Pages

Apr 29, 2020

2018 ലെ പ്രളയവും ധനവിനിയോഗവും


ആഗസ്റ്റ് 15-2019

ഇത്, 2018ലെ പ്രളയത്തെക്കുറിച്ചാണ്. 

ഈ പോസ്റ്റ് രാഷ്ട്രീയ തിമിരം ബാധിച്ച്, വിമർശനം ഉന്നയിക്കുന്നവർക്ക് വേണ്ടിയുള്ളതല്ല...മറിച്ച്, നുണപ്രചരണങ്ങളിൽ വീണുപോയ സാധാരണക്കാർക്ക് വേണ്ടിയാണ്.

2018ലെ പ്രളയാനന്തരം, CMDRF ഫണ്ടിലേക്ക് വന്ന പണം ചിലവഴിക്കാതെ കെട്ടികിടക്കുകയാണ് എന്നും, അത് വകമാറ്റി ചിലവാക്കുന്നു എന്നുമാണ് വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു നുണ. എന്നാൽ CMDRF ഫണ്ട്, വിശദമായ ഓഡിറ്റിങ്ങിന് വിധേയമാണ്. അത് ആർക്കും തോന്നിയതുപോലെ ചിലവഴിക്കാൻ സാധിക്കില്ല. കൂടാതെ, Rebuild Kerala സൈറ്റിൽ (https://www.rebuild.kerala.gov.in) വ്യക്തമായ വരവ് - ചിലവ് കണക്കുകളും ലഭ്യമാണ്. 
ഇനി കഴിഞ്ഞ ഒരു വർഷം, കേരള ഗവൺമെന്റ് നടത്തിയ പ്രളയാനന്തര പ്രവർത്തനങ്ങളുടെ ചില വിവരങ്ങൾ താഴെ ചേർക്കുന്നു (ഏതാനും മാസം മുൻപ് വെരെയുള്ള കണക്കുകൾ).

✓ പൂർണ്ണമായും തകർന്ന വീടുകൾ: 15664

~ വിതരണം ചെയ്ത ധനസഹായം 317.76 കോടി രൂപാ. 6664 വീടുകളുടെ നിർമ്മാണം പൂർത്തിയായി.
~ 10840 ഗുണഭോക്താക്കൾ, സർക്കാർ ധനസഹായത്താൽ സ്വയം വീട് നിർമ്മാണം നടത്തുന്നു.
~ 1990 വീടുകൾ സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം പണിയുന്നു. ഇതിൻ പ്രകാരം, 1662 വീടുകളുടെ നിർമ്മാണം പൂർത്തിയായി.
~ 539 കുടുംബങ്ങൾക്ക് ഭൂമിയും വീടും നഷ്ടപ്പെട്ടു. ഇതിൽ 494 പേർക്ക് സ്ഥലം കണ്ടെത്തി.
~ 1109 പുറംപോക്ക് ഭൂമിയിൽ താമസിച്ചിരുന്നവർക്ക് വീട് നഷ്ടപ്പെട്ടു. അതിൽ 889 കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്തി.
~ 337 കുടുംബങ്ങളെ അപായകരമായ സ്ഥലത്തു നിന്നും മാറ്റി താമസിപ്പിക്കേണ്ടതുണ്ട്. അതിൽ 103 പേർക്ക് ഭൂമി കണ്ടെത്തി.
~ ലൈഫ്മിഷൻ പദ്ധതിപ്രകാരം വീട് നിർമ്മിക്കുന്നത് 10840 ഗുണഭോക്താക്കൾക്ക് . അതിൽ 4457 വീടുകളുടെ നിർമ്മാണം പൂർത്തിയായി. മറ്റുള്ളവയുടെ നിർമ്മാണം ഗുരോഗമിക്കുന്നു.

✓ ഭാഗീകമായി തകർന്ന വീടുകൾ: 306467

~ 15% വരെ കേടുപാടുകൾ സംഭവിച്ച വീടുകൾ - 150,084. അതിൽ 140,155 കുടുംബങ്ങൾക്ക് 10,000 /- ധനസഹായം വിതരണം ചെയ്തു കഴിഞ്ഞു.
~ 16% - 29% വരെ കേടുപാടുകൾ സംഭവിച്ച വീടുകൾ - 94532. അതിൽ 87808
കുടുംബങ്ങൾക്ക് 60,000 /- ധനസഹായം വിതരണം ചെയ്തു കഴിഞ്ഞു.
~ 30% - 59% വരെ കേടുപാടുകൾ സംഭവിച്ച വീടുകൾ - 44322. അതിൽ 38246 കുടുംബങ്ങൾക്ക് 1,25000 /- ധനസഹായം വിതരണം ചെയ്തു കഴിഞ്ഞു.
~ 60% - 74% വരെ കേടുപാടുകൾ സംഭവിച്ച വീടുകൾ - 17559. അതിൽ 15777 കുടുംബങ്ങൾക്ക് 2,50000 /- ധനസഹായം വിതരണം ചെയ്തു കഴിഞ്ഞു.
~ 75% മുകളിൽ കേടുപാടുകൾ സംഭവിച്ച വീടുകൾ, പൂർണ്ണമായും തകർന്ന ഗണത്തിൽ പെടുന്നു.

✓ INFRASTRUCTURE പുനരുദ്ധാരണം

~ 7602KM റോഡ് പുനർനിർമ്മിച്ചു. 
~ 127 പാലങ്ങളും 656 കലുങ്കുകളും പുനർനിർമ്മിച്ചു.
~ 16954KM റോഡുകൾ സഞ്ചാരയോഗ്യമാക്കി.
~ 10 ദിവസം കൊണ്ട്, 25.6 ലക്ഷം വൈദ്യുതി കണക്ഷൻ പുന:സ്ഥാപിച്ചു.
~ 500KM വൈദ്യുതി ലൈൻ മാറ്റി സ്ഥാപിച്ചു.
~ 16158 ട്രാൻസ്ഫോർമറുകൾ പ്രവർത്തനസജ്ജമാക്കി.
~ 19 പവർ സ്‌റ്റേഷനുകളും 50 സബ് സ്റ്റേഷനുകളും പ്രവർത്തന സജ്ജമാക്കി.

✓ ഉപജീവനം

~ കുടുംബശ്രീ വഴി 1395 കോടി രൂപ, പലിശരഹിത വായ്പയായി 165769 പേർക്ക് വിതരണം ചെയ്തു.
~ വിളനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരമായും നിലമൊരുക്കുന്നതിനുമായി 287 കോടി രൂപാ വിതരണം ചെയ്തു.
~ 27363 കർഷകർക്ക്, മൃഗസംരക്ഷണ വകുപ്പിൽ നിന്നും 43.7 കോടി രൂപാ സഹായം നൽകി.
~ മത്സ്യകൃഷി മേഖലയിൽ 40 കോടി രൂപയുടെ പുനരുജ്ജീവനപ്രവർത്തനങ്ങൾ നടത്തി.

ഇനിയുമുണ്ട് ഏറെ... ഇവയെല്ലാം വ്യക്തമായി Rebuild Kerala സൈറ്റിൽ കൊടുത്തിട്ടുണ്ട്. ഇനിയും വിശദ്ധമായി വിവരങ്ങൾ വേണമെങ്കിൽ, 10/- രൂപാ മുടക്കി ഒരു RTI അപേക്ഷ കൊടുത്താൽ ലഭിക്കാവുന്നതേ ഉള്ളു.

അനീഷ് പന്തലാനി.
Created on Aug15- 2019

https://m.facebook.com/story.php?story_fbid=10162057923380526&id=898405525

No comments:

Post a Comment