Sep 11, 2026

മുൻസർക്കാരിന്റെ വൈദ്യുതി കരാറുകൾ റദ്ദാക്കപ്പെട്ടത് എന്തുകൊണ്ട്? സത്യവും പ്രചരണങ്ങളും


കേരളത്തിലെ നിലവിലെ പവർകട്ടിനും ലോഡ്‌ഷെഡിങ്ങിനും കാരണം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ വൈദ്യുതി വാങ്ങൽ കരാറുകൾ കഴിഞ്ഞ LDF സർക്കാർ റദ്ദാക്കിയതാണെന്ന വാദം അടുത്തിടെയായി സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. എന്നാൽ, കഴിഞ്ഞ LDF സർക്കാർ, ഒരു കരാറും റദ്ദാക്കിയിട്ടില്ല. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ആണ്, അത്തരമൊരു കരാർ 2022 ൽ റദ്ദാക്കിയത്. 2016 മുതൽ ക്യാൻസൽ ചെയ്യുവാൻ ശ്രമിച്ച ഈ കരാറിനെ 2022 വരെ അന്നത്തെ LDF സർക്കാർ പ്രതിരോധിച്ച് നിർത്തി. 2022 മുതൽ കരാർ റദ്ദാക്കിയതിനെതിരെ അന്നത്തെ സർക്കാർ നിയമപോരാട്ടം തുടങ്ങുകയും അത് ഇപ്പോൾ സുപ്രീംകോടതിയുടെ മുന്നിലുമാണ്. അതായത്, പഴയ കരാർ റദ്ദാക്കുവാനല്ല, മറിച്ച് അത് നിലനിർത്താനുള്ള ശ്രമങ്ങളാണ് മുൻ സർക്കാർ നടത്തിയത്.  2022ന് ശേഷവും നമ്മൾ രൂക്ഷമായ വൈദ്യുതിപ്രതിസന്ധികൾ നേരിട്ടെങ്കിലും, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ അതിനെ നേരിടുവാൻ അന്നത്തെ സർക്കാരിനായി എന്നത് മലയാളികൾ എല്ലാം ബോധ്യമുള്ളതാണ്.

ഇനി എന്തുകൊണ്ടാണ് വൈദ്യുതി റെഗുലേറ്ററ കമ്മീഷൻ (KSERC) ഈ കരാറുകൾ തള്ളിക്കളഞ്ഞത്? അതിന്റെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കാം.

കരാറുകൾ റദ്ദാക്കാൻ കമ്മീഷൻ ചൂണ്ടിക്കാണിച്ച പ്രധാന കാരണങ്ങൾ:

  • കേന്ദ്ര മാർഗനിർദ്ദേശങ്ങളുടെ ലംഘനം: 2013-ലെ കേന്ദ്ര സർക്കാരിന്റെ DBFOO (Design, Build, Finance, Own and Operate) മാർഗനിർദ്ദേശങ്ങളിൽ നിന്ന് വലിയ രീതിയിലുള്ള വ്യതിയാനങ്ങൾ വരുത്തിയാണ് അന്ന് ടെൻഡർ നടപടികൾ നടത്തിയത്.

  • മുൻകൂർ അനുമതിയില്ലായ്മ: ടെൻഡർ രേഖകളിൽ കേന്ദ്ര നിബന്ധനകൾക്ക് വിരുദ്ധമായി വരുത്തിയ പ്രധാന മാറ്റങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല.

  • സുതാര്യതക്കുറവ്: പ്രക്രിയ മുഴുവൻ പരിശോധിച്ച കമ്മീഷൻ, ടെൻഡർ നടപടികൾ തുറന്നതോ സുതാര്യമായോ നീതിയുക്തമായ മത്സരത്തിലൂടെയോ അല്ല നടന്നതെന്ന് കണ്ടെത്തി.

  • കൂടിയ നിരക്കിലെ കരാറുകൾ: ഏറ്റവും കുറഞ്ഞ നിരക്ക് (L1) ഓഫർ ചെയ്തവരെ മാത്രം സ്വീകരിക്കുന്നതിന് പകരം, ഉയർന്ന നിരക്കുകൾ (L2 മുതലായവ) മുന്നോട്ടുവെച്ചവരുമായും KSEB ദീർഘകാല വൈദ്യുതി വിതരണ കരാറുകളിൽ (PSA) ഏർപ്പെട്ടു.

  • സാമ്പത്തിക ബാധ്യത: ഇത്തരം നിയമലംഘനങ്ങൾ പൊതുജനതാൽപര്യത്തിന് വിരുദ്ധമാണെന്നും ഉപഭോക്താക്കൾക്ക് ദീർഘകാലത്തേക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും KSERC വിലയിരുത്തി.

  • താൽക്കാലിക അനുമതി അന്തിമമല്ല: മുൻപ് നൽകിയ താൽക്കാലിക അനുമതിയോ (provisional approval), BALCO-യുടെ നിരക്ക് അടിസ്ഥാനമാക്കി വരവുചെലവുകൾ (ARR) കണക്കാക്കിയതോ അന്തിമ അംഗീകാരമായി കരുതാനാകില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

ഈ കാരണങ്ങളാൽ 10-05-2023-ൽ KSERC താഴെ പറയുന്ന നാല് പ്രധാന കരാറുകൾക്ക് അന്തിമ അനുമതി നിഷേധിക്കുകയാണുണ്ടായത്:

  1. ജാബുവ (Jhabua) - 115 MW

  2. ജിൻഡാൽ പവർ (Jindal Power) - 150 MW

  3. ജെ.ഐ.ടി.പി.എൽ (JITPL) - 100 MW

  4. ജാബുവ (Jhabua) - 100 MW

ഇക്കാര്യങ്ങൾ എല്ലാം കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത്, നിയമസഭയിൽ അന്നത്തെ വൈദ്യുതി മന്ത്രി രേഖാമൂലം സമർപ്പിച്ചിരുന്നതാണ്. അത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രിക്കും അറിയാവുന്ന കാര്യങളാണ്.

