Aug 21, 2020

UDF vs LDF - വ്യവസായ വകുപ്പ് താരതമ്യം (പാർട്ട് 1)

വ്യവസായ വകുപ്പ് (പാർട്ട് 1)
=====================

നേട്ടങ്ങളുടെ നീണ്ട പട്ടിക ആണ് സഖാവ് ഇ.പി.ജയരാജൻ നേതൃത്വം വഹിക്കുന്ന വ്യവസായ വകുപ്പിൽ നടന്നിട്ടുള്ളത്..

💢 എന്തുകൊണ്ടാണ് സർക്കാരിന്റെ കീഴിൽ ഉള്ള പൊതുമേഖലാ സ്ഥാപനങ്ങൾ UDF ഭരിക്കുമ്പോൾ നഷ്ടത്തിലാവുന്നതും, LDF ഭരണത്തിൽ വരുമ്പോൾ ലാഭത്തിൽ ആവുന്നതും എന്ന് ചിന്തിച്ചിട്ടുണ്ടോ...❓

കാരണം രണ്ട് മുന്നണികളുടെയും വീക്ഷണം ആണ്.. UDF ഇപ്പോൾ BJP കേന്ദ്രത്തിൽ ചെയ്യുന്ന പോലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും നശിപ്പിച്ചു സ്വകാര്യവതക്കരിച്ചു അംബാനി അദാനി പോലുള്ള മുതലാളിമാർക്ക് കാശ് ഉണ്ടാക്കാൻ ഉള്ള വഴികൾ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ, LDF ജനങ്ങൾക്ക് വേണ്ടി അവ സംരക്ഷിക്കാൻ ശ്രമിക്കുക ആണ് ചെയ്യുന്നത്.. 


ഈ ഇടത് സർക്കാരിന്റെ കീഴിൽ ലാഭം ഉണ്ടാക്കിയ ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ വലിയ ലിസ്റ്റിൽ ചിലതാണ് താഴെ.. 

⭕ KMML
 
പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ കഴിഞ്ഞ നാലു വർഷം ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയ സ്ഥാപനം ആണ് കേരള മിനറൽസ് ആൻഡ് മേറ്റൽസ് ലിമിറ്റഡ്. കരിമണലിൽ നിന്ന് ധാതുക്കൾ വേർതിരിക്കുന്ന പുതിയ പദ്ധതി ആയ 'ഫ്രോത്ത് ഫ്ളോട്ടേഷൻ' നടപ്പാക്കി.. ഓക്സിജൻ പ്ലാന്റ് 85% പൂർത്തിയായി.. LPG ക്ക് പകരം LNG ഇന്ധനമാക്കി.. വലിയ മാറ്റങ്ങൾ വരുത്തി..

2015-16 -  3.2 കോടി ലാഭം. (UDF)
2016-20 - 427 കോടി ലാഭം. (LDF)

https://bit.ly/3hdHK2w
https://bit.ly/3gmZWWt

⭕ TCC
 
ഏറ്റവും വലിയ സംസ്ഥാന വ്യവസായ പൊതുമേഖലാ വ്യവസായ സ്ഥാപനം ആയ
ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് (ടിസിസി) യിൽ ഈ സർക്കാർ വന്നതിന് ശേഷം വലിയ വികസന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കാസ്റ്റിക് സോഡാ പ്ലാന്റ, കാസ്റ്റിക് കോണ്സന്ദ്രേഷൻ യൂണിറ്റ്, ഹൈഡ്രോക്ളോറിക് ആസിഡ് സിന്തസിസ് യൂണിറ്റ്, കാസ്റ്റിക് സോഡാ കയറ്റുമതി തുടങ്ങി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഗ്നിശമന സേനക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ആയി 40,000 ലിറ്റർ സോഡാ ബ്ലീച്ച് TCC നൽകിയിരുന്നു..

2015-16 -  7.3 കോടി നഷ്ടം (UDF)
2016-20 - 133 കോടി ലാഭം (LDF)

https://bit.ly/3hiiYyj
https://bit.ly/2Qcn8vD

⭕ TELC

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ട്രാന്‍സ്‌ഫോമേഴ്‌സ് ആന്റ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ടെല്‍ക്) നാലാം വർഷവും ലാഭം കൈവരിച്ചു.. തെലുങ്കാനയിലെ കാളേശ്വരം പദ്ധതിക്ക് 400, 220 കിലോ വാട്ടിന്റെ 71 വമ്പൻ ട്രാൻസ്‌ഫോർമർ കൊടുത്തിരുന്നു.. 384 കോടിയുടെ ഓർഡർ അതുപോലെ KSEB യിൽ നിന്നും 250 കോടിയുടെ ഓർഡർ ലഭിച്ചു. മറ്റു സംസ്ഥാനങ്ങളിലെ വൈദ്യുത ബോര്ഡുകൾക്ക് ഡിസ്ട്രിബ്യുഷൻ ട്രാൻസ്‌ഫോർമർ നിർമിച്ചു നൽകുന്നുണ്ട്..സോളാർ ഇൻവേർട്ടർ പ്ലാന്റ് നവീകരണം തുടരുന്നു..

