May 25, 2020

ക്ഷേമ- സുരക്ഷാ പെൻഷനുകൾ : കഴിഞ്ഞ സർക്കാരുമായി ഒരു താരതമ്യ പഠനം.

LDF സർക്കാർ അധികാരത്തിൽ വന്ന് ആദ്യം ചെയ്ത കാര്യം, മുൻ യു.ഡി.എഫ്  സർക്കാർ കുടിശ്ശിക വരുത്തിയ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുക എന്നതായിരുന്നു ( ഏകദേശം 19 മാസത്തെ കുടിശിക). ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ സാമൂഹ്യ സുരക്ഷ പെൻഷൻ ഇനത്തിൽ തന്നെ 1473.67 കോടി രൂപയാണ് കുടിശ്ശിക ഉണ്ടായിരുന്നത്. ഇവ 2 ഘട്ടങ്ങളായിപൂർണ്ണമായും 2017 ആഗസ്റ്റോടെ ഈ LDF ഗവൺമെൻ്റ് കൊടുത്തു തീർത്തു. 173 കോടി കമ്മിയിയിലാണ് ട്രഷറി ക്ലോസ് ചെയ്താണ്  കഴിഞ്ഞ യു ഡി എഫ് അധികാരം വിട്ടൊഴിയുന്നത് (White paper on State Finances June 2016) എന്നുകൂടി ഓർക്കേണ്ടിയിരിക്കുന്നു.



ക്ഷേമ പെൻഷനുകളിലെ വർദ്ധനവ്


UDF സർക്കാർ കാലം : കഴിഞ്ഞ UDF സർക്കാരിന്റെ കാലത്തെ സാമൂഹ്യ സുരക്ഷ പെൻഷനുകൾ എത്ര ആയിരുന്നു എന്ന് നമുക്ക് നോക്കാം.

🔹കർഷക തൊഴിലാളി പെൻഷൻ = 600 രൂപ
🔹വാർദ്ധക്യ കാല പെൻഷൻ = 600 രൂപ
🔹വികലാംഗ പെൻഷൻ = 800 രൂപ
🔹50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ = 800 രൂപ
🔹ഇന്ദിര ഗാന്ധി ദേശീയ വിധവ പെൻഷൻ = 800 രൂപ

LDF സർക്കാർ ഇതുവരെ : ഈ LDF ഗവൺമെൻ്റ് അധികാരത്തിലേറിയ ശേഷം 3 തവണ സാമൂഹ്യ സുരക്ഷ പെൻഷനുകൾ വർധിപ്പിക്കുകയും ഇപ്പോൾ പെൻഷനായി 1300 രൂപാ നൽകുന്നുണ്ട്. 

UDF സർക്കാർ കാലം : കഴിഞ്ഞ യു ഡി എഫ് സർക്കാർ അഞ്ചു വർഷം കൊണ്ട് കൊടുത്ത പെൻഷൻ തുക 9311 കോടി രൂപയുടേതായിരുന്നു.

LDF സർക്കാർ ഇതുവരെ : ഇടതുപക്ഷ സർക്കാരിന്റെ അഞ്ചാം വർഷം  ആരംഭിക്കുമ്പോൾ തന്നെ (2020 ഏപ്രിൽ)  26,700 കോടി രൂപ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തു കഴിഞ്ഞു. 

പെൻഷന് അർഹരായവരുടെ എണ്ണത്തിലെ വർദ്ധനവ്


UDF സർക്കാർ കാലം : ഈ സർക്കാർ അധികാരത്തിലേറുമ്പോൾ സാമൂഹ്യ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 34,43,414 ആയിരുന്നു. 

LDF സർക്കാർ ഇതുവരെ : എന്നാൽ അർഹതയുളള എല്ലാവരെയും ഉൾപ്പെടുത്ത് ഇന്ന് അത് 47,94,468 ആയി വർധിപ്പിച്ചു. 13.5 ലക്ഷത്തിൽ കൂടുതൽ ആളുകൾ ഈ സർക്കാർ അധികരത്തിൽ വന്നതിനു ശേഷം ക്ഷേമ സുരക്ഷാ പെൻഷൻകൾ കൈപറ്റിത്തുടങ്ങി.


ക്ഷേമ- സുരക്ഷാ പെൻഷനുകളിലെ കേന്ദ്ര വിഹിതം

സാധാരണ ഇത്തരം പോസ്റ്റുകൾ പബ്ലിഷ് ചെയ്യുമ്പോൾ BJP പ്രവർത്തകർ, ഈ പെൻഷനുകൾ നൽകുന്നത് കേന്ദ്ര ഫണ്ടുകൊണ്ടാണ് എന്ന് സമർത്ഥിക്കാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട്, ക്ഷേമ- സുരക്ഷാ പെൻഷനുകളിലെ കേന്ദ്ര വിഹിതം കൂടി ഒന്ന് നോക്കാം.

മാർച്ച് മാസം കേരളത്തിൽ സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 47,49,668 എന്നതാണ്.ഇതിൽ 3 വിഭാഗങ്ങളിൽ മാത്രമാണ് കേന്ദ്ര സഹായം ലഭിക്കുന്നുള്ളു.

🔹 ഇന്ദിരഗാന്ധി ദേശിയ വിധവ പെൻഷൻ
🔹 ഇന്ദിരഗാന്ധി ദേശിയ വാർദ്ധക്യകാല പെൻഷൻ
🔹 ഇന്ദിര ഗാന്ധി ദേശിയ വികലാംഗ പെൻഷൻ 

എന്നിവയിൽ കേരളത്തിൽ  42,12, 296 പേർക്കാണ് പെൻഷൻ നൽകി വരുന്നത്. ഇതിൽ  6,88,329 പേർക്ക് മാത്രമാണ് കേന്ദ്ര സഹായം ലഭിക്കുന്നത്.

അതിൽ തന്നെ ഇന്ദിര ഗാന്ധി ദേശീയ വികലാംഗ പെൻഷനിൽ 80 വയസ്സിന് താഴെ ഉള്ളവർക്ക് നിലവിൽ സംസ്ഥാന വിഹിതം മാത്രമേ ലഭിക്കുന്നുള്ളു, കേന്ദ്ര വിഹിതം ഇല്ല.  ഒപ്പം തന്നെ ഇന്ദിര ഗാന്ധി ദേശീയ വിധവ പെൻഷനിൽ 40 വയസ്സിന് താഴെ ഉള്ളവർക്ക് സംസ്ഥാനമാണ് പെൻഷൻ നൽകുന്നത്. കേന്ദ്രം ഈ ഗണത്തിലുള്ളവർക്ക് പെൻഷൻ നൽകുന്നില്ല.

കർഷക തൊഴിലാളി പെൻഷനും, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷനും പൂർണ്ണമായി സംസ്ഥാനമാണ് നൽകുന്നത്. 

താഴെക്കൊടുത്തിരിക്കുന്ന ചാർട്ടിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതം വ്യക്തമായി  നൽകിയിട്ടുണ്ട്.


അവസാനമായി മറ്റു സംസ്ഥാനങ്ങളിൽ നൽകുന്ന പെൻഷൻ തുകകൾ കൂടി ഒന്ന് നോക്കുന്നത് നല്ലതാണ്. വെറും മുപ്പതു രൂപ മുതൽ പരമാവധി 500 രൂപ വരെയാണ് മറ്റ് പല സംസ്ഥാനങ്ങളും വിതരണം ചെയ്യുന്നത്.

  

അനീഷ് പന്തലാനി
25 - 05 - 2020
Data credit:  Pinko Human & Abhilash S

No comments:

Post a Comment