Sep 15, 2026

വിപ്ലവത്തിന്റെ അഗ്നിജ്വാല: ഗദ്ദാർ പാർട്ടി (Ghadar Party) ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ

ഇന്ത്യൻ ചിരിത്രത്തിൽ, പ്രത്യേകിച്ചും സ്വാതന്ത്ര്യസമരങ്ങളുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളിൽ വളരെ താത്പര്യം ഉള്ള വ്യക്തിയായിട്ടും, ഞാൻ വളരെ കുറച്ച്മാത്രം ശ്രദ്ധിച്ചിട്ടുള്ള ഒരു പേരാണ് ഗദ്ദർ പാർട്ടി. എന്നാൽ, ആ പ്രസ്ഥാനം നമ്മുടെ സ്വാതന്ത്ര്യസമരമുന്നേറ്റത്തിൻ്റെ അവഗണിക്കാനാവാത്ത ഒര് ഏട് തന്നെയായിരുന്നു എന്ന് മനസിലാകുന്നത്, അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂതൽ വായിച്ചപ്പോഴാണ്.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും വീരോചിതവും അക്രമാസക്തവുമായ അധ്യായങ്ങളിലൊന്നാണ് ഗദ്ദാർ പ്രസ്ഥാനം. ഭാരതത്തിന്റെ മണ്ണിൽ മാത്രമല്ല, അതിർത്തികൾ കടന്ന് വിദേശരാജ്യങ്ങളിലും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം സംഘടിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ച വിപ്ലവകാരികളുടെ കൂട്ടായ്മയായിരുന്നു ഇത്. 'ഗദ്ദാർ' (Ghadar / Gadar) എന്ന ഉർദു വാക്കിന്റെ അർത്ഥം "കലാപം" അല്ലെങ്കിൽ "വിപ്ലവം" എന്നാണ്. 1857-ലെ സിപായി ലഹളയ്ക്ക് ശേഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഉയർന്ന ഏറ്റവും സംഘടിതമായ സായുധ വിപ്ലവശ്രമമായിരുന്നു ഇത്.

1. ഗദ്ദാർ പാർട്ടിയുടെ ഉത്ഭവം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ (പ്രത്യേകിച്ച് 1900-കളിൽ) പഞ്ചാബിൽ നിന്നുള്ള ധാരാളം കർഷകരും മുൻ സൈനികരും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ തേടി അമേരിക്കയിലേക്കും (US) കാനഡയിലേക്കും കുടിയേറിപ്പാർത്തു. എന്നാൽ അവിടെ അവർക്ക് കടുത്ത വംശീയ അധിക്ഷേപങ്ങളും വിവേചനങ്ങളും നേരിടേണ്ടി വന്നു. തങ്ങൾക്ക് സ്വന്തമായി ഒരു സ്വതന്ത്ര രാജ്യമില്ലാത്തതുകൊണ്ടാണ് വിദേശമണ്ണിൽ തങ്ങൾ അടിമകളെപ്പോലെ അവഗണിക്കപ്പെടുന്നത് എന്ന തിരിച്ചറിവ് അവരിൽ രാജ്യസ്നേഹത്തിന്റെ തീപ്പൊരിയായി മാറി.



  • രൂപീകരണം: 1913-ൽ അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഓക്‌ലൻഡിൽ വെച്ച് വിദേശത്തുള്ള ഇന്ത്യക്കാർ ഒരുമിച്ചുകൂടുകയും "പസഫിക് കോസ്റ്റ് ഹിന്ദുസ്ഥാൻ അസോസിയേഷൻ" (Pacific Coast Hindustan Association) എന്ന സംഘടനയ്ക്ക് രൂപം നൽകുകയും ചെയ്തു. ഇതാണ് പിന്നീട് ഗദ്ദാർ പാർട്ടി എന്നറിയപ്പെട്ടത്.

Sep 12, 2026

RSS-ഉം ദേശീയ പതാകയും: ചരിത്രത്തിലെ വസ്തുതകൾ

The Progenitor

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവ പങ്കാളിത്തമില്ലാതിരുന്ന ആർ.എസ്.എസ് (RSS) അടക്കമുള്ള സംഘപരിവാർ സംഘടനകൾക്ക് സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ആവശ്യങ്ങൾ ഏറേയായിരുന്നു. കാവിക്കൊടിയെ ദേശീയ പതാകയാക്കണമെന്നും രാജ്യത്തിന്റെ പേര് 'ഹിന്ദുസ്ഥാൻ' എന്നാക്കണമെന്നുമുള്ള വാദങ്ങൾ അവയിൽ ചിലത് മാത്രമായിരുന്നു.