2015-16 -  14.8 കോടി നഷ്ടം (UDF)
2016-20 -  24.02 കോടി ലാഭം (LDF)

https://bit.ly/2Ylo0T8
https://bit.ly/34lGfvB

 ⭕ KSDP

മരുന്ന് നിര്‍മ്മാണ രംഗത്ത് സംസ്ഥാനത്തെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി). KSDP ഇന്ന് ആന്റിബയോട്ടിക്കുകളും, ഇഞ്ചക്ഷൻ മരുന്നുകളും ഒക്കെ നിർമ്മിക്കുന്നുണ്ട്.. കാൻസർ മരുന്ന് നിര്മ്മാണവും അത് വിദേശത്തേക്ക് കയറ്റുമതിയും ഉടൻ തുടങ്ങും.. നോൺ ബീറ്റാലാക്റ്റം മരുന്ന് നിർമ്മാണത്തിന് WHO യുടെ അംഗീകാരം ലഭിച്ചു.. സ്ഥാപനത്തിന്റെ ലാബിന് NABL അംഗീകാരവും ആറിനം മരുന്നുകളുടെ കയറ്റുമതിക്ക് COPP അംഗീകാരവും ലഭിച്ചിട്ടുണ്ട്.

2015-16 - 4.9 കോടി നഷ്ടം (UDF)
2016-20 - 15 കോടി ലാഭം (LDF)

https://bit.ly/3aJ751Z
https://bit.ly/2CIuwvG

⭕ KELTRON

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്‌മെന്റ് കേര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍). ഈ കോവിഡ് കാലത്തു വിമാനത്താവളത്തിൽ ബാഗേജ് അണുനശീകരണ ഉപകരണം സ്ഥാപിച്ചു. ഒഗമെന്റ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി എന്നിവ ജനങ്ങളിൽ എത്തിക്കാൻ AR-VR ലാബ്, എവിയോണിക്‌സ് ഫാബ്രിക്കേഷന് വേണ്ടി ട്രെയിനിങ് കോഴ്‌സ്, ഫിഷറീസ് വകുപ്പിന് വേണ്ടി 'നാവിക്' ഉപകരണങ്ങൾ കോടതികളും ജയിലുകളും ബന്ധിപ്പിച്ചു വീഡിയോ കോണ്ഫറന്സിങ് സംവിധാനം.. ഡിജിറ്റൽ ശ്രവണ സഹായി.. രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്കും, ചന്ദ്രയാന് പോലെയുള്ള ബഹിരാകാശ പദ്ധതിക്കും ഉപകരണങ്ങൾ നിർമിച്ചു നൽകുന്നുണ്ട്..
 
2015-16 - 1 കോടി ലാഭം (UDF)
2016-20 - 17 കോടി ലാഭം. (LDF)

https://bit.ly/2EocMpL
https://bit.ly/3gbIAvz
https://bit.ly/3aEBuhW

⭕ KSIE

പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (കെഎസ്‌ഐഇ) ഈ സര്‍ക്കാരിന്റെ കാലത്ത് ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു. ഗൾഫ്, ചൈന,  മലേഷ്യ എന്നീ രാജ്യങ്ങൾക്ക് സോപ്പ് കയറ്റി അയച്ചു, ലിക്വിഡ് ഹാൻഡ് വാഷ്, ഹോട്ടൽ സോപ്പ് എന്നിവ ഉത്പാദിപ്പിക്കാൻ നടപടി തുടങ്ങി..

2015-16 -  4.3 കോടി നഷ്ടം (UDF)
2016-20 -  4 കോടി ലാഭം (LDF)

https:/മാത്രമായിരുന്ന
https://bit.ly/2Yhroi7
 
⭕ KADCO

പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ ആര്‍ട്ടിസന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കാഡ്‌കോ). ആർട്ടിസൻ മേഖലയിൽ തൊഴിൽ എടുക്കുന്നവരുടെ വിവരശേഖരണത്തിന് ലേബർ ഡാറ്റ ബാങ്ക് തുടങ്ങി. വസ്ത്രഗ്രാമം, ന്യൂവർ ടെക്നൊളജിക്കൽ ഇന്റർവെന്ഷന് പ്രോഗ്രാം മാർക്കറ്റ് ഇന്റർവെന്ഷന് പ്രോഗ്രാം, മാർക്കറ്റ് ഡെവലപ്മെന്റ് ഇനിഷിയേറ്റീവ് പദ്ധതി, ആലപ്പുഴ, മാരാരിക്കുളം നോർത്ത് പഞ്ചായത്തിൽ മരപണിക്കാർക്ക് പൊതുസേവന കേന്ദ്രം ട്രെയ്നിങ്ങ് ആന്റ് ഇൻക്യബിഷൻ സെന്റർ നിർമ്മാണം എന്നിവ നിർവഹിച്ചു..

2015-16 - 42 ലക്ഷം ലാഭം. (UDF)
2016-20 - 4 കോടിയുടെ ലാഭം (LDF)

https://bit.ly/3gc7R8J
https://bit.ly/3aHHbLT

⭕ SILK

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് (സിൽക്ക്) ൽ സർക്കാരിന്റെ ക്രിയാത്മക ഇടപെടൽ നടന്നിട്ടുണ്ട്.. അത്താണി കോർപ്പറേറ്റു ഓഫീസിൽ പ്രോജക്ട് ആൻഡ് എന്ജിനീറിങ് ഡിവിഷൻ, അഴീക്കലിൽ കപ്പൽ അറ്റകുറ്റ പണിക്ക് 25 കോടി ചിലവിൽ ഡ്രൈഡോക്.. ബോട്ട് അറ്റകുറ്റ പണിക്ക് സ്ലിപ്വേ നിർമാണം, ചേർത്തലയിൽ ഹൈടെക് ഫാബ്രിക്കേഷന് യൂണിറ്റ് നിർമാണം, ഒറ്റപ്പാലം യൂണിറ്റിൽ സോയിൽ മോൾഡിങ് യന്ത്രം സ്ഥാപിച്ചു..

