May 7, 2020

കൊറോണക്കാലത്തെ സിം കാർഡ് രാഷ്ട്രീയം : മടങ്ങിവരുന്ന പ്രവാസികൾക്ക് "വെറും ഒരു സിം" നൽകുന്ന പിണറായി സർക്കാർ.


കോറോണക്കാലത്തെ രാഷ്ട്രീയ മുതലെടുപ്പുകാരുടെ
എന്നതരത്തിലുള്ള പോസ്റ്റുകളുടെ വാസ്തവമെന്താണ് ? വെറും ഒരു സിം മാത്രമാണോ കേരള സർക്കാർ പ്രവാസികൾക്കായി നൽകുന്നത്?
ശരിയാണ്, വന്നിറങ്ങുന്ന ഒരോ പ്രവാസികൾക്കും എയർപ്പോർട്ടിൽ എത്തുമ്പോൾതന്നെ ഒരു BSNL സിം നൽകുന്നുണ്ട് കേരള സർക്കാർ. അത്‌ ആരോഗ്യപ്രവർത്തകർക്ക്‌ അവരെ ബന്ധപ്പെടുവാനും ആവശ്യമായ ചികിത്സ, കൗൺസിലിംഗ്‌, മറ്റ്‌ ആവശ്യങ്ങൾ എന്നിവ നിറവേറ്റുവാനും വേണ്ടിയാണ്.  എയർപ്പോർട്ടിൽ എത്തുമ്പോൾ, അവർക്ക് സ്വയമായി കടകളിൽ പോയി സിം എടുക്കുവാനോ മറ്റാരെയെങ്കിലും ബന്ധപ്പെട് സിം കൈപ്പറ്റുവാനോ അനുവദിക്കില്ല.
എന്നാൽ ഇതു മാത്രമാണോ സർക്കാർ ചെയ്യുന്നത്?
മടങ്ങിവരുന്ന പ്രവാസികളോട് ഇന്ത്യൻ ഗവൺമെന്റ് പറഞ്ഞിരിക്കുന്നത്, നാട്ടിലെത്തിയാൽ സർക്കാർ ഒരുക്കുന്ന പ്രത്യേക കേന്ദ്രത്തിൽ ക്വാറന്റീൻ കഴിയണമെന്നും അതിനുള്ള ചിലവ് സ്വയം വഹിക്കണമെന്നുമാണ്. അത് അംഗീകരിച്ചവരെയാണ് മടക്കിക്കൊണ്ടുവരുന്നത്.
എന്നാൽ, കേരള സർക്കാർ അത് സ്വയം ഏറ്റെടുത്തിരിക്കുകയാണ്. മടങ്ങിവരുന്ന എല്ലാ പ്രവാസികൾക്കും താമസവും ഭക്ഷണവും ചികിത്സയും സൗജന്യമായി ആണ് നൽകുന്നത്. (പ്രവാസികൾക്ക് മാത്രമല്ല, കേരളത്തിലെ ക്വാറന്റീൻ സെന്ററുകളിൽ ക്വാറന്റയിൽ ആകുന്ന എല്ലാവർക്കും ഭക്ഷണവും താമസവും ചികിത്സയും സൗജന്യമാണ്). കേന്ദ്ര സർക്കാർ ഉത്തരവുമായി വരുന്ന പ്രവാസികളിൽ നിന്നും ക്യാഷ് വാങ്ങി ഇതെക്കെ
ചെയ്യേണ്ട ഉത്തരവാദിത്വമേ, എല്ലാ സംസ്ഥാനങ്ങൾക്കും ഒള്ളൂ. സിംമുമായി കുളം കലക്കാൻ ഇറങ്ങിയവർ ഇതൊന്നും കാണില്ല.
കൂടാതെ, പുറത്തു നിന്നും വരുന്നവർക്ക് ക്വാറന്റയിൽ ചെയ്യുവാനായി 2.5 ലക്ഷത്തോളം കിടക്കകൾ (250683) കേരളത്തിൽ സഞ്ജമാക്ക്കിയിട്ടുണ്ട്.

2 ലക്ഷം ആന്റിബോഡി ടെസ്റ്റ് കിറ്റുകൾ, 45000 PCR ടെസ്റ്റ് കിറ്റുകൾ എന്നിവ കരുതിയിട്ടുമുണ്ട്.
ഒന്നുകൂടി മനസിലാക്കണം, ഒരു കൊറോണ രോഗിക്ക് വേണ്ടി സർക്കാർ ഒരു ദിവസം ചിലവാക്കുന്ന തുക 25000/- രൂപാ ആണ്. 

അത്ര ഭീമമയ തുക ചിലവഴിച്ചാണ്, സർക്കാർ നമുക്ക് വേണ്ടി ഈ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തുന്നത്. സിം കാർഡും പൊക്കിപ്പിടിച്ച് വരുന്നവരാരും ഇതൊന്നും കാണില്ല. 6 ദിവസത്തെ ശബളം കടമായി ചോദിച്ച സർക്കാരിനെതിരെ ഉത്തരവും കത്തിച്ച് കോടതിയിൽ പോയ മഹാൻമാരാണിവർ... അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കരുത്, അവരിൽ നിന്നും.
Update on May 9 - 2020:-


അനീഷ് പന്തലാനി
മെയ്യ് -7 -2020

No comments:

Post a Comment