്ണത്തിലെ വർദ്ധനവ്


UDF സർക്കാർ കാലം : ഈ സർക്കാർ അധികാരത്തിലേറുമ്പോൾ സാമൂഹ്യ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 34,43,414 ആയിരുന്നു. 

LDF സർക്കാർ ഇതുവരെ : എന്നാൽ അർഹതയുളള എല്ലാവരെയും ഉൾപ്പെടുത്ത് ഇന്ന് അത് 47,94,468 ആയി വർധിപ്പിച്ചു. 13.5 ലക്ഷത്തിൽ കൂടുതൽ ആളുകൾ ഈ സർക്കാർ അധികരത്തിൽ വന്നതിനു ശേഷം ക്ഷേമ സുരക്ഷാ പെൻഷൻകൾ കൈപറ്റിത്തുടങ്ങി.


ക്ഷേമ- സുരക്ഷാ പെൻഷനുകളിലെ കേന്ദ്ര വിഹിതം

സാധാരണ ഇത്തരം പോസ്റ്റുകൾ പബ്ലിഷ് ചെയ്യുമ്പോൾ BJP പ്രവർത്തകർ, ഈ പെൻഷനുകൾ നൽകുന്നത് കേന്ദ്ര ഫണ്ടുകൊണ്ടാണ് എന്ന് സമർത്ഥിക്കാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട്, ക്ഷേമ- സുരക്ഷാ പെൻഷനുകളിലെ കേന്ദ്ര വിഹിതം കൂടി ഒന്ന് നോക്കാം.

മാർച്ച് മാസം കേരളത്തിൽ സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 47,49,668 എന്നതാണ്.ഇതിൽ 3 വിഭാഗങ്ങളിൽ മാത്രമാണ് കേന്ദ്ര സഹായം ലഭിക്കുന്നുള്ളു.

🔹 ഇന്ദിരഗാന്ധി ദേശിയ വിധവ പെൻഷൻ
🔹 ഇന്ദിരഗാന്ധി ദേശിയ വാർദ്ധക്യകാല പെൻഷൻ
🔹 ഇന്ദിര ഗാന്ധി ദേശിയ വികലാംഗ പെൻഷൻ 

എന്നിവയിൽ കേരളത്തിൽ  42,12, 296 പേർക്കാണ് പെൻഷൻ നൽകി വരുന്നത്. ഇതിൽ  6,88,329 പേർക്ക് മാത്രമാണ് കേന്ദ്ര സഹായം ലഭിക്കുന്നത്.

അതിൽ തന്നെ ഇന്ദിര ഗാന്ധി ദേശീയ വികലാംഗ പെൻഷനിൽ 80 വയസ്സിന് താഴെ ഉള്ളവർക്ക് നിലവിൽ സംസ്ഥാന വിഹിതം മാത്രമേ ലഭിക്കുന്നുള്ളു, കേന്ദ്ര വിഹിതം ഇല്ല.  ഒപ്പം തന്നെ ഇന്ദിര ഗാന്ധി ദേശീയ വിധവ പെൻഷനിൽ 40 വയസ്സിന് താഴെ ഉള്ളവർക്ക് സംസ്ഥാനമാണ് പെൻഷൻ നൽകുന്നത്. കേന്ദ്രം ഈ ഗണത്തിലുള്ളവർക്ക് പെൻഷൻ നൽകുന്നില്ല.

കർഷക തൊഴിലാളി പെൻഷനും, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷനും പൂർണ്ണമായി സംസ്ഥാനമാണ് നൽകുന്നത്. 

താഴെക്കൊടുത്തിരിക്കുന്ന ചാർട്ടിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതം വ്യക്തമായി  നൽകിയിട്ടുണ്ട്.


അവസാനമായി മറ്റു സംസ്ഥാനങ്ങളിൽ നൽകുന്ന പെൻഷൻ തുകകൾ കൂടി ഒന്ന് നോക്കുന്നത് നല്ലതാണ്. വെറും മുപ്പതു രൂപ മുതൽ പരമാവധി 500 രൂപ വരെയാണ് മറ്റ് പല സംസ്ഥാനങ്ങളും വിതരണം ചെയ്യുന്നത്.