2015-16 -  27 ലക്ഷം ലാഭം. (UDF)
2016 -20 - 1.4 കോടി ലാഭം. (LDF)

https://bit.ly/3278Wtu
https://bit.ly/31dAG09

 ⭕ SIFL

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം സ്റ്റീൽ ഇന്ത്യ ഫോർജിങ് ലിമിറ്റഡ് (SIFL) പ്രതിരോധം, ആണവം, ബഹിരാകാശ പദ്ധതികള്‍, റെയില്‍വേ, ഓയില്‍ ആന്റ് ഗ്യാസ് തുടങ്ങിയ വ്യത്യസ്ഥമായ മേഖലകളിലേക്ക് ഓര്‍ഡര്‍ ലഭിച്ചു.. കയറ്റുമതിക്കുള്ള ഓര്‍ഡറും വന്‍തോതില്‍ ലഭ്യമായിട്ടുണ്ട്. ന്യൂക്ലിയര്‍ മേലയിലെ അന്തര്‍വാഹിനി പ്രോജക്റ്റിലേയ്ക്ക് 10 കോടിയുടേയും, BHEL ല്‍ നിന്ന് 8 കോടി, ഇന്ത്യന്‍ പ്രതിരോധ വകുപ്പ്, ISRO, HAL, ഇന്ത്യന്‍ റെയില്‍വേ തുടങ്ങിയവര്‍ക്കായി 5 കോടി വീതം, ബ്രഹമോസ് മിസൈല്‍ പദ്ധതിക്ക് 3 കോടി, ഓയില്‍, ഗ്യാസ് മേഖലയില്‍ നിന്ന് 2 കോടി എന്നിങ്ങനെയാണ് ഓര്‍ഡര്‍. ഒപ്പം വര്‍ഷാവസാനം റെയില്‍വേയില്‍ നിന്ന് 10 കോടി രൂപയുടെ ഓര്‍ഡര്‍കൂടി ലഭ്യമാകും.

2019-20 സാമ്പത്തിക വര്‍ഷം 49 കോടിയുടെ ഉല്‍പാദനവും 46 കോടിയുടെ വിറ്റുവരവും നടത്തി. 32 ലക്ഷം രൂപ പ്രവര്‍ത്തന ലാഭവും കൈവരിച്ചു. (LDF)

https://bit.ly/3ggKVVO
https://bit.ly/3aLXxTN

⭕ FITL

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് 2019-20ല്‍ 17 കോടിയുടെ വിറ്റുവരവ് നേടി. 1 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും കൈവരിച്ചു.(LDF)

https://bit.ly/3gfixUb
 
⭕ KECL & KCCL

കെല്‍ട്രോണിന്റെ സബ്‌സിഡിയറി കമ്പനികളായ സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം  കെഇസിഎല്‍ (കണ്ണൂർ) കെസിസിഎൽ (കുറ്റിപ്പുറം) 

2019-20 സാമ്പത്തിക വര്‍ഷം 7.2 കോടിയുടെ ഉല്‍പാദനവും 10 കോടിയുടെ വിറ്റുവരവും നടത്തി. 15 ലക്ഷം രൂപ പ്രവര്‍ത്തന ലാഭവും കൈവരിച്ചു.(LDF)

https://bit.ly/2E9F87C
https://bit.ly/2YjA6MA
https://bit.ly/34fyvva

 ⭕ METER COMPANY

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് (മീറ്റർ കമ്പനി) കമ്പനി എയർ ബ്രേക്ക് സ്വിച്ച് നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒപ്പം വൈവിധ്യവൽക്കരണവും കമ്പനിയിൽ നടപ്പാക്കി. LED തെരുവുവിളക്ക് നിർമ്മാണ യൂണിറ്റ്, നവീകരിച്ച വാട്ടർ മീറ്റർ നിർമ്മാണ യൂണിറ്റ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം എന്നിവ പുതുതായി സ്ഥാപിച്ചു. ഫോട്ടോ മെട്രിക് മെഷീൻ ഉൾപ്പടെ ആധുനിക സംവിധാനങ്ങൾ സജ്ജീകരിച്ചാണ് LED യൂണിറ്റ് പ്രവർത്തിക്കുന്നത്.

2019-20ൽ 32 കോടി വിറ്റുവരവ് കൈവരിച്ചു. 33 കോടി ഉല്പാദനം നടത്തിയ സ്ഥാപനം 14 ലക്ഷം രൂപയുടെ പ്രവർത്തന ലാഭവും നേടി.(LDF)

https://bit.ly/2Yhj5CK
https://bit.ly/3jbcjqr

⭕ KEL

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എഞ്ചിനീയറിങ്ങ് കമ്പനി (കെൽ) വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.. മമല, കുണ്ടറ യൂണിറ്റുകളുടെ ആധുനികവതക്കാരണം നേട്ടത്തിൽ എത്തിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളുടെ നിർവഹണത്തിന് അംഗീകൃത ഏജൻസി ആയി നിശ്ചയിച്ചു.. സബാറ്റിമലയിൽ 24 കോടിയുടെ സ്റ്റീൽ ബ്രിഡ്ജ് നിർമിക്കുന്നു..
 