1947 ജൂലൈ 22-നാണ് ഭരണഘടനാ അസംബ്ലി ത്രിവർണ്ണ പതാകയെ ദേശീയ പതാകയായി ഔദ്യോഗികമായി അംഗീകരിക്കുന്നത്. എന്നാൽ ഇതിനെതിരെ വി.ഡി. സവർക്കറും എം.എസ്. ഗോൾവാൾക്കറും അടക്കമുള്ള നേതാക്കൾ പരസ്യമായി രംഗത്തുവരികയും കാവി പതാകയെ മാത്രമേ ദേശീയ പതാകയായി അംഗീകരിക്കൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഓർഗനൈസർ മുഖപത്രത്തിലെ അനാദരവ്:

സ്വാതന്ത്ര്യലബ്ധിയുടെ തലേന്ന്, 1947 ഓഗസ്റ്റ് 14-ന് ആർ.എസ്.എസ് മുഖപത്രമായ 'ഓർഗനൈസറിൽ' (Organiser) വന്ന എഡിറ്റോറിയലിൽ ത്രിവർണ്ണ പതാകയെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. "മൂന്ന് എന്ന സംഖ്യ അശുഭമാണെന്നും ത്രിവർണ്ണ പതാകയെ ഹിന്ദുക്കൾ ഒരുകാലത്തും സ്വീകരിക്കില്ലെന്നും" അവർ അതിൽ തുറന്നെഴുതി. എം.എസ്. ഗോൾവാൾക്കർ തന്റെ 'വിചാരധാര' (Bunch of Thoughts) എന്ന പുസ്തകത്തിലും ത്രിവർണ്ണ പതാകയോടുള്ള എതിർപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Sep 11, 2026

മുൻസർക്കാരിന്റെ വൈദ്യുതി കരാറുകൾ റദ്ദാക്കപ്പെട്ടത് എന്തുകൊണ്ട്? സത്യവും പ്രചരണങ്ങളും


കേരളത്തിലെ നിലവിലെ പവർകട്ടിനും ലോഡ്‌ഷെഡിങ്ങിനും കാരണം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ വൈദ്യുതി വാങ്ങൽ കരാറുകൾ കഴിഞ്ഞ LDF സർക്കാർ റദ്ദാക്കിയതാണെന്ന വാദം അടുത്തിടെയായി സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. എന്നാൽ, കഴിഞ്ഞ LDF സർക്കാർ, ഒരു കരാറും റദ്ദാക്കിയിട്ടില്ല. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ആണ്, അത്തരമൊരു കരാർ 2022 ൽ റദ്ദാക്കിയത്. 2016 മുതൽ ക്യാൻസൽ ചെയ്യുവാൻ ശ്രമിച്ച ഈ കരാറിനെ 2022 വരെ അന്നത്തെ LDF സർക്കാർ പ്രതിരോധിച്ച് നിർത്തി. 2022 മുതൽ കരാർ റദ്ദാക്കിയതിനെതിരെ അന്നത്തെ സർക്കാർ നിയമപോരാട്ടം തുടങ്ങുകയും അത് ഇപ്പോൾ സുപ്രീംകോടതിയുടെ മുന്നിലുമാണ്. അതായത്, പഴയ കരാർ റദ്ദാക്കുവാനല്ല, മറിച്ച് അത് നിലനിർത്താനുള്ള ശ്രമങ്ങളാണ് മുൻ സർക്കാർ നടത്തിയത്.  2022ന് ശേഷവും നമ്മൾ രൂക്ഷമായ വൈദ്യുതിപ്രതിസന്ധികൾ നേരിട്ടെങ്കിലും, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ അതിനെ നേരിടുവാൻ അന്നത്തെ സർക്കാരിനായി എന്നത് മലയാളികൾ എല്ലാം ബോധ്യമുള്ളതാണ്.

ഇനി എന്തുകൊണ്ടാണ് വൈദ്യുതി റെഗുലേറ്ററ കമ്മീഷൻ (KSERC) ഈ കരാറുകൾ തള്ളിക്കളഞ്ഞത്? അതിന്റെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കാം.

കരാറുകൾ റദ്ദാക്കാൻ കമ്മീഷൻ ചൂണ്ടിക്കാണിച്ച പ്രധാന കാരണങ്ങൾ:

  • കേന്ദ്ര മാർഗനിർദ്ദേശങ്ങളുടെ ലംഘനം: 2013-ലെ കേന്ദ്ര സർക്കാരിന്റെ DBFOO (Design, Build, Finance, Own and Operate) മാർഗനിർദ്ദേശങ്ങളിൽ നിന്ന് വലിയ രീതിയിലുള്ള വ്യതിയാനങ്ങൾ വരുത്തിയാണ് അന്ന് ടെൻഡർ നടപടികൾ നടത്തിയത്.

  • മുൻകൂർ അനുമതിയില്ലായ്മ: ടെൻഡർ രേഖകളിൽ കേന്ദ്ര നിബന്ധനകൾക്ക് വിരുദ്ധമായി വരുത്തിയ പ്രധാന മാറ്റങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല.