  

അനീഷ് പന്തലാനി
25 - 05 - 2020
Data credit:  Pinko Human & Abhilash S

May 23, 2020

ക്ഷേത്രവും സർക്കാരും പിന്നെ പണവും

ഗുരുവായൂർ ദേവസ്വം ബോർഡ് CMDRF ലേക്ക് അ സംഭാവന നൽകിയത് മുതൽ, ദേവസ്വം ബോർഡിൻറെയും അമ്പലങ്ങളുടെയും പണം സർക്കാർഏറ്റെടുക്കുന്നു എന്ന പഴങ്കഥകളുമായി വീണ്ടും ചിലർ ഇറങ്ങിയിട്ടുണ്ട്. അതിന്റെ വസ്തുതകളെക്കുറിച്ചാണ് ഈ പോസ്റ്റ്.

അമ്പലങ്ങളുടെ പണം സർക്കാർ ഏറ്റെടുത്ത് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ?


അമ്പലങ്ങളുടെയും ദേവസ്വം ബോർഡിന്റെയും പണം സർക്കാർ ഖജനാവിലേക്ക് മാറ്റുകയോ മറ്റാവശ്യങൾക്ക് ചെലവഴിക്കുന്നതോ ഇല്ല എന്ന് മാത്രമല്ല, പൊതു ഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപാ മാറി മാറി വരുന്ന സർക്കാരുകൾ അമ്പലങ്ങൾക്കും ദേവസ്വം ബോർഡിനും വേണ്ടി ചിലവഴിക്കുന്നുമുണ്ട്.

2017 - 18 ലെ കണക്കനുസരിച്ച്  കേരളത്തിലെ 1188 ക്ഷേത്രങ്ങൾ പ്രവർത്തിക്കുന്നത്, സർക്കാരിന്റെകൂടി സഹായം സ്വീകരിച്ചാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള 1249 ക്ഷേത്രങ്ങളിൽ, ചെലവിനേക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്നത് വെറും 61 ക്ഷേത്രങ്ങളിൽ മാത്രമാണ്. ഈ കാലയളവിൽ (2017 - 18) പൊതു ഖജനാവിൽ നിന്നും ദേവസ്വം ബോർഡുകൾക്കായി 70 കോടി രൂപായാണ് നൽകിയത്. അതായത്, പൊതു ഖജനാവിൽ നിന്നും പണം അനുവദിച്ചില്ലെങ്കിൽ, ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളിലും പൂജയും മറ്റും നടക്കില്ല എന്ന് സാരം.


2019 വരെ മലബാർ ദേവസ്വം ബോർഡിന് ഈ സർക്കാർ 120.48 കോടി രൂപാ ഗ്രാന്റായി അനുവദിച്ചു.

Image credit: asiavillenews

 2019 ഒക്ടോബറിലെ കണക്ക് പ്രകാരം ഈ സർക്കാർകഴിഞ്ഞ 3 വർഷം കൊണ്ട് 1255.32 കോടി രൂപാ ശബരില വികസനത്തിന് മാത്രമായി ചിലവഴിച്ചിട്ടുണ്ട്.

Image credit: asiavillenews

ഇത് കൂടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിനായി 100 കോടിയും ശബരിമല മാസ്റ്റർ പ്ലാൻ വിഹിതമായി 106 കോടി രൂപയും അനുവദിച്ചു (കഴിഞ്ഞ UDF സർക്കാർ 341.21 കോടി രൂപാ ചെലവഴിച്ചു).

