Jun 26, 2020

ഹിന്ദു മഹാസഭയും മുസ്ലിം ലീഗും രാജ്യത്തെ വിഭജിച്ച അവിശുദ്ധ ബന്ധത്തിന്റെ ചരിത്രം

ഹിന്ദുമഹാസഭയും ,മുസ്ലിം ലീഗുമായുള്ള ബന്ധം എന്ന് കേൾക്കുമ്പോൾ പലക്കും ആശ്ചര്യം തോന്നിയേക്കാം. സത്യമാണ്, ആ ഒരു  കോമ്പിനേഷൻ ഉണ്ടായിരുന്നു  പണ്ട്, പണ്ടെന്ന്  പറഞ്ഞാൽ 1940  മുതലിങ്ങോട്ടുള്ള  ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ .

എന്തായിരുന്നു ഹിന്ദു മഹാ സഭയും ,മുസ്ലിം ലീഗും തമ്മിലുണ്ടായിരുന്ന ബന്ധം ?? ശ്യാമ പ്രസാദ് മുഖർജി ആരാണെന്ന് അറിയില്ലേ ?? ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനാണ് കക്ഷി.മാത്രമല്ല 1943 തൊട്ട് 1946 വരെ ഹിന്ദു മഹാ സഭയുടെ പ്രസിഡന്റ് ആയിരുന്നു മുഖർജി.

ഇനി മറ്റൊരാളെ പരിചയപ്പെടുത്താം .പേര് .കെ ഫസ്ലുൾ ഹഖ്.ബംഗാളിന്റെ ആദ്യ പ്രധാനമന്ത്രി. 1940 മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനായിരുന്ന മുഹമ്മദലി ജിന്ന ലാഹോറിൽ വെച്ച് നടന്ന വാർഷിക സമ്മേളനത്തിൽ വെച്ച് ലാഹോർ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യയെ രണ്ട് പരമാധികാര രാഷ്ട്രങ്ങളാക്കി വിഭജിക്കുന്നതാണ് ലാഹോർ പ്രമേയം. പ്രമേയത്തിന്റെ വർക്കിംഗ് കമ്മിറ്റി അംഗമാണ് ഫസ്ലുൾ ഹഖ്.

ഇനി ഇവർ തമ്മിലുള്ള ബന്ധമെന്താണ് ?? ബന്ധം നിസാരമായി പറഞ്ഞാൽ 1940 ഇന്ത്യയെ രണ്ടായി വിഭജിക്കണമെന്ന് പറഞ്ഞ് പ്രമേയം പാസാക്കിയ ഇതേ ഫസ്ലുൾ ഹഖ് മന്ത്രിസഭയിലെ ഫിനാൻസ് മിനിസ്റ്റർ ആയിരുന്നു 1941 ശ്യാമ പ്രസാദ് മുഖർജി.

കഴിഞ്ഞില്ലാ ,മുസ്ലിം ലീഗുമായി ചേർന്ന് സിന്ധ് നോർത്ത് വെസ്റ്റ് പ്രവിശ്യയിൽ സർക്കാർ രൂപികരിച്ചതും ഇതേ ഹിന്ദുമഹാസഭയാണ്.
1942 ഹിന്ദുമഹാ സഭയുടെ കാൺപൂർ സെക്ഷനിൽ വെച്ച് ' വിനായക് ദാമോദർ സവാർക്കർ നടത്തിയ ഒരു അദ്ധ്യക്ഷ പ്രസംഗമുണ്ട് .മുസ്ലിം ലീഗുമായുള്ള ചങ്ങാത്തവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞു.

"പ്രായോഗിക രാഷ്ട്രീയത്തിലും ന്യായമായി സന്ധി ചെയ്ത് മുന്നേറണമെന്ന് ഹിന്ദുമഹാസഭയ്ക്കറിയാം. ക്ഷണം സ്വീകരിച്ച് ലീഗുമായി യോജിച്ച് ഐക്യമുന്നണിസർക്കാർ രൂപികരിച്ച് സിൻഡ് ഹിന്ദുമഹാസഭ ഉത്തരവാദിത്തമേറ്റെടുത്തത് സമീപകാലത്താണ്. ബംഗാളിലെ കാര്യവും ഏവർക്കും നന്നായിട്ടറിയാം. കോൺഗ്രസിന് അതിന്റെ അനുനയ തന്ത്രങ്ങൾ ഉപയോഗിച്ച് മയപ്പെടുത്താനാവാതിരുന്ന വന്യരായ ലീഗുകാർ പോലും മിസ്റ്റർ ഫസ് ലുൽ ഹഖ് പ്രധാനമന്ത്രിയായിട്ടുള്ള കൂട്ടുമന്ത്രിസഭയിലേ ഹിന്ദുമഹാസഭയുമായി ബന്ധം സ്ഥാപിച്ചതോടെ വളരെയധികം വിട്ടു വീഴ്ചയും ഇണവുമുള്ളതായി തീർന്നു.മാത്രമല്ല നമ്മുടെ ഹിന്ദുമഹാസഭയുടെ പ്രഗത്ഭനായ നേതാവ് ഡോ.ശ്യാമ പ്രസാദ് മുഖർജിക്കും നേതൃത്വമുണ്ടായിരുന്ന ആ സർക്കാർ ഇരു വിഭാഗങ്ങൾക്കും ഗുണപരമായി ഒന്നിലേറെ വർഷം അവിടെ ഭരണം നടത്തി."
(സമഗ്ര സവാർക്കർ വാഗ്മയ, വോള്യം 6 ,പേജ് 479-480 ) (ഹിന്ദു രാഷ്ട്ര ദർശൻ ,24th Session Cawnpore-1942 ,പേജ് 115 )