2019-20 സാമ്പത്തിക വർഷം130 കോടി വിറ്റുവരവ് സ്വന്തമാക്കി. 103 കോടിയുടെ ഉല്പാദനം നടത്തിയ കമ്പനി 2 ലക്ഷം രൂപയുടെ പ്രവർത്തന ലാഭവും നേടി.(LDF)

https://bit.ly/2FAHP2k
https://bit.ly/31gHjPD

🌹 കൃത്യമായ ആസൂത്രണവും ഇച്ഛാശക്തിയും കൊണ്ട് വികസന രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കി പൊതുമേഖലാ സ്ഥാപനങ്ങളെ ദേശീയ അന്തർദേശീയ നിലവാരത്തിൽ എത്തിച്ച വ്യവസായ മന്ത്രി സഖാവ് E.P Jayarajan നും, മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും അഭിവാദ്യങ്ങൾ.. ❤️✊

ഇതൊന്നും മാധ്യമങ്ങൾ കാണിക്കില്ല കേട്ടോ.. അവർ വിവാദങ്ങൾക്കും വ്യാജവാർത്തകൾക്കും എങ്ങിനെ എങ്കിലും ഈ സർക്കാറിനെ താഴെ ഇറക്കാൻ #CongRSS ന്റെയും BJP യുടെയും അച്ചാരം വാങ്ങി പണി എടുക്കുകയാണ്..

{കടപ്പാട് Titto Antony}

Aug 13, 2020

സ്വപ്നയുടെ "വമ്പൻ" സ്വാധീനവും NIA യുടെ കോടതിയിലെ വാദവും

സ്വർണ്ണകള്ളക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് NIA കോടതി നടത്തിയ നിരീക്ഷണങ്ങളാണ് ഇവിടെക്കൊടുത്തിരിക്കുന്നത്. ചില മാധ്യമങ്ങളുടെ ഭാവനാ വാർത്തകൾ പോലെ ഒന്നും തന്നെ ആ റിപ്പോർട്ടിൽ കാണുവാനും സാധിച്ചില്ല. എന്നാൽ, കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ പ്രശംസിക്കുന്നുമുണ്ട് [Point No:12]. അതോടൊപ്പം തന്നെ, നമ്മുടെ സ്വന്തം കേന്ദ്ര മന്ത്രി നിരന്തരം വിളിച്ചു പറഞ്ഞു കൊണ്ടിരുന്ന നുണയും പൊളിച്ചടുക്കിയിട്ടുണ്ട് [Point No: 02]

This is the order passed by special court NIA on the bail application filed  by the petitioner  swapna  suresh. Nowhere in their  argument  the public Prosecutor for NIA or Add solicitor general made any negative  remarks  on state of kerala or Honble CM, but on the other hand they pointed out a letter sent by CM as a relevant ground  to oppose  the bail application. More over the hon'ble court in its judgment only considered the submission  of NIA prosecutor and dismissed the bail application  on the ground that the act of the petitioner  come under the perview of economic  terrorism. Medias are intentionally misleading  general public and doing papparasi work

Aug 7, 2020

EIA 2020 Draft - Environment Impact Assessment

Image Credit: thequint.com

Environment Impact Assessment [EIA] അഥവാ പരിസ്ഥിതി ആഘാത പഠനത്തെക്കുറിച്ചും അതിൽ സർക്കാർ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുമാണ് ഈ ബ്ലോഗ്.

1) എന്താണ് , എന്തിനാണ് ElA?
2) എന്തുകൊണ്ടാണ്  EIA 2020 Draft എതിർക്കപെടേണ്ടത്?
3) എങ്ങനെ നമ്മുടെ എതിർപ്പ് സർക്കാരിനെ അറിയിക്കാം?

1) എന്താണ് , എന്തിനാണ് ElA?

EIA ഒരു പഠനമാണ്. ഒരു പ്രദേശത്ത് പുതിയ വ്യവസായമോ ഖനിയോ റോഡോ വിമാനത്താവളമോ ഡാമോ മറ്റെന്തെങ്കിലും പ്രെജറ്റുകളോ തുടങ്ങുന്നതിന് മുൻപ്, ആ പദ്ധതി അല്ലെങ്കിൽ വ്യവസായം ആ പ്രദേശത്തെ പ്രകൃതിയെ എങ്ങനെ ബാധിക്കും എന്നുള്ള പഠനമാണ് EIA കൊണ്ട് ഉദ്ദേശിക്കുന്നത്.  ഈ പഠനത്തിൽ പരിസ്ഥിതി ആഘാതം കുറവാണ് എന്ന് കണ്ടെത്തിയിൽ മാത്രമേ പരിസ്ഥിതി മന്ത്രാലയം, വ്യവസായങ്ങൾക്കോ പ്രെജറ്റുകൾക്കോ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം, നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാൻ വേണ്ടിയാണ് ElA കൊണ്ടുവന്നത്.

1984 ലെ ഭോപ്പാൽ വിഷവാതക ദുരന്തത്തിന് ശേഷമാണ് ഇത്തരമൊരു പഠനത്തിന്റെ ആവശ്യകത നമ്മൾ മനസിലാക്കിയത്.

2) എന്തുകൊണ്ടാണ്  EIA 2020 Draft എതിർക്കപെടേണ്ടത്?

പരിസ്ഥിതി  സംരക്ഷണത്തിനായി അവതരിപ്പിച്ച EIAയുടെ ആവശ്യകതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലാണ് പുതിയ മാറ്റങ്ങൾ കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്.