Image credit: asiavillenews

2015 ൽ, കേരള സർക്കാർ നിയമസഭയിൽ വെച്ച രേഖകൾ പ്രകാരം, ആ സർക്കാർ വിവിധ ക്ഷേത്രങ്ങൾക്കായി:-

തിരുവിതാംകൂർ ദേവസ്വം ബോഡിന് : 106.3 കോടി
കൊച്ചി ദേവസ്വം ബോർഡിന് : 2 കോടി
മലബാർ ദേവസ്വം ബോർഡിന് : 60.31 കോടി

രൂപാ പൊതു ഖജനാവിൽ നിന്നും ചെലവഴിച്ചിട്ടുണ്ട്. കൂടാതെ ശ്രീപത്മ സ്വാമീ ക്ഷേത്രത്തിന്റെ സുരക്ഷക്കായി 62.18 കോടി രൂപയും കൂടൽമാണിക്യം ദേവസ്വത്തിന് വേണ്ടി 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു.



ആറ്റുകൽ ഉത്സവവുമായി ബന്ധപ്പെട്ട ക്രമീകരണകൾക്കും സുരക്ഷക്കുമായി കോടിക്കണക്കിന് രൂപയാണ് സർക്കാരുകൾ ചെലവഴിക്കുന്നത്.

കൂടാതെ, ഈ കോവിഡ് കാലത്ത് മലബാർ ദേവസ്വം ബോഡിന്റെ കീഴിലുള്ള ജീവനക്കാർക്ക് അടിയന്തിര സഹായം വിതരണം ചെയ്തു. 

മാനേജ്മെന്റ് ഫണ്ടില്‍ നിന്നും ശമ്പളത്തിന് അര്‍ഹതയുള്ള ക്ഷേത്രജീവനക്കാര്‍ക്ക് 10,000 രൂപ വീതമാണ് അടിയന്തിര ധനസഹായം അനുവദിച്ചത്. ഇതിനായി കാസര്‍കോട് ഡിവിഷന് 90 ലക്ഷം രൂപയും തലശ്ശേരി ഡിവിഷന് 80 ലക്ഷം രൂപയും കോഴിക്കോട്, മലപ്പുറം, പാലക്കാട്‌ ഡിവിഷനുകള്‍ക്ക് 50 ലക്ഷം രൂപ വീതവുമായി ആകെ 3 കോടി 20 ലക്ഷം രൂപ ഇതിനായി വിനിയോഗിച്ചു. ഇത് കൂടാതെ ബോര്‍ഡിനു കീഴിലെ ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ഷേമനിധിയില്‍ അംഗത്വമുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും, ക്ഷേത്ര ഫണ്ടിന്റെ അപര്യാപ്തത മൂലം അതത് ക്ഷേത്രങ്ങളില്‍ നിന്ന് ശമ്പളം ലഭിക്കാത്ത എ ഗ്രേഡ് ക്ഷേത്ര ജീവനക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്കും  പ്രത്യേക ആശ്വാസ ധനസഹായമായി ‘മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധി’ മുഖേന 2500 രൂപ വീതം അനുവദിച്ചു. 4000 അംഗങ്ങള്‍ക്കായി ഒരു കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.

ജീവനക്കാര്‍ കൂടാതെ മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ധനസഹായം കൈപ്പറ്റി വരുന്ന ഉത്തര മലബാറിലെ കാവുകളുമായി ബന്ധപെട്ട ആചാരസ്ഥാനികര്‍, കോലധാരികള്‍, അന്തിത്തിരിയന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്  മൂന്ന് മാസത്തേക്കുള്ള ഒറ്റത്തവണ അടിയന്തിര ധനസഹായമായി 3600 രൂപ വീതം ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നും നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ഈ ഇനത്തില്‍  2208 പേര്‍ക്കായി 79.48 ലക്ഷം രൂപ വിനിയോഗിച്ചു.




ദേവസ്വം ബോർഡുകളുടെ പണം എവിടെയാണ് സൂക്ഷിക്കുന്നത് ? സുരക്ഷിതമാണോ? സുതാര്യമാണോ?

