Pages

Apr 30, 2020

ഒരു ധൂർത്തിന്റെ കഥ...❗സർക്കാരിന്റെ ധൂർത്ത്❗


രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരമായി കേൾക്കുന്ന കുറേ ഉപദേശങ്ങൾക്കും ആരോപണങ്ങൾക്കുമുള്ള മറുപടി എന്ന നിലക്കാണ്, കുറിപ്പ്.

മുഖ്യമന്ത്രിയുടെ ഉപദേശകരെ സംബന്ധിച്ച് ❗

മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിമാർക്കും ഉപദേശകരെ നിയമിക്കുന്നതിൽ യാതൊരു അസ്വഭാവികതയുമില്ല. കേരളം ഭരിച്ച മിക്ക മുഖ്യമന്ത്രിമാർക്കും ഉപദേശകർ ഉണ്ടായിരുന്നു. സങ്കീർണ്ണ വിഷയങ്ങളെ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുവാനാണ് ഉപദേശകർ. മുഖ്യമന്ത്രി പിണറായി വിജയന് 8 ഉപദേശകർ ഉണ്ട് എന്ന് എല്ലാവർക്കുമറിയാമായിരിക്കും, എന്നാൽ അതിൽ 2 പേരൊഴികെ മറ്റെല്ലാവരും ശബളം കൈപ്പറ്റുന്നവർ അല്ല എന്ന സത്യം എത്രപേർക്കറിയാം
 
മുൻ മുഖ്യമന്ത്രി  ഉമ്മൻചാണ്ടിക്കും ഉണ്ടായിരുന്നു ഉപദേശകർ. കാലാവധി തീരാറായി, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ്, സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറിയെ ക്യാമ്പിനറ്റ് പദവിയോടെ ഉപദേശകനായി നിയമിച്ചത് എത്ര പേർ ഓർക്കുന്നുണ്ട്
👇👇👇

 
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾ ❗

2015 ജൂൺ 8 ന് നിയമസഭയിൽ, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി

Apr 29, 2020

2018 ലെ പ്രളയവും ധനവിനിയോഗവും


ആഗസ്റ്റ് 15-2019

ഇത്, 2018ലെ പ്രളയത്തെക്കുറിച്ചാണ്. 

ഈ പോസ്റ്റ് രാഷ്ട്രീയ തിമിരം ബാധിച്ച്, വിമർശനം ഉന്നയിക്കുന്നവർക്ക് വേണ്ടിയുള്ളതല്ല...മറിച്ച്, നുണപ്രചരണങ്ങളിൽ വീണുപോയ സാധാരണക്കാർക്ക് വേണ്ടിയാണ്.

2018ലെ പ്രളയാനന്തരം, CMDRF ഫണ്ടിലേക്ക് വന്ന പണം ചിലവഴിക്കാതെ കെട്ടികിടക്കുകയാണ് എന്നും, അത് വകമാറ്റി ചിലവാക്കുന്നു എന്നുമാണ് വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു നുണ. എന്നാൽ CMDRF ഫണ്ട്, വിശദമായ ഓഡിറ്റിങ്ങിന് വിധേയമാണ്. അത് ആർക്കും തോന്നിയതുപോലെ ചിലവഴിക്കാൻ സാധിക്കില്ല. കൂടാതെ, Rebuild Kerala സൈറ്റിൽ (https://www.rebuild.kerala.gov.in) വ്യക്തമായ വരവ് - ചിലവ് കണക്കുകളും ലഭ്യമാണ്. 
ഇനി കഴിഞ്ഞ ഒരു വർഷം, കേരള ഗവൺമെന്റ് നടത്തിയ പ്രളയാനന്തര പ്രവർത്തനങ്ങളുടെ ചില വിവരങ്ങൾ താഴെ ചേർക്കുന്നു (ഏതാനും മാസം മുൻപ് വെരെയുള്ള കണക്കുകൾ).

✓ പൂർണ്ണമായും തകർന്ന വീടുകൾ: 15664

~ വിതരണം ചെയ്ത ധനസഹായം 317.76 കോടി രൂപാ. 6664 വീടുകളുടെ നിർമ്മാണം പൂർത്തിയായി.
~ 10840 ഗുണഭോക്താക്കൾ, സർക്കാർ ധനസഹായത്താൽ സ്വയം വീട് നിർമ്മാണം നടത്തുന്നു.
~ 1990 വീടുകൾ സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം പണിയുന്നു. ഇതിൻ പ്രകാരം, 1662 വീടുകളുടെ നിർമ്മാണം പൂർത്തിയായി.
~ 539 കുടുംബങ്ങൾക്ക് ഭൂമിയും വീടും നഷ്ടപ്പെട്ടു. ഇതിൽ 494 പേർക്ക് സ്ഥലം കണ്ടെത്തി.
~ 1109 പുറംപോക്ക് ഭൂമിയിൽ താമസിച്ചിരുന്നവർക്ക് വീട് നഷ്ടപ്പെട്ടു. അതിൽ 889 കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്തി.
~ 337 കുടുംബങ്ങളെ അപായകരമായ സ്ഥലത്തു നിന്നും മാറ്റി താമസിപ്പിക്കേണ്ടതുണ്ട്. അതിൽ 103 പേർക്ക് ഭൂമി കണ്ടെത്തി.
~ ലൈഫ്മിഷൻ പദ്ധതിപ്രകാരം വീട് നിർമ്മിക്കുന്നത് 10840 ഗുണഭോക്താക്കൾക്ക് . അതിൽ 4457 വീടുകളുടെ നിർമ്മാണം പൂർത്തിയായി. മറ്റുള്ളവയുടെ നിർമ്മാണം ഗുരോഗമിക്കുന്നു.

✓ ഭാഗീകമായി തകർന്ന വീടുകൾ: 306467

~ 15% വരെ കേടുപാടുകൾ സംഭവിച്ച വീടുകൾ - 150,084. അതിൽ 140,155 കുടുംബങ്ങൾക്ക് 10,000 /- ധനസഹായം വിതരണം ചെയ്തു കഴിഞ്ഞു.
~ 16% - 29% വരെ കേടുപാടുകൾ സംഭവിച്ച വീടുകൾ - 94532. അതിൽ 87808