Pages

Aug 7, 2020

EIA 2020 Draft - Environment Impact Assessment

Image Credit: thequint.com

Environment Impact Assessment [EIA] അഥവാ പരിസ്ഥിതി ആഘാത പഠനത്തെക്കുറിച്ചും അതിൽ സർക്കാർ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുമാണ് ഈ ബ്ലോഗ്.

1) എന്താണ് , എന്തിനാണ് ElA?
2) എന്തുകൊണ്ടാണ്  EIA 2020 Draft എതിർക്കപെടേണ്ടത്?
3) എങ്ങനെ നമ്മുടെ എതിർപ്പ് സർക്കാരിനെ അറിയിക്കാം?

1) എന്താണ് , എന്തിനാണ് ElA?

EIA ഒരു പഠനമാണ്. ഒരു പ്രദേശത്ത് പുതിയ വ്യവസായമോ ഖനിയോ റോഡോ വിമാനത്താവളമോ ഡാമോ മറ്റെന്തെങ്കിലും പ്രെജറ്റുകളോ തുടങ്ങുന്നതിന് മുൻപ്, ആ പദ്ധതി അല്ലെങ്കിൽ വ്യവസായം ആ പ്രദേശത്തെ പ്രകൃതിയെ എങ്ങനെ ബാധിക്കും എന്നുള്ള പഠനമാണ് EIA കൊണ്ട് ഉദ്ദേശിക്കുന്നത്.  ഈ പഠനത്തിൽ പരിസ്ഥിതി ആഘാതം കുറവാണ് എന്ന് കണ്ടെത്തിയിൽ മാത്രമേ പരിസ്ഥിതി മന്ത്രാലയം, വ്യവസായങ്ങൾക്കോ പ്രെജറ്റുകൾക്കോ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം, നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാൻ വേണ്ടിയാണ് ElA കൊണ്ടുവന്നത്.

1984 ലെ ഭോപ്പാൽ വിഷവാതക ദുരന്തത്തിന് ശേഷമാണ് ഇത്തരമൊരു പഠനത്തിന്റെ ആവശ്യകത നമ്മൾ മനസിലാക്കിയത്.

2) എന്തുകൊണ്ടാണ്  EIA 2020 Draft എതിർക്കപെടേണ്ടത്?

പരിസ്ഥിതി  സംരക്ഷണത്തിനായി അവതരിപ്പിച്ച EIAയുടെ ആവശ്യകതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലാണ് പുതിയ മാറ്റങ്ങൾ കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്.

അതിലൊന്നാണ് സുപ്രിം കോടതി തന്നെ നിയമ വിരുദ്ധമെന്ന് പറഞ്ഞ post- facto clearance. അതായത്, നിയമ വിരുദ്ധമായി പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്ന, പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കമ്പനികൾക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ഉദാഹരണത്തിന്,2020 മെയ്യ് 7 ന് , വിശാഖപട്ടണത്ത് LU Polymer plant എന്ന കമ്പനിയിൽ നിന്നും വിഷവാതകം ചോർന്ന്, അത് ശ്വസിച്ച് കുറച്ചാളുകൾ മരണപ്പെടുകയും നൂറ് കണക്കിന് ആളുകൾ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തിരുന്നു. ഈ കമ്പനി കാലങ്ങളായി clearance certificate ഇല്ലാതെ പ്രവർത്തിപ്പിക്കുന്നതായിരുന്നു. 

അതുപോലെ, 2020 മെയ്യ് 27 ന് ആസ്സാമിലെ Oil India limited ൽ തീപിടിക്കുകയും മാസങ്ങളോളം ആ തീ തുടരുകയും 10,000 ൽ പരം തദ്ദേശവാസികളെ ഷെൽറ്റർ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കേണ്ടതായും വന്നത് നാം മാധ്യമങ്ങളിൽ കണ്ടതാണ്. ആസ്സാം സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോർഡ് പറഞ്ഞത്, കഴിഞ്ഞ 15 വർഷത്തിലധികമായി ഈ കമ്പനി clearance certificate ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നാണ്.  നിയമങ്ങൾ ഉണ്ടായിട്ടും ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ ആവർത്തിക്കുമ്പോൾ, നിലവിലുള്ള നിയമങ്ങൾ ബലപ്പെടുത്തുകയല്ലേ വേണ്ടത്.

പുതിയ നിയമപ്രകാരം, ഒരു വ്യവസായം അല്ലെങ്കിൽ ഒരു കമ്പനി പരിസ്ഥിതി മലിനീകരണം നടത്തുന്നതായി നാം കണ്ടാൽ, അത് റിപ്പോർട്ട് ചെയ്യുവാനുള്ള അധികാരം ജനങ്ങൾക്കില്ല. അതിനുള്ള അധികാരം സർക്കാരിനും ആ വ്യവസായം നടത്തുന്ന വ്യക്തകൾക്കും മാത്രമായിരിക്കും. അതായത്, ഇത്തരം പ്രേജറ്റുകളുടെ ദേഷം നേരിട്ടനുഭവിക്കുന്ന തദ്ദേശവാസികൾക്ക്, ഇതിനെതിരെ പരാതിപ്പെടുവാനുള്ള അധികാരം ഉണ്ടായിരിക്കുന്നതല്ല എന്നർത്ഥം.