അതിൻ്റെ വിശദ്ധമായ കാര്യങ്ങൾ താഴെക്കൊടുത്തിരിക്കുന്ന വീഡിയോകളിൽ ഉണ്ട്.




സംസ്ഥാനത്ത് മുന്നറിയിപ്പില്ലാതെയും ക്രമമില്ലാതെയും പവർകട്ട്. ഭരണപരാജയം മറയ്ക്കാൻ പഴയ സർക്കാരിനെ പഴിചാരുകയാണ് ഈ സർക്കാർ.

മുൻ എൽ.ഡി.എഫ് ഭരണത്തിൽ:
115–116 MU
ഉപഭോഗം | 6100 MW പീക്ക് ഡിമാൻഡ്
➡️ എന്നിട്ടും പവർകട്ട് ഇല്ല.
ആ കാലഘട്ടത്തിൽ ഏകദേശം 1500 MW വൈദ്യുതി അധികം ഉത്പാദിപ്പിക്കാനും സാധിച്ചു.


ഇന്ന്:
85–86 MU
ഉപഭോഗം | 4800–4900 MW ഡിമാൻഡ്
➡️ എന്നിട്ടും വൈദ്യുതി പ്രതിസന്ധി!

ചുരുക്കത്തിൽ:

നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തതും, സുതാര്യതയില്ലാത്തതും, പൊതുജനങ്ങൾക്ക് സാമ്പത്തിക ഭാരമുണ്ടാക്കുന്നതുമായതിനാലാണ് റെഗുലേറ്ററി കമ്മീഷൻ ഈ കരാറുകൾ നിരസിച്ചത്.

നടപടിക്രമങ്ങളിലെ വീഴ്ചകൾ മൂലം കമ്മീഷൻ തള്ളിക്കളഞ്ഞ ഒരു തീരുമാനത്തെ മറച്ചുവെച്ച്, മുൻ സർക്കാരിന്റെ കരാർ റദ്ദാക്കിയതുകൊണ്ടാണ് സംസ്ഥാനത്ത് പവർകട്ട് ഉണ്ടാകുന്നത് എന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണ്.


ആദ്യം ക്ഷാമം → പിന്നെ പ്രതിസന്ധി → ഒടുവിൽ സ്വകാര്യ മേഖലയെ ‘രക്ഷകൻ’ ആക്കുക.

- അ.പ.




Aug 29, 2025

സവർക്കർ എന്ന ചരിത്ര ദുഃസ്വപ്നം


            

Part - 01

🎥 Credit: TrueCopyThink

Every Indian should watch this and understand the real story of Savarkar✨

#History #Savarkar #India #Truth


Part 02



Part 03








 

Jun 6, 2025

കേരളത്തിലെ പെൻഷൻ്റെ നാൾ വഴികൾ

നിലമ്പൂർ തിരഞ്ഞെടുപ്പിലും UDF വീണ്ടും, കേരളം പലവട്ടം ചർച്ച ചെയ്ത പെൻഷൻ ആണല്ലോ ഉയർത്താൻ ശ്രമിക്കുന്നത്. അത് വീണ്ടും സെൽഫ് ഗോൾ ആകാനാണ് സാധ്യത.

എന്തായാലും വീണ്ടും പെൻഷൻ ചർച്ചയായ സ്ഥിതിക്ക്, പെൻഷൻ്റെ നാൾവഴികളിലൂടെ ഒന്ന് പോകാം.

കർഷക തൊഴിലാളി പെൻഷൻ ആരംഭിക്കുന്നത് 1980ൽ EK നായനാർ മന്ത്രിസഭയുടെ കാലത്ത്. അന്ന് പെൻഷൻ 45 രൂപാ, 60 വയസ് കഴിയുന്ന കർഷതൊഴിലാളിക്ക് നൽകി.


1982-1987 : UDF സർക്കാർ, പെൻഷൻ ഒരു രൂപാ പോലും വർദ്ധിപ്പിച്ചില്ല.

1987 : LDF പെൻഷൻ 45 രൂപായിൽ നിന്നും 60 രൂപയായി ഉയർത്തി.

1992: UDF സർക്കാർ- പെൻഷനിൽ ഒരു മാറ്റവും വന്നില്ല

1996: LDF സർക്കാർ - പെൻഷൻ 120 രൂപാ ആക്കി ഉയർത്തി.

2001 : AK ആൻ്റണിയുടെ UDF സർക്കാർ- കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പെൻഷൻ കുടിശിക വരുത്തിയ കാലഘട്ടം. 28 മാസം പെൻഷൻ മുടങ്ങി.

2006 : LDF സർക്കാർ - പെൻഷൻ കുടിശികകൾ കൊടുത്തുതീർക്കുകയും പെൻഷൻ തുക 500 ആക്കി ഉയർത്തുകയും ചെയ്തു.

2011: UDF സർക്കാർ- പെൻഷൻ 600 രൂപായാക്കി ഉയർത്തി.' പക്ഷേ, പല പെൻഷനുകളും 9 മുതൽ 18 മാസം വരെ കുടിശിക വരുത്തിയാണ് ആ സർക്കാർ ഒഴിഞ്ഞത്.