അമ്പലങ്ങളുടെ പണം സർക്കാർ ട്രഷറികളിലാണ് സൂക്ഷിക്കുന്നത് എന്ന വാദം തെറ്റാണ്. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളുടെ വരുമാനം അതാത് ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ബാങ്ക് അകൗണ്ടുകളിലും മലബാർ ദേവസ്വം ബോർഡ്, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളിലെ വരുമാനങ്ങൾ അതാത് ക്ഷേത്രങ്ങളുടെ അകൗണ്ടിലുമാണ് നിക്ഷേപിക്കുന്നത്.

ദേവസ്വം ബോർഡിന്റെ വരവ് ചിലവ് കണക്കുകൾ പരിശോദിക്കുന്നത്, കേരള സർക്കാരോ ദേവസ്വം ബോർഡ് അംഗങ്ങളോ അല്ല. മറിച്ച് ബഹു. ഹൈക്കോടതിയുടെ നേതൃത്ത്വത്തിൽ CAG (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ) യും കേരള ഓഡിറ്റ് വകുപ്പും ചേർന്നാണ്. മാത്രമല്ല, ഈ കണക്കുകൾ ഹൈക്കോടതിയിലും സുപ്രീം കോടതിയും സമർപ്പിക്കുന്നുമുണ്ട്. ഒരു നിശ്ചിത തുകയിൽ കൂടുതൽ ദേവസ്വം ഫണ്ടിൽ നിന്നും ഉപയോഗിക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുവാദവും ആവശ്യമുണ്ട്.

ദേവസ്വം ബോർഡിനെ തിരഞ്ഞെടുക്കുന്നതെങ്ങനെ? അതിന്റെ അധികാരങ്ങൾ എന്തെക്കെ?

ദേവസ്വം ബോർഡ് എന്നത് ഭരണഘടനാ സ്ഥാപനമാണ്. നിയമസഭയിലെ എല്ലാ ഹിന്ദു MLA മാർ ചേർന്നാണ് ദേവസ്വം ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഒരിക്കൽ തെരഞ്ഞെടുത്താൽ, ആ ദേവസ്വം ബോർഡിനെ പിരിച്ചുവിടാൻ സർക്കാരിന് അധികാരമില്ല. അതിനുള്ള അധികാരം ഹൈകോടതിയിൽ നിക്ഷിപ്തമാണ്.  ദേവസ്വം ബോർഡ് ചെയ്യേണ്ടത് തന്ത്രി നിർദ്ദേശിച്ചിട്ടുള്ള പൂജകൾ മുടക്കം ഇല്ലാതെ നടത്തുക, വരുമാനം കണക്കുകൾ സൂക്ഷിച്ച് ബാങ്കിൽ നിക്ഷേപിക്കുക, ക്ഷേത്രത്തിനു സംരക്ഷണം നൽകുക മുതലായവയാണ്.

ദേവസ്വം ബോർഡ് അംഗങ്ങളുടെ ശബളം

ദേവസ്വം ബോർഡ് അംഗങ്ങളുടെ ശമ്പളം പൊതു ഖജനാവിൽ നിന്നുമാണ് നൽകുന്നത്. അതിനെ “കൺസോളിഡേഷൻ ഫണ്ട് ” എന്നാണു പറയുന്നത്.

ഇനി ഒരു കാര്യം കൂടി പറയാം. സർക്കാരിന് ദേവസ്വം ബോർഡിൽ നിന്നും പണം എടുക്കാൻ ഒരു വഴിയുണ്ട്. ലോണുകളായി വേണമെങ്കിൽ എടുക്കാം. അതിനും കുറച്ച് കടമ്പകളുണ്ട്.

- ഈ ലോണിന്, സാധാരണ മറ്റ് ലോണുകളേക്കാൾ പലിശ നിരക്ക് കൂടുതലാണ്. ആയതിനാൽ അപൂർവ്വങ്ങളിൽ അപൂർവ്വമായേ ഇത് ഉപയോഗിക്കാറുള്ളൂ.
- ഈ ലോൺ എടുക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുവാദം വേണം. ഹൈക്കോടതി അനുവദിക്കുന്ന കാലാവധിയിൽ തിരിച്ചടക്കുകയും വേണം.

