Dec 21, 2019

ഇന്ത്യൻ പൗരത്വ നിയമവും (CAA) ഇന്ത്യൻ ഭരണഘടനയും


രാജ്യം ഒരു വലിയ സമരത്തിലാണ്... ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ആ സമരത്തിന്റെ ആവശ്യം. ഇന്ത്യൻ ചരിത്രത്തിൽ, ഇത്തരമൊരു പ്രതിസന്ധി ഇതാദ്യമായാണ്.  ജനാധിപത്യത്തെയും ഭരണഘടനയെയും അട്ടിമറിക്കുന്ന ഭരണകൂടം ഒരു വശത്ത്, അതിനെതിരെ പ്രതികരിക്കുന്ന ഇന്ത്യൻ ജനത മറ്റൊരു വശത്ത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിലും ഇന്റർനെറ്റ് വിച്ചേദിക്കപ്പെട്ടു, മറ്റ് പല ഭാഗങ്ങളിലും നിരോധനാജ്ഞയും. ഇത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെ ആകെ ബാധിക്കുന്ന ഒന്നാണിത്. 1947 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, ഈ രാജ്യം അധികം നാൾ നിലനിൽക്കില്ല എന്നായിരുന്നു ഭൂരിപക്ഷം ലോക നേതാക്കൻമാരും പ്രവചിച്ചത്. കാരണം, അത്ര വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളും വൈവിധ്യമാർന്ന സംസ്ക്കാരങ്ങുളും ഉള്ള ചെറു രാജ്യങ്ങളും ചേർന്ന് ഉണ്ടായതായിരുന്നു, ഇന്ത്യ. എന്നാൽ ആ ഇന്ത്യയെ ഇത്രയും വർഷം ഒരു രാഷ്ട്രമായി പിടിച്ചു നിർത്തിയത്, ഇന്ത്യയുടെ മതേതര മൂല്യവും ഡോ. അംബേക്കറിന്റെ നേതൃത്വത്തിൽ രൂപം കൊടുത്ത ഇന്ത്യൻ ഭരണഘടനയുമാണ്. അവ രണ്ടുമാണ് ഇപ്പോൾ തകർക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 

ഇന്ത്യൻ പൗരത്വ നിയമത്തിന്റെ ചരിത്രം.


1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു.  Article 5 മുതൽ 11 വരെ പൗരത്വത്തെക്കുറിച്ച് നിർവ്വചിക്കുന്നു.

1955 ൽ ഇന്ത്യൻ പൗരത്വം ആക്ട് നിലവിൽ വന്നു. അത്പ്രകാരം, 1950 ജനുവരി 26 ന്  മുൻപോ ആ തീയതിയിലോ ജനിച്ചവർക്ക്, ജാതി, മത, വർഗ്ഗ, ലിംഗ, ജനന സ്ഥല ഭേദമെന്യേ ഏവർക്കും ഇന്ത്യൻ പൗരത്വം നൽകി. അതിന് ശേഷം 1986ലാണ് ആദ്യ ഭേദഗതി വന്നത്. അതിൻ പ്രകാരം 1950 ജനു. 26 ന് ശേഷവും 1987 ജൂലൈ ഒന്നാം തീയതിക്ക് മുൻപും ജനിച്ചവർക്ക്, ഇന്ത്യൻ പൗരനായി തുടരാം. പിന്നീട് ഭേദഗതി വരുന്നത് 2003ലാണ്. ഇതിൻ പ്രകാരം 1987 ന് ശേഷം ജനിച്ചവർക്കും ഇന്ത്യൻ പൗരൻമാരായി തുടരാം. പക്ഷേ, ഒരു നിബന്ധന നിഷ്കർഷിച്ചിരുന്നു :- 2003 ൽ ഇന്ത്യൻ പൗരനായി തീരണമെങ്കിൽ, ആ വ്യക്തിയുടെ ഏതെങ്കിലും രക്ഷകർത്താവ് ഇന്ത്യൻ പൗരനായിരിക്കണം. പിന്നീട്, 2004ൽ  വന്ന ഭേദഗതിയിൽ 2 ഉപാധികളാണ് ഇന്ത്യൻ പൗരനാകാൻ ഉണ്ടായിരുന്നത്.
1. ഇന്ത്യയിൽ തന്നെ ജനിക്കുക, ഒപ്പം തന്നെ ഇന്ത്യൻ പൗരന്റെ മകനോ മകളോ ആയി ജനിക്കുക.
2. രണ്ടാമത്തെ രക്ഷകർത്താവ് അനധികൃത കുടിയേറ്റക്കാരനോ അനധികൃത കുടിയേറ്റക്കാരിയോ ആകാതിരിക്കുക.