ഒരു പ്രദേശത്തെ ഒരു വ്യവസായവുമായി ബന്ധപ്പെട്ട പരാതികളിൽ, സാധാരണ public hearing വെയ്ക്കുവാറുണ്ട്. Public hearing ൽ തദ്ദേശവാസികൾക്ക് പങ്കെടുത്ത് പരാതികൾ ബോധിപ്പിക്കാം. എന്നാൽ പുതിയ നിയമപ്രകാരം, അത് video conference വഴി നടത്തിയാലും മതി എന്നാണ് നിർദ്ദേശിക്കുന്നത്. പ്രത്യക്ഷത്തിൽ നല്ലത് എന്ന് തോന്നാമെങ്കിലും, ഉൾഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾ, വനവാസികൾ എന്നിവരെ സംബന്ധിച്ചിടത്തോളം വീഡിയോ കോൺഫറൻസ് എന്നത് പ്രായോഗികമല്ല എന്ന് മാത്രമല്ല, അത്തരം video public hearing കളെ അട്ടിമറിക്കുവാനുള്ള സാധ്യതയും കൂടുതലാണ്.

പുതിയ നിയമ പ്രകാരം, 40 ഇനം വ്യവസായങ്ങൾക്ക് മുൻകൂട്ടി clearance certificate വാങ്ങേണ്ടതില്ല. 1.5 ലക്ഷം ച.മീറ്റർ വരെയുള്ള നിർമ്മാണങ്ങൾക്ക് environmental clearance certificate അവശ്യമില്ല എന്നും നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യവസായ സ്ഥാപനത്തിന്, അതിന്റെ നിലവിലെ വിസ്തൃതിയുടെ 50% വർദ്ധിപ്പിക്കുന്നതിനും EC (environment clearance) ആവശ്യമില്ല എന്നും നിർദ്ദേശിക്കുന്നു. അത്, എന്ത് പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയാലും. പുതിയ നിർദേശം, ഖനന നിയന്ത്രണങ്ങൾക്കും ഇളവുകൾ നൽകുന്നു. പുതിയ പരിസ്ഥിതി സംരക്ഷണ നിയമത്തിൽ ഇനിയുമുണ്ട് , പ്രകൃതി വിരുദ്ധ നിർദ്ദേശങ്ങൾ ഏറെ.

കോവിഡ് വ്യാപിച്ച്, രാജ്യമാകെ lockdown ലേക്ക് പോയ സാഹചര്യത്തിലാണ്, കേന്ദ്ര സർക്കാർ ഈ വിജ്ജാപനം ഇറക്കിയത്. ഇതിനെതിരെ digital platform ഉപയോഗിച്ച് ചില പരിസ്ഥിതി സംഘടനകൾ പ്രതിക്ഷേധിച്ചപ്പോൾ, അവർക്കെതിരെ UAPA ചുമത്തി അവരുടെ website കൾ പൂട്ടിച്ചു നമ്മുടെ ഭരണാധികാരികൾ. ഡൽഹി കോടതി നിർദ്ദേശിച്ചിട്ടും, ഈ വിജ്ജാപനം പ്രാദേശിക ഭാഷകളിൽ പുറത്തിറക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.

3) എങ്ങനെ നമ്മുടെ എതിർപ്പ് സർക്കാരിനെ അറിയിക്കാം?

ആഗസ്റ്റ് 11 വരെയാണ് , നിർദിഷ്ട ElA Draft ൽ നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ. ഇമെയിൽ അയച്ച് നമുടെ നിർദ്ദേശങ്ങളും എതിർപ്പുകളും അറിയിക്കാം.

അയക്കേണ്ട ഇമെയിൽ അഡ്രസ്സുകൾ :

eia2020-moefcc@gov.in
secy-moef@nic.in

നിങ്ങൾക്ക് സ്വന്തമായി ഇമെയിൽ എഴുതാം. വേണമെങ്കിൽ, താഴെക്കൊടുത്തിരിക്കുന്ന email draft ഉപയോഗിക്കാം.


Sub : EIA2020 RESPONSE 

Respected authorities,

The EIA2020 notification draft which is now open for public opinion is clearly violating environmental stability as well as the rights of the citizens. As a result, common people lose their right to save their environment in anyway. If these changes are made to serve the business tycoons, it will be like a cruel rape of Mother Nature. Of course the Nation needs industrial developments, but it should not be cutting the roots  of our existence. 

As per the EIA 2020 notification draft, clearance certificate for a factory or any industrial venture from the pollution control board or similar authorities to make sure the venture is not disturbing the nature is not mandatory before the venture begins. Companies can do it later after they start functioning. Which is like a 'pollute and pay' situation. The existing system has to be maintained as it is practiced right now. The new notification draft denies common citizens' right to complain to the authorities about the companies or ventures that are a threat to the nature. As per the EIA2020 notification draft, complaint about a company polluting the nature has to go through the same company itself which doesn't appear to be a logical decision. Or the complaint has to go through the Governmental authorities itself. Here the common man is losing his right to protect his environment as a citizen. Also, time period for hearing from the public regarding an industrial project in their area is reduced to 20 days. This is injustice.  My suggestion is to notify each and every native in person, by sending a draft in regional language which reaches their houses in no time, right after announcing the project. Concerned ward members should make it happen. Feedback from the general public should be given to the authorities as a public response regarding the same. Companies belonging to Category B2 does not need Environmental Impact Assessment report as per EIA2020. There is an appraisal committee which decides it right now. According to the new Draft many ventures are excluded from the environmental clearance blindly, which supports just the business tycoons which will end up in selling our whole nation. 

As an Indian I am totally against this EIA 2020 notification draft. I here by submit my opposition against the 'anti-citizen rights' changes incorporated in EIA2020 notification draft. I humbly request you to take the matter into serious consideration and make stricter rules to preserve the environment for a better future 

Thank you


No comments:

Post a Comment