May 21, 2020

സ്പ്രിങ്കളർ സത്യവാങും ബ്രേക്കിങ്ങ് ന്യൂസുകളും

പ്രമുഖ മലയാളം മാധ്യമങ്ങളുടെയും ഇന്നത്തെ (21-May-2020) ബ്രേക്കിങ്ങ് ന്യൂസ് "സർക്കാർ നിലപാട് മാറ്റി, സ്പ്രിങ്കളറിനെ ഒഴിവാക്കി" എന്നായിരുന്നു. അതിന്റെ വസ്തുതകൾ എന്ത് എന്ന് നോക്കാം.

കഴിഞ്ഞ 15 വർഷമായിട്ട് IT മേഖലയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തി എന്ന നിലക്ക് ആദ്യമേ പറയട്ടെ, ഏപ്രിൽ 20ന് സർക്കാർ എങ്ങനെയാണോ ശേഖരിക്കുന്ന വിവരങ്ങൾ കൈകാര്യം ചെയ്തിരുന്നത്, അതേ രീതിതന്നെയാണ് ഇന്നും പിന്തുടരുന്നത്. അതിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. 

ഏപ്രിൽ 24 നാണ്, ബഹുമാനപ്പെട്ട ഹൈക്കോടതി ഈ കേസിന്റെ വാദം കേട്ടതും ഇടക്കാല വിധി പുറപ്പെടുവിച്ചതും. മെയ്യ് 21 നാണ് കോടതി വീണ്ടും പരിഗണിച്ചതും സർക്കാർ സത്യവാങ് സമർപ്പിച്ചതും.

ഇനി ചില ബ്രേക്കിങ്ങ് ന്യൂസുകളിലേക്ക്...

ബ്രേക്കിങ്ങ് :  "സർക്കാർ നിലപാട് മാറ്റി. സ്പ്രിങ്കളറെ ഒഴിവാക്കി, ഇനി രോഗികളുടെ വിവരങ്ങൾ സൂക്ഷിക്കുന്നത് C-DIT ന്റെ കീഴിൽ"


ഇതിൽ എന്താണ് പുതുമ? ഏപ്രിൽ 20 മുതൽ ഇങ്ങനെ തന്നെയാണല്ലോ..!  C-DIT ന്റെ കീഴിലുള്ള AWS സേർവ്വറുകൾക്ക് ഇത്തരം വിവരങ്ങൾ ശേഖരിച്ച് വെക്കുവാനുള്ള ശേഷി ഇല്ലാതിരുന്നതിനാൽ, സ്പ്രിങ്കളർ
ഉപയോഗിച്ചുതുടങ്ങിയ ആദ്യ ദിനങ്ങളിൽ മാത്രമാണ് നമ്മൾ അവരുടെ AWS സേർവ്വറുകൾ ഉപയോഗിച്ചത്. ഏപ്രിൽ 20 തോടെ, C-DIT ന്റെ AWS സേർവ്വറുകളുടെ ശേഷി വർദ്ധിപ്പിച്ച്, ശേഖരിച്ച വിവരങ്ങൾ അതിലേക്ക് മാറ്റിയിരുന്നു. കൂടാതെ, സർക്കാരും കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ, ഈ സർവ്വീസ് വഴി ശേഖരിക്കുന്ന എല്ലാ വിവരങ്ങളുടെയും ഉമസ്ഥാവകാശം സർക്കാരിനാണ് എന്ന് വ്യക്തമായി പറയുന്നുമുണ്ട് ( Point 2.1 in Master Service Agreement).

അതായത്, ആരോഗ്യപ്രവർത്തകർ ശേഖരിക്കുന്ന വിവരങ്ങൾ, മുംബയിലെ C-DITന്റെ കീഴിലുള്ള AWS സെർവറിലാണ് സൂക്ഷിക്കുന്നത്. സ്പ്രിങ്കളർ ആപ്ലിക്കേഷൻ deploy ചെയ്തിരിക്കുന്നതും C-DIT ന്റെ കീഴിലുള്ള സെർവറുകളിൽ തന്നെയാണ്. അതിൽ ഒരു മാറ്റവും ഏപ്രിൽ 20ന് ശേഷം സംഭവിച്ചിട്ടില്ല. 

അടുത്ത ബ്രേക്കിംങ്ങിലേക്ക് പോകുന്നതിനുമുമ്പ്, നമുക്ക് ഏപ്രിൽ പതിനഞ്ചാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ഇതിനെക്കുറിച്ച് പറഞ്ഞത് അത് ഒന്നു കേൾക്കാം.



ഇപ്പോൾ കാര്യങ്ങൾ കുറെ കൂടി വ്യക്തമല്ലേ...?

ബ്രേക്കിങ്ങ്: "സ്പ്രിങ്കളറിന്റെ കൈവശമുള്ള വിവരങ്ങൾ നശിപ്പിക്കണം"


സ്പ്രിങ്കളറിന്റെ കൈവശമുള്ള (കൈവശമുണ്ടായിരുന്ന) വിവരങ്ങൾ ഏതാണ്?
നേരത്തെ സൂചിപ്പിച്ച സ്പ്രിങ്കളർ ഉപയോഗിച്ചുതുടങ്ങിയ ആദ്യദിനങ്ങളിലെ വിവരങ്ങൾ. അതെല്ലാം ഏപ്രിൽ 20 തോടെ C-DIT ന്റെ കീഴിലേക്ക് മാറ്റുകയും സ്പ്രിങ്കളറിന്റെ സേർവ്വറിൽ നിന്നും അവ നീക്കം ചെയ്യുവാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം സംഭവിച്ചത് ഏപ്രിൽ 20 ന് മുമ്പാണ്. അപ്പോൾ  ഈ ബ്രേക്കിങ്ങ് ന്യൂസിൽ എന്താണ് പുതുമ? സർക്കാർ സത്യവാങ്ങിന്റെ താഴെ കാണിക്കുന്ന ഭാഗം വായിക്കുക ( Point . 118).

കാര്യങ്ങൾ ഇപ്പോൾ വ്യക്തമായി എന്ന് വിശ്വസിക്കുന്നു.

അനീഷ് പന്തലാനി
May - 21 - 2020

No comments:

Post a Comment