അതിലൊന്നാണ് സുപ്രിം കോടതി തന്നെ നിയമ വിരുദ്ധമെന്ന് പറഞ്ഞ post- facto clearance. അതായത്, നിയമ വിരുദ്ധമായി പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്ന, പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കമ്പനികൾക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ഉദാഹരണത്തിന്,2020 മെയ്യ് 7 ന് , വിശാഖപട്ടണത്ത് LU Polymer plant എന്ന കമ്പനിയിൽ നിന്നും വിഷവാതകം ചോർന്ന്, അത് ശ്വസിച്ച് കുറച്ചാളുകൾ മരണപ്പെടുകയും നൂറ് കണക്കിന് ആളുകൾ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തിരുന്നു. ഈ കമ്പനി കാലങ്ങളായി clearance certificate ഇല്ലാതെ പ്രവർത്തിപ്പിക്കുന്നതായിരുന്നു. 

അതുപോലെ, 2020 മെയ്യ് 27 ന് ആസ്സാമിലെ Oil India limited ൽ തീപിടിക്കുകയും മാസങ്ങളോളം ആ തീ തുടരുകയും 10,000 ൽ പരം തദ്ദേശവാസികളെ ഷെൽറ്റർ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കേണ്ടതായും വന്നത് നാം മാധ്യമങ്ങളിൽ കണ്ടതാണ്. ആസ്സാം സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോർഡ് പറഞ്ഞത്, കഴിഞ്ഞ 15 വർഷത്തിലധികമായി ഈ കമ്പനി clearance certificate ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നാണ്.  നിയമങ്ങൾ ഉണ്ടായിട്ടും ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ ആവർത്തിക്കുമ്പോൾ, നിലവിലുള്ള നിയമങ്ങൾ ബലപ്പെടുത്തുകയല്ലേ വേണ്ടത്.

പുതിയ നിയമപ്രകാരം, ഒരു വ്യവസായം അല്ലെങ്കിൽ ഒരു കമ്പനി പരിസ്ഥിതി മലിനീകരണം നടത്തുന്നതായി നാം കണ്ടാൽ, അത് റിപ്പോർട്ട് ചെയ്യുവാനുള്ള അധികാരം ജനങ്ങൾക്കില്ല. അതിനുള്ള അധികാരം സർക്കാരിനും ആ വ്യവസായം നടത്തുന്ന വ്യക്തകൾക്കും മാത്രമായിരിക്കും. അതായത്, ഇത്തരം പ്രേജറ്റുകളുടെ ദേഷം നേരിട്ടനുഭവിക്കുന്ന തദ്ദേശവാസികൾക്ക്, ഇതിനെതിരെ പരാതിപ്പെടുവാനുള്ള അധികാരം ഉണ്ടായിരിക്കുന്നതല്ല എന്നർത്ഥം.

ഒരു പ്രദേശത്തെ ഒരു വ്യവസായവുമായി ബന്ധപ്പെട്ട പരാതികളിൽ, സാധാരണ public hearing വെയ്ക്കുവാറുണ്ട്. Public hearing ൽ തദ്ദേശവാസികൾക്ക് പങ്കെടുത്ത് പരാതികൾ ബോധിപ്പിക്കാം. എന്നാൽ പുതിയ നിയമപ്രകാരം, അത് video conference വഴി നടത്തിയാലും മതി എന്നാണ് നിർദ്ദേശിക്കുന്നത്. പ്രത്യക്ഷത്തിൽ നല്ലത് എന്ന് തോന്നാമെങ്കിലും, ഉൾഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾ, വനവാസികൾ എന്നിവരെ സംബന്ധിച്ചിടത്തോളം വീഡിയോ കോൺഫറൻസ് എന്നത് പ്രായോഗികമല്ല എന്ന് മാത്രമല്ല, അത്തരം video public hearing കളെ അട്ടിമറിക്കുവാനുള്ള സാധ്യതയും കൂടുതലാണ്.

പുതിയ നിയമ പ്രകാരം, 40 ഇനം വ്യവസായങ്ങൾക്ക് മുൻകൂട്ടി clearance certificate വാങ്ങേണ്ടതില്ല. 1.5 ലക്ഷം ച.മീറ്റർ വരെയുള്ള നിർമ്മാണങ്ങൾക്ക് environmental clearance certificate അവശ്യമില്ല എന്നും നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യവസായ സ്ഥാപനത്തിന്, അതിന്റെ നിലവിലെ വിസ്തൃതിയുടെ 50% വർദ്ധിപ്പിക്കുന്നതിനും EC (environment clearance) ആവശ്യമില്ല എന്നും നിർദ്ദേശിക്കുന്നു. അത്, എന്ത് പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയാലും. പുതിയ നിർദേശം, ഖനന നിയന്ത്രണങ്ങൾക്കും ഇളവുകൾ നൽകുന്നു. പുതിയ പരിസ്ഥിതി സംരക്ഷണ നിയമത്തിൽ ഇനിയുമുണ്ട് , പ്രകൃതി വിരുദ്ധ നിർദ്ദേശങ്ങൾ ഏറെ.

കോവിഡ് വ്യാപിച്ച്, രാജ്യമാകെ lockdown ലേക്ക് പോയ സാഹചര്യത്തിലാണ്, കേന്ദ്ര സർക്കാർ ഈ വിജ്ജാപനം ഇറക്കിയത്. ഇതിനെതിരെ digital platform ഉപയോഗിച്ച് ചില പരിസ്ഥിതി സംഘടനകൾ പ്രതിക്ഷേധിച്ചപ്പോൾ, അവർക്കെതിരെ UAPA ചുമത്തി അവരുടെ website കൾ പൂട്ടിച്ചു നമ്മുടെ ഭരണാധികാരികൾ. ഡൽഹി കോടതി നിർദ്ദേശിച്ചിട്ടും, ഈ വിജ്ജാപനം പ്രാദേശിക ഭാഷകളിൽ പുറത്തിറക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.

