Jun 1, 2020

കോവിഡ് ടെസ്റ്റുകളും കള്ളക്കണക്കുകളും കേരളവും

കേരളം കോവിഡിന്റെ കള്ളക്കണക്കുകൾ പുറത്തു വിടുന്നു. കേരളത്തിലെ കോവിഡ് ടെസ്റ്റിലൂടെ എണ്ണം വളരെ കുറവാണ്. കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് ഇരുപത്തിയാറാം സ്ഥാനം മാത്രമാണുള്ളത്.

ഇത്തരം ആരോപണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രസഹമന്ത്രി ശ്രീ വി മുരളീധരനും ചില മലയാളമാധ്യമങ്ങളും പ്രചരിപ്പിക്കുവാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ വസ്തുതകൾ നമുക്കൊന്ന് പരിശോധിക്കാം.

ആദ്യമേ പറയട്ടെ, ഇതൊരു ഒരു രാഷ്ട്രീയ പോസ്റ്റ് അല്ല, മറിച്ച് ഈ പറയുന്ന കണക്കുകളുടെ വസ്തുതകൾ, ശാസ്ത്രീയമായി വിലയിരുത്തുവാനുള്ള ഒരു ശ്രമമാണ്.

കോവിഡ് ടെസ്റ്റുകളുടെ എണ്ണം സംബന്ധിച്ച്


ഒരു പ്രദേശത്തെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം പര്യാപ്തമാണോ (test adequacy) എന്ന് എങ്ങനെയാണ് കണക്കാക്കുന്നതെന്ന് ആദ്യം നോക്കാം. 

ഇപ്പോൾ പ്രധാനമായും സോഷ്യൽ മീഡിയായിൽ പ്രചരിപ്പിക്കുന്നത് രണ്ടു തരത്തിലുള്ള കണക്കുകളാണ്. സംസ്ഥാനത്ത് നടത്തിയ മൊത്തം കോവിഡ് ടെസ്റ്റുകളുടെ എണ്ണവും (absolute number of tests), 10 ലക്ഷം ആളുകളിൽ എത്രപേർക്ക് ടെസ്റ്റ് ചെയ്തു (test per million) എന്ന കണക്കും. എന്നാൽ ഇവ രണ്ടും ശാസ്ത്രീയമായി അംഗീകരിച്ചിട്ടുള്ള വിശകലനങ്ങൾ അല്ല എന്നതാണ് സത്യം.

Case per Million VS Test million (Case/Million VS Test/Million) എന്നതാണ് ലോകത്താകമാനം പൊതുവേ അംഗീകരിച്ചിട്ടുള്ള ഒരു ശാസ്ത്രീയ രീതി. അതായത് പത്ത് ലക്ഷത്തിൽ എത്ര പോസിറ്റീവ് കേസ് ഉണ്ടോ, അതിന്റെ എത്ര ഇരട്ടി ടെസ്റ്റുകളാണ് നാം ചെയ്യുന്നത് എന്നതാണ് ഒരു പ്രദേശത്തെ ടെസ്റ്റിന്റെ adequacy അളക്കുന്നതിനുള്ള ശാസ്ത്രീയ മാർഗ്ഗം. കോവിഡ് പോലുള്ള pandemic situation ൽ case/million ന്റെ കുറഞ്ഞത് 50 ഇരട്ടിയെങ്കിലും ആയിരിക്കണം test/million എന്നാണ് പൊതുവേ അംഗീകരിച്ചിരിക്കുന്ന മാനദണ്ഡം. 

ഈ testing strategy പ്രകാരം, ഇന്ത്യയിലെയും കേരളത്തിലെയും നിലവിലത്തെ സാഹചര്യം എന്താണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം.