ദേവസ്വം ബോഡിന്റെ നടത്തിപ്പിലോ മറ്റു പ്രവർത്തനങ്ങളിലോ ആർക്കെങ്കിലും എന്തെങ്കിലും സംശയമോ പരാതിയോ ഉണ്ടെങ്കിൽ ഹൈക്കോടതിയെ നേരട്ട് സമീപിക്കാം. ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി മാത്രം ഹൈക്കോടതിയിൽ ഒരു ബെഞ്ച് ഉണ്ട് - ദേവസ്വം ബെഞ്ച്. രാജ്യത്തെ ഏതൊരു പൗരനും ദേവസ്വം ബെഞ്ചിനെ സമീപിക്കാം.

ഇതൊക്കെയാണ് വസ്തുത എന്നിരിക്കെ, ക്ഷേത്രങ്ങളുടെ വരുമാനം സർക്കാർ വക മാറ്റി ചെലവഴിക്കുന്നു എന്നുള്ള പ്രചരണം വസ്തുതാ വിരുദ്ധവും വർഗ്ഗീയ ചേരിതിരിവ് ലക്ഷ്യം വെച്ചുള്ളതുമാണ്.

അനീഷ് പന്തലാനി
22 - 05 - 2020

May 21, 2020

സ്പ്രിങ്കളർ സത്യവാങും ബ്രേക്കിങ്ങ് ന്യൂസുകളും

പ്രമുഖ മലയാളം മാധ്യമങ്ങളുടെയും ഇന്നത്തെ (21-May-2020) ബ്രേക്കിങ്ങ് ന്യൂസ് "സർക്കാർ നിലപാട് മാറ്റി, സ്പ്രിങ്കളറിനെ ഒഴിവാക്കി" എന്നായിരുന്നു. അതിന്റെ വസ്തുതകൾ എന്ത് എന്ന് നോക്കാം.

കഴിഞ്ഞ 15 വർഷമായിട്ട് IT മേഖലയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തി എന്ന നിലക്ക് ആദ്യമേ പറയട്ടെ, ഏപ്രിൽ 20ന് സർക്കാർ എങ്ങനെയാണോ ശേഖരിക്കുന്ന വിവരങ്ങൾ കൈകാര്യം ചെയ്തിരുന്നത്, അതേ രീതിതന്നെയാണ് ഇന്നും പിന്തുടരുന്നത്. അതിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. 

ഏപ്രിൽ 24 നാണ്, ബഹുമാനപ്പെട്ട ഹൈക്കോടതി ഈ കേസിന്റെ വാദം കേട്ടതും ഇടക്കാല വിധി പുറപ്പെടുവിച്ചതും. മെയ്യ് 21 നാണ് കോടതി വീണ്ടും പരിഗണിച്ചതും സർക്കാർ സത്യവാങ് സമർപ്പിച്ചതും.

ഇനി ചില ബ്രേക്കിങ്ങ് ന്യൂസുകളിലേക്ക്...

ബ്രേക്കിങ്ങ് :  "സർക്കാർ നിലപാട് മാറ്റി. സ്പ്രിങ്കളറെ ഒഴിവാക്കി, ഇനി രോഗികളുടെ വിവരങ്ങൾ സൂക്ഷിക്കുന്നത് C-DIT ന്റെ കീഴിൽ"


ഇതിൽ എന്താണ് പുതുമ? ഏപ്രിൽ 20 മുതൽ ഇങ്ങനെ തന്നെയാണല്ലോ..!  C-DIT ന്റെ കീഴിലുള്ള AWS സേർവ്വറുകൾക്ക് ഇത്തരം വിവരങ്ങൾ ശേഖരിച്ച് വെക്കുവാനുള്ള ശേഷി ഇല്ലാതിരുന്നതിനാൽ, സ്പ്രിങ്കളർ