3) എങ്ങനെ നമ്മുടെ എതിർപ്പ് സർക്കാരിനെ അറിയിക്കാം?

ആഗസ്റ്റ് 11 വരെയാണ് , നിർദിഷ്ട ElA Draft ൽ നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ. ഇമെയിൽ അയച്ച് നമുടെ നിർദ്ദേശങ്ങളും എതിർപ്പുകളും അറിയിക്കാം.

അയക്കേണ്ട ഇമെയിൽ അഡ്രസ്സുകൾ :

eia2020-moefcc@gov.in
secy-moef@nic.in

നിങ്ങൾക്ക് സ്വന്തമായി ഇമെയിൽ എഴുതാം. വേണമെങ്കിൽ, താഴെക്കൊടുത്തിരിക്കുന്ന email draft ഉപയോഗിക്കാം.


Sub : EIA2020 RESPONSE 

Respected authorities,

The EIA2020 notification draft which is now open for public opinion is clearly violating environmental stability as well as the rights of the citizens. As a result, common people lose their right to save their environment in anyway. If these changes are made to serve the business tycoons, it will be like a cruel rape of Mother Nature. Of course the Nation needs industrial developments, but it should not be cutting the roots  of our existence. 

As per the EIA 2020 notification draft, clearance certificate for a factory or any industrial venture from the pollution control board or similar authorities to make sure the venture is not disturbing the nature is not mandatory before the venture begins. Companies can do it later after they start functioning. Which is like a 'pollute and pay' situation. The existing system has to be maintained as it is practiced right now. The new notification draft denies common citizens' right to complain to the authorities about the companies or ventures that are a threat to the nature. As per the EIA2020 notification draft, complaint about a company polluting the nature has to go through the same company itself which doesn't appear to be a logical decision. Or the complaint has to go through the Governmental authorities itself. Here the common man is losing his right to protect his environment as a citizen. Also, time period for hearing from the public regarding an industrial project in their area is reduced to 20 days. This is injustice.  My suggestion is to notify each and every native in person, by sending a draft in regional language which reaches their houses in no time, right after announcing the project. Concerned ward members should make it happen. Feedback from the general public should be given to the authorities as a public response regarding the same. Companies belonging to Category B2 does not need Environmental Impact Assessment report as per EIA2020. There is an appraisal committee which decides it right now. According to the new Draft many ventures are excluded from the environmental clearance blindly, which supports just the business tycoons which will end up in selling our whole nation. 

As an Indian I am totally against this EIA 2020 notification draft. I here by submit my opposition against the 'anti-citizen rights' changes incorporated in EIA2020 notification draft. I humbly request you to take the matter into serious consideration and make stricter rules to preserve the environment for a better future 

Thank you


Aug 6, 2020

'ബാബറിമസ്‌ജിദ് പൊളിച്ചുമാറ്റി പ്രശ്‌നം തീര്‍ക്കണം. ഇഎംഎസ്'.

1987 ജനുവരി 14 ന് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയാണിത്. സിപിഐ എം ജനറല്‍ സെക്രട്ടറി ഇ എം എസിന്റെ പ്രസംഗത്തിലേതെന്ന നാട്യത്തില്‍ മാതൃഭൂമി പച്ചക്കള്ളം എഴുതിയതാണിത്. മറ്റൊരു പത്രവും ഇത്തരമൊരു പ്രസംഗം കേട്ടിട്ടുമില്ല, റിപ്പോര്‍ട്ടുചെയ്‌തുമില്ല. അടുത്ത ദിവസംതന്നെ ഇഎംഎസിന്റെ മറുപടിയടക്കം ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചു.

എം എസ് പറഞ്ഞത്,

ബാബ്റി മസ്ജിദ്, രാമജന്മഭൂമി പ്രശ്നങ്ങള്‍ അന്യോന്യം വിട്ടുവീഴ്ചചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കിക്കൂടേ?

സേട്ടുവും ആര്‍എസ്എസ്സും തമ്മില്‍ ഇതിന്റെ പേരില്‍ യുദ്ധം വെട്ടാനൊരുങ്ങുകയാണ്. ഇത് രണ്ട് സമുദായത്തിനും ഗുണം ചെയ്യുമോ? രണ്ട് സമുദായങ്ങളിലേയും സാധാരണക്കാര്‍ ചിന്തിക്കണം.

നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് ബാബര്‍ ജീവിച്ചത്. ശ്രീരാമന്‍ ജനിച്ചിട്ടുണ്ടെന്നാണ് പറയുന്നതെങ്കില്‍ അതും രണ്ടായിരം മൂവായിരം വര്‍ഷം മുമ്പാണ്. അന്നുള്ള പ്രശ്നത്തിന്റെ പേരില്‍ ഇന്ന് ജനങ്ങളെ ഇളക്കിവിടുന്നത് ശരിയാണോ?

മതവിശ്വാസികളുടെ വിശ്വാസത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഞാന്‍ മതവിശ്വാസി അല്ലാത്തതുകൊണ്ട് എനിക്ക് മതവിശ്വാസികളെ ബഹുമാനിക്കാനും വിമര്‍ശിക്കാനും കഴിയും. ബാബ്റി മസ്ജിദ് പ്രശ്നവും രാമജന്മഭൂമി പ്രശ്നവും പരിഹരിക്കാന്‍ ഞാനൊരു നിര്‍ദ്ദേശംവെയ്ക്കുന്നു. ഞാനാണ് നിര്‍ദ്ദേശം വെയ്ക്കുന്നതെന്നതുകൊണ്ട് തന്നെ അവരത് അംഗീകരിക്കുകയില്ല ഇ എം എസ് പറഞ്ഞു.