ഇന്നത്തെ സാഹചര്യത്തിൽ, ഇന്ത്യ മൊത്തത്തിൽ നോക്കുമ്പോൾ അത് 21 ആണ്. അതായത്, case/million ന്റെ 21 ഇരട്ടിയാണ് ഇന്ത്യയിൽ മൊത്തം നടക്കുന്ന  test/million. സംസ്ഥാനങ്ങളിൽ, മഹാരാഷ്ട്ര വെറും 7.5 ഇരട്ടിയാണ് case/million നെ അപേക്ഷിച്ച് test/million. ഗുജറാത്ത് - 12.3, തമിഴ്നാട് - 25, ഡൽഹി - 12 ഇങ്ങനെ പോകുന്നു ആ കണക്കുകൾ. 

ഇനി കേരളം. കേരളത്തിൽ ഇത് ഇപ്പോൾ 68 ആണ്. അതായത്, നമ്മുടെ കേരളത്തിൽ case/million ന്റെ 68 ഇരട്ടിയാണ് നമ്മൾ നടത്തുന്ന test/million എന്നത്. നമ്മുടെ ലക്ഷ്യം, ഇത് 100 ആക്കുക എന്നതാണ്. അതുകൊണ്ടാണ് ICMR (Indian Council of Medical Research) ഉം പല ലോക രാജ്യങ്ങളും കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ പുകഴ്ത്തുന്നതും മാതൃക ആക്കണം എന്നും പറയുന്നത്.

കേരളത്തിലെ ടെസ്റ്റുകളെ കുറിച്ചും കേരള മോഡലിനെ പറ്റിയും Dr. Raman Gangakhedkar [ ICMR head scientist ] പറഞ്ഞത് ഇങ്ങനെയാണ്.

Kerala is doing a great job. The contact tracing & containment is best in the country. Even we are refering to Kerala. The 'Test more' people should know that randomly testing non suspictable samples is not a scientific way either.
                                                                        Dr. Raman Gangakhedkar, ICMR head scientist. 



ഇതാണ് വസ്തുത എന്നിരിക്കെ, ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനാണ് ചില മാധ്യമങ്ങളും നേതാക്കൻമാരും ശ്രമിക്കുന്നത്. 

കോവിഡിന്റെ കള്ളക്കണക്കുകളും കേരളവും


ശ്രീ. വി. മുരളീധരൻ ഉന്നയിച്ച മറ്റൊരു ആരോപണമാണ്, കേരളം കള്ളക്കണക്കുകൾ പുറത്തുവിടുന്നു എന്നത്. എന്താണ് അതിന്റെ  വസ്തുത എന്ന് കൂടെ നോക്കാം.

ഇന്ത്യയിലെ പല സ്ഥലത്തു നിന്നും കോവിഡിന്റെ കള്ളക്കണക്കുകൾ വരുന്നുണ്ട് എന്ന് റിപ്പോർട്ട് കിട്ടിയതിനാൽ, കേന്ദ്ര സർക്കാർ ഒരു വിദഗ്ധ സമതി രൂപീകരിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ പ്രതിനിധികൾ, NCDC, AIMS ലെ വിദഗ്ദ്ധർ, Gigmar എന്നിവർ അടങ്ങുന്നതായിരുന്നു ആ സമതി. അവരുടെ പരിശോധനയിൽ, രാജ്യത്തെ 20 ജില്ലകളിൽ നിന്നും കോവിഡ് രോഗികളുടെ കള്ളക്കണക്കുകൾ  വരുന്നുണ്ട് എന്ന് കണ്ടെത്തി. ആ 20 ജില്ലകളിൽ ഒന്നുപോലും കേരളത്തിൽ നിന്നുമല്ല എന്നതാണ് സത്യം. കാരണം, നമ്മൾ സുതാര്യമായണ് കാര്യങ്ങൾ ഇവിടെ കൈകാര്യം ചെയ്യുന്നത്.  പ്രധാനമായും, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവടങ്ങളിൽ നിന്നുമാണ് കോവിഡിന്റെ കള്ളകണക്കുൾ വന്നിരുന്നത്. അതിൽ ബംഗാളിലെയും ഗുജറാത്തിലെയും കണ്ടെത്തലുകൾ വളരെ ഗൗരവമുള്ളതായിരുന്നു. പശ്ചിമ ബംഗാളിൽ, കോവിഡ് മരണങ്ങൾ കുറച്ചു കാണിക്കാൻ ഒരു medical panel തന്നെ ഉണ്ടാക്കിയതായി കണ്ടെത്തി. ഗുജറാത്തിൽ, രോഗികളുടെ എണ്ണം കുറക്കാൻ രോഗലക്ഷണമുള്ളവരെപ്പോലും കോവിഡ് ടെസ്റ്റിന് വിധേയമാക്കിയില്ല. ഗുജറാത്ത് ഹൈക്കോടതി, ഗുജറാത്ത് ഗവൺമെന്റിനെ നിശിതമായി വിമർശ്ശിക്കുകയും "artificially controlling the pandemic" എന്ന് വിലയിരുത്തുകയും ചെയ്തു.