May 14, 2020

അന്യ സംസ്ഥാനങ്ങളിലെ മലയാളികളും കേരളത്തിലേക്കുള്ള യാത്രയും

അന്യ സംസ്ഥാനങ്ങളിൽ അകപ്പെട്ട മലയാളികളെ, തിരികെ കേരളത്തിലേക്ക് എത്രയും വേഗം കൊണ്ടുവരണമെന്നതിൽ ആർക്കും എതിർഭിപ്രായമില്ല. കേരള സർക്കാർ ആവശ്യപ്പെടുന്നതും അതു തന്നെ. 

മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ തിരിച്ച് വരവ് രണ്ട് രീതിയിലാണ്.

🚫 സ്വന്തം വണ്ടിയിൽ / സ്വന്തം നിലക്ക് വരുന്നവർ.
🚫 പ്രത്യേക ട്രെയിൽ സർവ്വീസുകൾ വഴി വരുന്നവർ

സ്വന്തം വണ്ടിയിൽ / സ്വന്തം നിലക്ക് വരുന്നവർ:-
------------------------------------------------------------------------

സ്വന്തം വണ്ടിയിൽ / സ്വന്തം നിലക്ക് വരുന്നവർക്കാണ്, കേരള സർക്കാർ പ്രധാനമായും പാസ്സുകൾ നൽകുന്നത്. അവർക്ക് https://covid19jagratha.kerala.nic.in/ സൈറ്റ് വഴി പാസ്സിന് അപേക്ഷ നൽകാം. പാസ്സിൽ അനുവദിച്ച ദിവസമാണ് അവർ അതിർത്തി കടക്കേണ്ടത്. 

👉 ഇനി പാസ്സിന്റെ ആവശ്യകത എന്ത് എന്ന് നോക്കാം ?

കേരളം ഇന്ന് കോവിഡിനെ ഇത്രയും പിടിച്ച് നിർത്തിയത് വ്യക്തമായ ഒരു പ്ലാനിങ്ങിലൂടെയാണ്. ആദ്യ ദിനം മുതലേ പുറത്തു നിന്നും വരുന്നവരെ കർശന നിയന്ത്രണത്തിന് വിധേയരാക്കുകയും അവർ ബന്ധപ്പെട്ട എല്ലാവരുടെയും ട്രാക്കിങ്ങ് സിസ്റ്റം തയ്യാറാക്കുകയും ചെയ്താണ് നമ്മൾ ഇതിനെതിരെ പോരാടിയത്. അങ്ങനെ എല്ലാവരെയും സർക്കാരിന്റെ നിരീക്ഷണത്തിൽ കൊണ്ടുവരുകയും അവരുടെ വിശദമായ വിവരങ്ങൾ സർക്കാരിന്റെ രേഖകളിൽ ഉൾപ്പെടുത്തുകയും ചെയ്യും. നമ്മൾ പിന്തുടരുന്ന ഈ ഒരു രീതി തകർന്നാൽ പിന്നെ, കോവിഡിനെ പ്രതിരോധിക്കുക എന്നത് ദുഷ്ക്കരമാകും. അത് തകരാതിരിക്കാനാണ്, അന്യ സംസ്ഥാനങ്ങൽ നിന്നും വരുന്നവർക്കായി പാസ്സ് ഏർപ്പെടുത്തിയിരിക്കുന്നത്.

👉 ഇനി ഒരാൾ പാസിന് അപേക്ഷിക്കുമ്പോൾ, എങ്ങനെയാണ് അത് അനുവദിക്കുന്നത് എന്ന് നോക്കാം.