പള്ളിയും ക്ഷേത്രവും ആ സ്ഥലത്ത് പ്രവര്‍ത്തിച്ചുകൂടേ? ഒരു ഭാഗത്ത് പള്ളി, മറുഭാഗത്ത് ക്ഷേത്രം. അല്ലെങ്കില്‍ കെട്ടിടത്തിന്റെ മുകളില്‍ പള്ളി, താഴെ ക്ഷേത്രം. അല്ലെങ്കില്‍ മുകളില്‍ ക്ഷേത്രം താഴെ പള്ളി. എന്നാലും തര്‍ക്കം തീരില്ല. കെട്ടിടത്തിന്റെ താഴെ പള്ളി വേണം, അമ്പലം വേണം എന്നതാവും പിന്നീട് തര്‍ക്കം. പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കുകയല്ല കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കി സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് സേട്ടും ആര്‍എസ്എസും ശ്രമിക്കുന്നത് ഇ എം എസ് പറഞ്ഞു.

Aug 5, 2020

പി എസ് സി നിയമനങ്ങളും കേരള സർക്കാരും

കേരള സർക്കാരിന്റെ PSC നിയമനങ്ങളാണല്ലോ ഇപ്പോഴത്തെ "മനപ്പൂർവ്വമായ" ട്രെന്റിങ്ങ് ന്യൂസ്. ഇപ്പോഴത്തെ ഇടത് സർക്കാർ PSC വഴി നിയമനങ്ങൾ നടത്തുന്നില്ല എന്നും മുഴുവൻ താത്കാലിക നിയമനങ്ങളാണ് എന്നുമാണല്ലോ ഇപ്പോഴത്തെ അക്ഷേപം. പ്രതിപക്ഷം, നുണകൾക്ക് മുകളിൽ നുണകൾ വെച്ച് പുകമറ ശ്രഷ്ടിക്കുമ്പോൾ, നമുക്ക് വസ്തുതകളും കണക്കുകളും വെച്ച് പരിശോധിക്കാം.

ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ, എല്ലാ വകുപ്പുകളിൽ നിന്നുമുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യുവാനുള്ള നിർദ്ദേശം നൽകുകയാണ് ആദ്യം ചെയ്തത്. അതോടെപ്പം തന്നെ വരുന്ന ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുവാൻ വേണ്ട മോനിറ്ററിങ്ങ് സംവിധാനം കൂടി ആരംഭിച്ചു.


ഇനി നിയമനങ്ങളുടെ കണക്കുകളിലേക്ക്

കഴിഞ്ഞ UDF സർക്കാരിന്റെ കാലത്ത്, 2011 ജൂൺ മുതൽ 2015 ജൂൺ വരെ നിയമനം നൽകിയത് : 123104 പേർക്ക്.

ഈ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത്, 2016 മുതൽ 2020 ഏപ്രിൽ വരെ നിയമനം നൽകിയത് : 133132 പേർക്ക്.

അതായത്, 10028 അധികം പേർക്ക് ഈ സർക്കാർ, കഴിഞ്ഞ UDF സർക്കാരിന്റെ മേൽപ്പറഞ്ഞ കാലയളവിനേക്കാൾ കൂടുതൽ നിയമനങ്ങൾ നടത്തി.

ഈ കോറോണക്കാലത്ത് മാത്രം, 10054 പേർക്ക് PSC വഴി അഡ്വൈസ് മെമോ അയച്ചുകഴിഞ്ഞു. അതോടെപ്പം 55 റാങ്ക് ലിസ്റ്റുകളും വന്നു. അതായത്, കൊറോണ സമയത്ത് പോലും PSC വഴിയുള്ള നിയമനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ട് എന്നർത്ഥം.

ഈ സർക്കാർ കഴിഞ്ഞ 4 വർഷം കൊണ്ട് 16508 തസ്തികകളാണ് കൂടുതലായി ശ്രഷ്ടിച്ചത്.
ആരോഗ്യ മേഖല : 5985
പോലീസ് : 4993
ഹയർ സെക്കന്ററി : 3540
നീതീന്യായ വകുപ്പ് : 1990

ഇതിന് പുറമേ, കഴിഞ്ഞ 4 വർഷത്തിൽ എയ്ഡഡ് സ്കൂളുകളിൽ 18119 നിയമനങ്ങൾ ഈ സർക്കാർ നടത്തി.

മുൻപ് പി എസ് സി വഴി നിയമനം നടത്താതിരുന്ന 52 സ്ഥാപനങ്ങൾ കൂടി ഈ സർക്കാർ പി എസ് സി നിയമനത്തിന് വിട്ടു.

താൽക്കാലിക നിയമനങ്ങൾ

പ്രതിപക്ഷം ആരോപിക്കുന്ന മറ്റൊന്ന്, താൽക്കാലിക നിയമനങ്ങളെക്കുറിച്ചാണ്. PSC ഉദ്യോഗാർത്ഥികളെ തഴഞ്ഞ്, താൽക്കാലിക നിയമനങ്ങളാണ് ഈ സർക്കാർ നൽകുന്നത് എന്നാണ് ആരോപണം.

വസ്തുത :-


UDF കാലത്തെ താത്കാലിക നിയമനങ്ങൾ : 31899
ഈ സർക്കാരിന്റെ കാലഘട്ടത്തിലെ താത്കാലിക നിയമനങ്ങൾ : 11674
അതായത്, കഴിഞ്ഞ UDF സർക്കാരിന്റെ കാലത്തെ താത്കാലിക നിയമനങ്ങളുടെ മൂന്നിൽ ഒന്ന് മാത്രമേ ഈ സർക്കാരിന്റെ കാലത്ത് നടന്നിട്ടുള്ളൂ എന്നതാണ് വസ്തുത.