കേരളം ഇപ്പോൾ പ്രതിദിനം 3000 ൽ പരം ടെസ്റ്റുകൾ നടത്തുക എന്ന രീതിയിലേക്ക് testing strategy മാറ്റിയിരിക്കയാണ്. അതിനായി, ഒരു ലാമ്പ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 16 ലാമ്പുകളാക്കി വർദ്ധിപ്പിച്ചു. കൂടാതെ, 6 സ്വകാര്യ ലാമ്പുകളെക്കൂടി ഉൾപ്പെടുത്തി.

കേരളം ഒരു മാതൃക


എന്തുകൊണ്ടാണ് ലോകരാജ്യങ്ങളും ICMR ഉം കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നത് എന്ന് നേരത്തെ ഞാൻ സൂചിപ്പിച്ചു. അതുപോലെ തന്നെ നമ്മുടെ R0 (R naught) value വും വളരെ അഭിനന്ദാർഹമാണ്. R0 എന്നത് ഒരു രോഗിയിൽ നിന്നും ശരാശരി എത്ര രോഗികളിലേക്ക് രോഗം പകരുന്നു എന്നതാണ് (effective reproduction number). കോവിഡിന്റെ ഇപ്പോഴത്തെ R0 വാല്യു, 3 മുതൽ 5 വരെ എന്നാണ് പറയുന്നത്. 

കേരളത്തിന്റെ R0 വാല്യു ഒന്ന് നോക്കാം :-
ഘട്ടം 1 : ഗുഹാനിൽ നിന്നും 3 രോഗികൾ കേരളത്തിൽ വരുന്നു. ആ ഘട്ടത്തിൽ നമ്മൾ R0 വാല്യു പൂജ്യത്തിൽ നിർത്തുവാൻ നമുക്ക് സാധിച്ചു.

ഘട്ടം 2 : വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വന്നപ്പോൾ, 80% രോഗികളും പുറത്തു നിന്നും വന്നവരും 20% രോഗികൾ അല്ലാതെയും ആയിരുന്നു. ആ ഘട്ടത്തിലെ നമ്മുടെ R0 വാല്യു 0.4 ആയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ R0 വാല്യു ആയിരുന്നു അത്. 

ഇപ്പോൾ നമ്മൾ 3-ാം ഘട്ടത്തിലാണ് ഉള്ളത്. R0 വാല്യൂ നിയന്ത്രിക്കുക എന്നത് കോവിഡ് പ്രതിരോധത്തിന്റെ പ്രധാന ഘടകമാണ്. അതിനാണ് നമ്മൾ ശ്രമിക്കുന്നത്. അതിനു വേണ്ടിയാണ്, നാം പ്രവാസികൾ ആടക്കമുള്ളവരെ ഘട്ടം ഘട്ടമായി കൊണ്ടുവരണം എന്ന് പറയുന്നത്.

കോവിഡ് പ്രതിരോധം ഒരു രാഷ്ട്രീയ വിഷയമല്ല. വാർഡ് മെമ്പർ മുതൽ മുഖ്യമന്ത്രി വരെയും ആശാ വർക്കർമാർ മുതൽ ആരോഗ്യ മന്ത്രി വരെയും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിന്റെ ഫലമാണ് നമ്മുടെ കോവിഡ് പ്രതിരോധം.

അനീഷ് പന്തലാനി
01-06-2020

No comments:

Post a Comment