ഈ വസ്തുതകൾ രേഖകളായി തന്നെ നമ്മുടെ മുന്നിലുണ്ട്. ഹിന്ദുത്വത്തോടുള്ള പ്രതിബദ്ധത മൂലം സവർക്കറുടെ നേതൃത്വത്തിലുള്ള ഹിന്ദുമഹാസഭ 1942 ലെ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിൽ അങ്ങേയറ്റം വഞ്ചനാപരമായും വിഘടനവാദ പരമായും പ്രവർത്തിച്ചത്.


കഴിഞ്ഞില്ലാ, 1940 ലാണ് മുസ്ലിം ലീഗ് പാകിസ്ഥാൻ എന്ന മുസ്ലിം സ്വതന്ത്ര്യ രാജ്യത്തിനായി മുറവിളി കൂട്ടിയതെങ്കിൽ അതിനും മുന്നേ 1937 ൽ 3 വർഷങ്ങൾക്ക് മുന്നേ സവാർകർ തന്നെ ദ്വിരാഷ്ട്രം എന്ന പദ്ധതി മുന്നോട്ട് വെച്ചിരുന്നു. ഹിന്ദു മഹാസഭയുടെ അഹമ്മദാബാദിൽ വെച്ച് നടന്ന 19th സെക്ഷനിൽ പ്രസംഗിക്കുമ്പോൾ അദ്ദേഹം ഇത് ആവർത്തിക്കുന്നുണ്ട്.

" India cannot be assumed today to be a Unitarian and homogeneous nation, but on the contrary there are two nations in the main: the Hindus and the Moslems, in India.”
 (Collected Works of Savarkar, Hindu Mahasabha, Poona, 1963, p. 296,
ഹിന്ദു രാഷ്ട്ര ദർശൻ, 19th സെക്ഷൻ ,കർണാവദി ,1937 ,പേജ് 13) 

 1943 ,ആഗസ്റ്റ് 15 ന് നാഗ്പൂർ വെച്ച് നടന്ന കോൺഫറൻസിൽ വെച്ച് സവാർകർ മുഹമ്മദലി ജിന്നയെ പിന്തുണച്ച് സംസാരിച്ചു.

" ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തോട് എനിക്ക് യാതൊരു എതിർപ്പുമില്ലാ.. ഞങ്ങൾ, ഹിന്ദുക്കൾ ഒരു രാജ്യമാണ്, ഒപ്പം ചരിത്രപരമായ ഒരു വസ്തുത എന്തെന്നാൽ ഹിന്ദുകളും, മുസ്ലിംങ്ങളും രണ്ട് രാജ്യമാണ്"
  (ഇന്ത്യൻ ആനുവൽ രജിസ്ട്രാർ ,1943 ,വോള്യം II, പേജ് 10 )

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മഹത്തായ രണ്ട് സമരങ്ങളായിരുന്നു ക്വിറ്റിന്ത്യാ സമരവും, നിസ്സഹരണ പ്രസ്ഥാനവും. ഈ രണ്ട് സംഭവങ്ങളോടും ആർ.എസ്.എസിന്റെ നിലപാട് എന്തായിരുന്നു എന്നറിയാമോ? ഇവ ക്യത്യമായി ഗോൾവാൾക്കറുടെ കൃതികളുടെ ഹിന്ദി പതിപ്പിൽ ( ശ്രീ. ഗുരുജി സമഗ്ര ദർഷൻ ) വോള്യം 4 ൽ പേജ് 41 ൽ പറയുന്നുണ്ട്.