ഈ സർക്കാർ കഴിഞ്ഞ 4 വർഷം കൊണ്ട് 43842 പേർക്ക് എംബ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നിയമനങ്ങൾ നൽകി എന്നത്, പ്രതിപക്ഷത്തിന്റെ "പിൻ വാതിൽ നിയമനം" എന്ന ആരോപണത്തിന്റെ വസ്തുതാ വിരുദ്ധത തുറന്നു കാണിക്കുന്നതാണ്.

ഇനി സിവിൽ പോലീസ് ഓഫീസർ (CPO) റാങ്ക് ലിസ്റ്റ്

കാലവധി അവസാനിക്കുന്ന ഈ റാങ്ക് ലിസ്റ്റിൽ നിന്നും ആരെയും നിയമിച്ചിട്ടില്ല എന്നീതിയിലാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്.


CPO മെയിൽ റാങ്ക് ലിസ്റ്റിൽ 7577 പേരാണ് ഉൾപെട്ടത്. അതിൽ 5601 പേർക്ക് ഇതുവരെ അഡ്വൈസ് മെമോ നൽകിക്കഴിഞ്ഞു എന്നതാണ് വസ്തുത.

CPO ലിസ്റ്റുകൾ ഏഴെണ്ണമാണ്. 2019 ജൂലൈ 1 നാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഒരു വർഷം കാലാവധി നിശ്ചയിച്ച ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ ജൂൺ 30 ന് അവസാനിച്ചു. മെയിൻ റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാർത്ഥികളുടെ എണ്ണവും പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും ഇക്കാലയളവിൽ  റിപ്പോർട്ട് ചെയ്ത ഒഴിവുകളും ഒന്ന് നോക്കാം.

ബറ്റാലിയൻ, മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എണ്ണം, റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകൾ, ശതമാനം എന്ന ക്രമത്തിൽ വായിക്കുക.

        SAP     : 1158 - 1110 -  96 %
        MSP    : 1259 - 832 -   66 %
        KAP 1 : 874 - 590 -    68 %
        KAP 2 : 1238 - 952 -  77 %
        KAP 3 : 806 - 763 -    95 %
        KAP 4 : 1284 - 754 -  59 %
        KAP 5 : 958 - 600 -    63 %

        ആകെ : 7577 - 5601 - 74 %

ഏഴ് ലിസ്റ്റുകളിലും ഉൾപ്പെട്ട ഉദ്യോഗാർത്ഥികളിൽ 74 ശതമാനം പേർക്കും നിയമനം നൽകാൻ കഴിയുന്ന രീതിയിൽ ഒഴിവുകൾ ജൂൺ 30ന് മുമ്പായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെയിൻ ലിസ്റ്റുകളിൽ ഉൾപ്പെട്ടവരിൽ മുക്കാൽ ഭാഗം പേർക്കും നിയമനം ലഭിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത.

ചരിത്രത്തിലെ ഏറ്റവും കുറവ് നിയമനമെന്നൊക്കെ പറഞ്ഞ് ബഹളം കൂട്ടുന്നവരോട് ചരിത്രവും പറഞ്ഞു പോകണമല്ലോ. 2019-20 വർഷത്തെ നിയമനം കുറഞ്ഞു പോയെന്നാണ് ആരോപണമെങ്കിൽ  2014-15 വർഷം കാലാവധി അവസാനിച്ച ഇതേ ലിസ്റ്റുകളിലെ നിയമനങ്ങളൊന്ന് പരിശോധിക്കാം. ഒരു താരതമ്യത്തിന്, ഇപ്പോൾ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ കൂടി  ബ്രാക്കറ്റിൽ നൽകുന്നുണ്ട്.

        SAP : 435 ( 1110)
        MSP : 661 (832)
        KAP 2 : 749 (952)
        KAP 3 : 619 (763)

        ആകെ : 2464 (3657)

(KAP 1, KAP 5 നിലവിലെ ലിസ്റ്റുകൾ കേസുകളിൽപ്പെട്ടതിനാലും KAP 4 ന്റെ 2014-15 നിയമനനില സൈറ്റിൽ ലഭ്യമല്ലാത്തതിനാലും ആ ഡേറ്റകൾ ഇവിടെ താരതമ്യത്തിനായി എടുത്തിട്ടില്ല.)


അഞ്ച് വർഷം മുമ്പ് പോലീസ് നിയമനമെന്ന് പറഞ്ഞ് നടന്നിരുന്നത് എന്താണെന്ന് എല്ലാരെയും ഓർമ്മിപ്പിക്കാനായി മാത്രം ഈ ലിങ്ക് കൂടി ചേർക്കുന്നു. നമ്മുടെ ആലപ്പുഴയിൽ, കഴിഞ്ഞ UDF സർക്കാരിന്റെ കാലത്ത് നടന്ന സംഭവമാണ്.

https://bit.ly/3jK8Tfi

ഇനി അനധികൃത നിയമനങ്ങൾ എന്ന് പറയുന്ന എല്ലാ പ്രതിപക്ഷ നേതാക്കൻമാരും അവരുടെ അണികളും താഴെക്കൊടുത്തിരിക്കുന്ന വീഡിയോ ഒന്ന് കാണുന്നത് നല്ലതാണ്.

Video Credit: Polichezhuthu