വെമ്പ്സൈറ്റ് വഴി ഒരാൾ പാസിന് അപേക്ഷിക്കുമ്പോൾ, അത് അപേക്ഷകൻ എത്തിച്ചേരേണ്ട ജില്ലാ ഭരണാധികാരിക്ക് ലഭിക്കുന്നു. പരിരോധനക്ക് ശേഷം, അപേക്ഷകന്റെ പഞ്ചായത്തിലേക്ക് അത് കൈമാറുന്നു. വാർഡ് മെമ്പറും ആരോഗ്യ പ്രവർത്തകരും അപേക്ഷകന്റെ വീട്ടിലെത്തി ക്വോറന്റയിനു വേണ്ട സൗകര്യങ്ങൾ ആ വീട്ടിൽ ഉണ്ടോ എന്ന് പരിശോധിക്കും. കൂടാതെ

May 7, 2020

കൊറോണക്കാലത്തെ സിം കാർഡ് രാഷ്ട്രീയം : മടങ്ങിവരുന്ന പ്രവാസികൾക്ക് "വെറും ഒരു സിം" നൽകുന്ന പിണറായി സർക്കാർ.


കോറോണക്കാലത്തെ രാഷ്ട്രീയ മുതലെടുപ്പുകാരുടെ
എന്നതരത്തിലുള്ള പോസ്റ്റുകളുടെ വാസ്തവമെന്താണ് ? വെറും ഒരു സിം മാത്രമാണോ കേരള സർക്കാർ പ്രവാസികൾക്കായി നൽകുന്നത്?
ശരിയാണ്, വന്നിറങ്ങുന്ന ഒരോ പ്രവാസികൾക്കും എയർപ്പോർട്ടിൽ എത്തുമ്പോൾതന്നെ ഒരു BSNL സിം നൽകുന്നുണ്ട് കേരള സർക്കാർ. അത്‌ ആരോഗ്യപ്രവർത്തകർക്ക്‌ അവരെ ബന്ധപ്പെടുവാനും ആവശ്യമായ ചികിത്സ, കൗൺസിലിംഗ്‌, മറ്റ്‌ ആവശ്യങ്ങൾ എന്നിവ നിറവേറ്റുവാനും വേണ്ടിയാണ്.  എയർപ്പോർട്ടിൽ എത്തുമ്പോൾ, അവർക്ക് സ്വയമായി കടകളിൽ പോയി സിം എടുക്കുവാനോ മറ്റാരെയെങ്കിലും ബന്ധപ്പെട് സിം കൈപ്പറ്റുവാനോ അനുവദിക്കില്ല.
എന്നാൽ ഇതു മാത്രമാണോ സർക്കാർ ചെയ്യുന്നത്?
മടങ്ങിവരുന്ന പ്രവാസികളോട് ഇന്ത്യൻ ഗവൺമെന്റ് പറഞ്ഞിരിക്കുന്നത്, നാട്ടിലെത്തിയാൽ സർക്കാർ ഒരുക്കുന്ന പ്രത്യേക കേന്ദ്രത്തിൽ ക്വാറന്റീൻ കഴിയണമെന്നും അതിനുള്ള ചിലവ് സ്വയം വഹിക്കണമെന്നുമാണ്. അത് അംഗീകരിച്ചവരെയാണ് മടക്കിക്കൊണ്ടുവരുന്നത്.
എന്നാൽ, കേരള സർക്കാർ അത് സ്വയം ഏറ്റെടുത്തിരിക്കുകയാണ്. മടങ്ങിവരുന്ന എല്ലാ പ്രവാസികൾക്കും താമസവും ഭക്ഷണവും ചികിത്സയും സൗജന്യമായി ആണ് നൽകുന്നത്. (പ്രവാസികൾക്ക് മാത്രമല്ല, കേരളത്തിലെ ക്വാറന്റീൻ സെന്ററുകളിൽ ക്വാറന്റയിൽ ആകുന്ന എല്ലാവർക്കും ഭക്ഷണവും താമസവും ചികിത്സയും സൗജന്യമാണ്). കേന്ദ്ര സർക്കാർ ഉത്തരവുമായി വരുന്ന പ്രവാസികളിൽ നിന്നും ക്യാഷ് വാങ്ങി ഇതെക്കെ