Pages

Apr 30, 2020

ഒരു ധൂർത്തിന്റെ കഥ...❗സർക്കാരിന്റെ ധൂർത്ത്❗


രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരമായി കേൾക്കുന്ന കുറേ ഉപദേശങ്ങൾക്കും ആരോപണങ്ങൾക്കുമുള്ള മറുപടി എന്ന നിലക്കാണ്, കുറിപ്പ്.

മുഖ്യമന്ത്രിയുടെ ഉപദേശകരെ സംബന്ധിച്ച് ❗

മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിമാർക്കും ഉപദേശകരെ നിയമിക്കുന്നതിൽ യാതൊരു അസ്വഭാവികതയുമില്ല. കേരളം ഭരിച്ച മിക്ക മുഖ്യമന്ത്രിമാർക്കും ഉപദേശകർ ഉണ്ടായിരുന്നു. സങ്കീർണ്ണ വിഷയങ്ങളെ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുവാനാണ് ഉപദേശകർ. മുഖ്യമന്ത്രി പിണറായി വിജയന് 8 ഉപദേശകർ ഉണ്ട് എന്ന് എല്ലാവർക്കുമറിയാമായിരിക്കും, എന്നാൽ അതിൽ 2 പേരൊഴികെ മറ്റെല്ലാവരും ശബളം കൈപ്പറ്റുന്നവർ അല്ല എന്ന സത്യം എത്രപേർക്കറിയാം
 
മുൻ മുഖ്യമന്ത്രി  ഉമ്മൻചാണ്ടിക്കും ഉണ്ടായിരുന്നു ഉപദേശകർ. കാലാവധി തീരാറായി, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ്, സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറിയെ ക്യാമ്പിനറ്റ് പദവിയോടെ ഉപദേശകനായി നിയമിച്ചത് എത്ര പേർ ഓർക്കുന്നുണ്ട്
👇👇👇

 
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾ ❗

2015 ജൂൺ 8 ന് നിയമസഭയിൽ, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി
പറഞ്ഞപ്രകാരം, അന്ന് എല്ലാ മന്ത്രിമാർക്കുമായി 623 പേഴ്സണൽ സ്റ്റ്ഫുകൾ ഉണ്ടായിരുന്നു.
👇👇👇


2019 ജനു 28 ന്, മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞ മറുപടി പ്രകാരം 471 പേഴ്സണൽ സ്റ്റാഫുകളാണ് ഉള്ളത്. അതായത് 152 പേഴ്സണൽ സ്റ്റാഫുകളുടെ കുറവ്.
👇👇👇


  
മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കമുള്ള പേഴ്സണൽ സ്റ്റാഫുകൾ കഴിഞ്ഞ ഭരണകാലത്ത് എങ്ങനെ ഒക്കെ ആയിരുന്നു എന്ന് നിങ്ങളാരും മറന്നിട്ടുണ്ടാവില്ല. മുൻ മന്ത്രി ശിവകുമാറിന് 6 ഡ്രൈവർ മാറായിരുന്നു ഉണ്ടായിരുന്നത് , അവർക്ക് മാത്രം ശബളമായി 137222/- രൂപായും. മുൻ മന്ത്രി അനൂപ് ജേക്കമ്പിന് 6 അറ്റന്റർമാരും . ഇനിയും ഉണ്ട് കണക്കുകൾ ധാരാളം.

. സമ്പത്തിന്റെ നിയമനം:

ഭൂരിപക്ഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഡെൽഹിയിൽ പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്.    വിവിധ പദ്ധതികള്ക്കുള്ള കേന്ദ്രവിഹിതം നേടിയെടുക്കാനും വേഗത്തില്ലഭ്യമാക്കാനും പദ്ധതിനിര്വഹണത്തിലെ തടസ്സം നീക്കാനും കേന്ദ്ര-സംസ്ഥാന ബന്ധം ഏകോപിപ്പിക്കാനുമൊക്കെയാണ് എല്ലാ സംസ്ഥാനങ്ങളും ഡല്ഹിയില്പ്രതിനിധികളെ നിയോഗിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്കും ഔദ്യോഗിക കൃത്യനിര്വഹണം എളുപ്പമാക്കാനുമാണ് പ്രതിനിധികള്ക്കുള്ള കാബിനറ്റ് പദവി. കൊറോണക്കാലത്ത് ഡൽഹിയിലും മറ്റും കൂടുങ്ങിയ വിദ്യാർത്ഥികൾ അടക്കം ആളുകളെ കേരളത്തിൽ എത്തിക്കാൻ വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ ഏറ്റവും അവസാനത്തെ ഉദാഹരണം.

ഹെലികോപ്റ്റർ വിവാദം ❗

കഴിഞ്ഞ സർക്കാർ 10 കോടി അടുത്ത് ചെലവാക്കി വാങ്ങിയ സെക്കന്റ് ഹാന്റ് ഹെലികോപ്റ്ററിന്റെ അവസ്ഥ ഇപ്പോൾ എന്താണ് എന്ന് അരെങ്കിലും അന്വേഷിച്ചോ? ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെയും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും അനുമതി ഇല്ലാതെ വാങ്ങിയ ഹെലികോപ്പർ ഒരു സർവ്വീസ്സ് പോലും നടത്താനാവാതെ കട്ടപ്പുറത്താണ് എന്നാണ് എന്റെ അറിവ്. അപ്പോൾ 10 കോടിയോളം രൂപാ കേരളാ ഖജനാവിൽ നിന്നുമല്ലായിരുന്നോ?
  👇👇👇
 
 
 
സർക്കാർ, 11 പേർക്ക് യാത്ര ചെയ്യുവാൻ സാധിക്കുന്ന ഹെലികോപ്പ്റ്റർ ഒരു വർഷത്തേക്ക് വാടകക്ക് എടുത്തിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുതൽ അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് വരെ ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നു.
👇👇👇


ഇനി ഒരു കാര്യം കൂടി ഓർമിപ്പിക്കാം...

കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാർ 5 വർഷത്തിനുള്ളിൽ വിദേശ യാത്രകൾ നടത്തിയത് 243 തവയാണ്. 32 തവണ വിദേശത്ത് പോയ മുൻ മന്ത്രി M.K. മുനീർ 27 തവണയും പോയത് സ്വകാര്യ ആവശ്യങ്ങൾക്കായിരുന്നു. 27 തവണ വിദേശത്ത് പോയ ഷിബു ബേബിജോൺ 15 തവണയും പേഴ്സണൽ ആവശ്യങ്ങൾക്കായിരുന്നു.

CMDRF ഫണ്ടിനെ സംബന്ധിച്ച് ❗

മുഖ്യമന്ത്രിയുടെ CMDRF ഫണ്ട് സുതാര്യമായ, CAG ഓഡിറ്റിന് വിധേയമായ ഒന്നാണ്. ഇതിൽ ഏതെങ്കിലും വിധത്തിൽ തിരുമറികൾ നടത്താൻ ശ്രമിച്ചാൽ, ഓഡിറ്റിങ്ങിലൂടെ അത് പുറത്ത് കൊണ്ടുവരുക തന്നെ ചെയ്യും. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്ന് തന്നെയാണ്, എറണാകുളത്ത് നടന്ന സംഭവം. അതിന് കാരണക്കാരെ അറസ്റ്റ് ചെയ്യുകയും തിരുമറി നടത്തിയ പണം പിടിച്ചെടുക്കുകയും ചെയ്തു. ശരിയായ ദിശയിൽ ചലിക്കുന്ന സർക്കാറിന് ചെയ്യുവാൻ സാധിക്കുന്നത് അതാണ്. ഒരു ഒറ്റപ്പെട്ട സംഭവത്തെ പൊതുവത്ക്കരിച്ച്, CMDRF ലേക്ക് സംഭാവന ചെയ്യരുത് എന്ന് പറയുന്നവർരുടെ  ലക്ഷ്യം വേറെയാണ്.
 
ഇനി പ്രളയ ഫണ്ടിന്റെ വിനിയോഗത്തെ സംമ്പന്ധിച്ച് 

ഇതിന്റെ വിവരങ്ങൾ താഴെക്കൊടുത്തിരിക്കുന്ന എന്റെ പഴയ പോസ്റ്റിലുണ്ട്.
👇👇👇


ഇനിയും വിശദമായ വരവ് ചിലവ് Rebuild.kerala.gov.in സൈറ്റിലും CMDRF സൈറ്റിലും വിശദമായി കൊടുത്തിട്ടുണ്ട്.
👇👇👇


അതുകൊണ്ടും തൃപ്തി ആവാത്തവർക്ക്, ഒരു 10 /- രൂപാ മുടക്കി RTI അപേക്ഷ സമർപ്പിക്കാം.

ഇനി മറ്റൊരു ധൂർത്തിന്റെ കഥ പറയാം...❗❗❗

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ, പരസ്യങ്ങൾക്ക് വേണ്ടി ചിലവഴിച്ചത് 158 കോടി രൂപാ ആയിരുന്നു. അതിൽ ഏറ്റവും രസകരമായ വസ്തുത എന്താണെന്ന് വെച്ചാൽ, അവസാന 3 മാസം നടത്തിയ ഉദ്ഘാടനമാമാങ്കങ്ങളുടെ PR വർക്കിനായി ചിലവാക്കിയ 41 കോടി 77 ലക്ഷം രൂപാ കൊടുത്തത് ഈ സർക്കാറാണ്.

വക്കീൽ ഫീസ്, അതും സ്വന്തം നേതാവിന് :-

ഒരു ചായകുടി കണക്ക് :-
ഉത്ഘാടന പറക്കൽപ്പോലും നടത്താത്ത ജലവിമാനത്തിന് 28 കോടി :

അടിക്കുറിപ്പ്:-

മുൻ സർക്കാരിന്റെ പ്രവർത്തനങ്ങൾ കൊണ്ട് ഈ സർക്കാരിനെ ന്യായീകരിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ് വരാൻ സാധ്യതയുള്ള "നിഷ്കു" കളോട്,

ഈ പറഞ്ഞ വിഷയങ്ങളിൽ പലതും, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരു അക്ഷേപമായി പോലും അന്നത്തെ പ്രതിപക്ഷം ഉന്നയിക്കാത്തതാണ്. എന്നാൽ ഈ പോസ്റ്റ്, നിങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടി ചില "കഥ" കളുമായി ഇറങ്ങിയതുകൊണ്ടാണ്. അതിനുള്ള ഒരു മറുപടി മാത്രമാണ് ഈ പോസ്റ്റ്.

ഈ സർക്കാർ അധികാരത്തിൽ വന്നത്, ജനക്ഷേമമായ വികസനത്തിലൂന്നിയ ഒരു ഇലക്ഷൻ മാനിഫെസ്റ്റോ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു കൊണ്ടാണ്.

https://tinyurl.com/ManifestoLDF

അനീഷ് പന്തലാനി.
 30-Aug-2020

No comments:

Post a Comment