  • സുതാര്യതക്കുറവ്: പ്രക്രിയ മുഴുവൻ പരിശോധിച്ച കമ്മീഷൻ, ടെൻഡർ നടപടികൾ തുറന്നതോ സുതാര്യമായോ നീതിയുക്തമായ മത്സരത്തിലൂടെയോ അല്ല നടന്നതെന്ന് കണ്ടെത്തി.

  • കൂടിയ നിരക്കിലെ കരാറുകൾ: ഏറ്റവും കുറഞ്ഞ നിരക്ക് (L1) ഓഫർ ചെയ്തവരെ മാത്രം സ്വീകരിക്കുന്നതിന് പകരം, ഉയർന്ന നിരക്കുകൾ (L2 മുതലായവ) മുന്നോട്ടുവെച്ചവരുമായും KSEB ദീർഘകാല വൈദ്യുതി വിതരണ കരാറുകളിൽ (PSA) ഏർപ്പെട്ടു.

  • സാമ്പത്തിക ബാധ്യത: ഇത്തരം നിയമലംഘനങ്ങൾ പൊതുജനതാൽപര്യത്തിന് വിരുദ്ധമാണെന്നും ഉപഭോക്താക്കൾക്ക് ദീർഘകാലത്തേക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും KSERC വിലയിരുത്തി.

  • താൽക്കാലിക അനുമതി അന്തിമമല്ല: മുൻപ് നൽകിയ താൽക്കാലിക അനുമതിയോ (provisional approval), BALCO-യുടെ നിരക്ക് അടിസ്ഥാനമാക്കി വരവുചെലവുകൾ (ARR) കണക്കാക്കിയതോ അന്തിമ അംഗീകാരമായി കരുതാനാകില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

ഈ കാരണങ്ങളാൽ 10-05-2023-ൽ KSERC താഴെ പറയുന്ന നാല് പ്രധാന കരാറുകൾക്ക് അന്തിമ അനുമതി നിഷേധിക്കുകയാണുണ്ടായത്:

  1. ജാബുവ (Jhabua) - 115 MW

  2. ജിൻഡാൽ പവർ (Jindal Power) - 150 MW

  3. ജെ.ഐ.ടി.പി.എൽ (JITPL) - 100 MW

  4. ജാബുവ (Jhabua) - 100 MW

ഇക്കാര്യങ്ങൾ എല്ലാം കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത്, നിയമസഭയിൽ അന്നത്തെ വൈദ്യുതി മന്ത്രി രേഖാമൂലം സമർപ്പിച്ചിരുന്നതാണ്. അത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രിക്കും അറിയാവുന്ന കാര്യങളാണ്.

അതിൻ്റെ വിശദ്ധമായ കാര്യങ്ങൾ താഴെക്കൊടുത്തിരിക്കുന്ന വീഡിയോകളിൽ ഉണ്ട്.




സംസ്ഥാനത്ത് മുന്നറിയിപ്പില്ലാതെയും ക്രമമില്ലാതെയും പവർകട്ട്ഭരണപരാജയം മറയ്ക്കാൻ പഴയ സർക്കാരിനെ പഴിചാരുകയാണ് ഈ സർക്കാർ.

മുൻ എൽ.ഡി.എഫ് ഭരണത്തിൽ:
115–116 MU
ഉപഭോഗം | 6100 MW പീക്ക് ഡിമാൻഡ്
➡️ എന്നിട്ടും പവർകട്ട് ഇല്ല.
ആ കാലഘട്ടത്തിൽ ഏകദേശം 1500 MW വൈദ്യുതി അധികം ഉത്പാദിപ്പിക്കാനും സാധിച്ചു.


ഇന്ന്:
85–86 MU
ഉപഭോഗം | 4800–4900 MW ഡിമാൻഡ്
➡️ എന്നിട്ടും വൈദ്യുതി പ്രതിസന്ധി!

ചുരുക്കത്തിൽ:

നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തതും, സുതാര്യതയില്ലാത്തതും, പൊതുജനങ്ങൾക്ക് സാമ്പത്തിക ഭാരമുണ്ടാക്കുന്നതുമായതിനാലാണ് റെഗുലേറ്ററി കമ്മീഷൻ ഈ കരാറുകൾ നിരസിച്ചത്.

നടപടിക്രമങ്ങളിലെ വീഴ്ചകൾ മൂലം കമ്മീഷൻ തള്ളിക്കളഞ്ഞ ഒരു തീരുമാനത്തെ മറച്ചുവെച്ച്, മുൻ സർക്കാരിന്റെ കരാർ റദ്ദാക്കിയതുകൊണ്ടാണ് സംസ്ഥാനത്ത് പവർകട്ട് ഉണ്ടാകുന്നത് എന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണ്.


ആദ്യം ക്ഷാമംപിന്നെ പ്രതിസന്ധിഒടുവിൽ സ്വകാര്യ മേഖലയെരക്ഷകൻആക്കുക.

- അ.പ.