ഈ ഭേദഗതിയോടെ നിരവധി ആളുകൾക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെട്ടു. 1920 ലെ പാസ്പോർട്ട് ആക്ട് പ്രകാരവും 1946 ലെ വിദേശ നിയമപ്രകാരവും അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി എടുത്ത്, അവരെ detention camp കളിൽ പാർപ്പിച്ചു.  അവർക്ക് 2015 സെപ് 7-ാം തീയതി ഒരു ഇളവ് നൽകുകയും ബംഗ്ലാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും (അഫ്ഗാനിസ്ഥാൻ ഉണ്ടായിരുന്നില്ല) മത പീഡനങ്ങളാൽ, ഇന്ത്യയിൽ കുടിയേറിയവർക്ക് ശിക്ഷാവിധികളെ നേരിടേണ്ടതില്ല എന്നതായിരുന്നു ആ ഇളവ്. എന്നാൽ അവർക്ക് പൗരത്വം നൽകിയിരുന്നുമില്ല. 
2019 ഡിസംബർ 12നു വന്ന പൗരത്വ ഭേദഗതി ആക്ട് പ്രകാരം, ബംഗ്ലാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും ഒപ്പം അഫ്ഗാനിസ്ഥാനിൽ നിന്നും ഉള്ള മുസ്ലിം ഇതര അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം എന്നത് ഒരു പ്രധാന മാനദണ്ഡമായി മാറി. അവിടെ മതം ഒരു ഘടകമായി മാറി.

NRC യും പൗരത്വ ഭേദഗതി ബില്ലും


അമിത് ഷാ പറഞ്ഞത് ഇവ രണ്ടും തമ്മിൽ ബന്ധമില്ല എന്നാണ്, എന്നാൽ എന്താണ് വാസ്തവം?

Nov 27, 2019

ഇരു ചക്ര വാഹനങ്ങളിൽ പിൻ സീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയിരിക്കുന്നു

ഇരു ചക്ര വാഹനങ്ങളിൽ #പിൻ_സീറ്റിൽ_ഇരിക്കുന്നവർക്കും_ഹെൽമെറ്റ് നിർബന്ധമാക്കിയിരിക്കുന്നു എന്നതായിരുന്നു, കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ന്യൂസ്. എന്നൊക്കെ മറുവാദങ്ങൾ നിരത്തിയാലും, വളരെ നല്ല വിധി എന്നാണ് എന്റെ വിലയിരുത്തൽ. കാരണം, സുരക്ഷ എന്നത് അതിപ്രധാനമായ ഘടകം തന്നെയാണ്. ഭൂരിപക്ഷം ടൂവീലർ അപകടങ്ങളിലും ഏറ്റവും ഗുരുതരമായി പരുക്ക് പറ്റുന്നതോ, മരണപ്പെടുന്നതോ പുറകിൽ ഇരിക്കുന്നവരാണ്. അതുകൊണ്ട്, അവർക്കും വേണം ഹെൽമെറ്റ്.


അതോടൊപ്പം തന്നെ പ്രധാനമാണ്, നമ്മൾ തിരഞ്ഞെടുക്കുന്ന ഹെൽമെറ്റുകൾ. Corrections size ൽ ഉള്ള lSI മാർക്കുള്ള ഹെൽമെറ്റുകളാണ് ഉപയോഗിക്കേണ്ടത്. കുറച്ച് രൂപാ കൂടിയാലും നല്ല ഹെൽമെറ്റ് തന്നെ ഉപയോഗിക്കുക. നമ്മുടെ മൊബൈലിനു വേണ്ടി 10000/- രൂപാ ഒരു മടിയുമില്ലാതെ ചിലവാക്കുന്ന നമ്മൾ, സ്വന്തം സുരക്ഷയുടെ കാര്യത്തിൽ പിശുക്ക് കാണിക്കരുത്. ഓർക്കുക, വ്യാജ ISI മാർക്കുള്ള ഹെൽമെറ്റുകൾ മാർക്കറ്റിൽ സുലഭമാണ്. അത്തരം ഹെൽമെറ്റുകളെക്കുറിച്ചുള്ള ന്യൂസ് താഴെത്തെ ലിങ്കിൽ :-

https://m.facebook.com/story.php?story_fbid=2561332640629522&id=395449133884561

Car pooling, two wheeler pooling എന്നിവ വളരെ നല്ല പ്രവർത്തികൾ തന്നെയാണ്. ബൈക്കിൽ സ്ഥിരമായി ലിഫ്റ്റ് കൊടുക്കുന്നവർ ഒരു extra helmet കൂടി കുരുതുക.

കുട്ടികളുടെ ഹെൽമെൻറും വിപണിയിൽ ലഭ്യമാണ്.

ഓർക്കുക, ഹെൽമെറ്റ് നമ്മുടെ സുരക്ഷക്കുള്ളതാണ്... അല്ലാതെ പോലീസിൽ നിന്നും രക്ഷ നേടാനുള്ള ഒരു ഉപാധിയല്ല..