"...തീർച്ചയായും സമരം മോശം ഫലം ഉള്ളവാക്കും.21 ലെ സമരത്തിന് ശേഷം കുട്ടികൾ നിയന്ത്രണ വിധേയരല്ലാതായിത്തീർന്നു.ഇത് നേതാക്കൻമാർക്ക് മേൽ ചെളിവാരി എറിയാനുള്ള ഒരു ശ്രമം അല്ലാ ,എന്നാൽ സമരത്തിന് ശേഷം പ്രതിക്ഷിക്കാവുന്ന ഉൽപ്പന്നങ്ങളാണിവ. ഈ ഫലങ്ങളെ വേണ്ട രീതിയിൽ നിയന്ത്രിക്കാൻ നമുക്ക് സാധിച്ചില്ല എന്നതാണ് കാര്യം .1942 ന് ശേഷം നിയമത്തെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്ന് പലപ്പോഴും ആളുകൾ കരുതി തുടങ്ങീ..."
അതായത് ,ബ്രിട്ടീഷ് നിയമത്തിന്റെ ജന വിരുദ്ധമായ അടിച്ചമർത്തൽ തന്ത്രങ്ങളെക്കുറിച്ച് ഗോൾവാൾക്കർ തികഞ്ഞ ബോധവാനായിരുന്നു. അവ ബഹുമാനിക്കേണ്ട നിയമങ്ങളാണ് എന്ന അഭിപ്രായമായിരുന്നു ഹിന്ദു രാഷ്ട്ര സങ്കൽപ്പത്തിന്റെ പതാക വാഹകനെ നയിച്ചത്.

QIM മൂവ്മെന്റുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഇന്റെലിജൻസ് എജൻസിയുടെ റിപ്പോർട്ട് ഉണ്ട് .ഇത് പ്രകാരം ആർ.എസ്.എസ് ഈ സമരത്തിൽ ഇടപെടാതെ മാറി നിൽക്കുകയായിരുന്നു. റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്.

"1942 ഓഗസ്റ്റില് പൊട്ടിപ്പുറപ്പെട്ട അസ്വാസ്ഥ്യങ്ങളില് നിന്നൊക്കെ അകന്നു നില്ക്കുവാനും, കരുതലോടെ നിയമത്തിന്റെ ഉള്ളില് നിന്ന് പ്രവര്ത്തിക്കുവാനുമാണ് സംഘം ശ്രമിച്ചത്."
(Cited in Andersen, Walter K.& Damle, Shridhar D. The Brotherhood in Saffron: the Rashtriya Swayamsevak Sangh and Hindu Revivalism, Westview Press, 1987, 44)

ഇനിയുമുണ്ട് ഏറെ. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കുറഞ്ഞത് 2 തവണ എങ്കിലും ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നിരോധിക്കപെട്ട സംഘടനയുടെ അനുഭാവികളാണ് മറ്റുള്ളവരെ ഇന്ന് ദേശസ്നേഹം പഠിപ്പിക്കുവാൻ വരുന്നത്.

 എഴുത്ത്: Pinko Human

സർവ്വാർക്കറുടെ ദേശവിരുദ്ധ പ്രവർത്തനങ്ങളക്കുറിച്ച് കൂടുതൽ വായിക്കുവാൻ താെഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ തുറക്കുക.



26-06-2020

Jun 17, 2020

കമ്യൂണിസ്റ്റുകാരും ചൈന ചാരൻമാരും

"പോടാ ചൈനാ ചാര "

സോഷ്യൽ മീഡിയയിൽ ഈ വിളി കേൾക്കാത്ത സി.പി.ഐ.എം പ്രവർത്തകർ ഉണ്ടാവില്ലാ. പല നിലകളിൽ പലരാൽ കേട്ട്  മറുപടി നൽകിയും, പതറിയും, ഒഴിഞ്ഞ് മാറിയും, മറുവാദമുന്നയിച്ചുമെല്ലാം നമ്മൾ പലരും ഈ വിളിയെ നേരിട്ടിട്ടുണ്ട്,.!  ശരിക്കും എന്താണീ ചൈന ചാരൻ?? നമ്മൾ സി.പി.ഐ.എം പ്രവർത്തകർ ചൈന ചാരൻമാരാണോ ?? പരിശോധിച്ചാലോ 

ഈ വിളിക്ക് ആധാരമായ സംഭവം എന്നത് 1962 ൽ ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കം ഏറ്റുമുട്ടലിലേക്ക് നീങ്ങിയ ഒരു ഘട്ടമാണ്. യുദ്ധത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന വാദത്തിന് എതിരായിരുന്നു ഏക്കാലവും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ. പാർട്ടിയുടെ സമുന്നതനായ നേതാവായിരുന്ന സഖാവ് ഇം.എം.എസ് ഈ വാദം ശക്തമായി ഉയർത്തിയ ഒരാളായിരുന്നു. 

"നാം നമ്മുടേതെന്നും ചൈനക്കാര്‍ അവരുടേതെന്നും അവകാശപ്പെടുന്ന പ്രദേശം'' എന്ന ഇ എം എസിന്റെ 1962ലെ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് 57 വർഷങ്ങൾക്കിപ്പുറവും ഞാനും നിങ്ങളും ചൈനാ ചാരന്മാർ എന്ന വിളി കേൾക്കുന്നത്. പക്ഷേ ചരിത്രം 1962 ന് ശേഷം ഇങ്ങോട്ടും ഉണ്ടായിരുന്നു..! ആ ചരിത്രമാണ് ഇനി ചുവടെ എഴുതുന്നത്.

1962 ജനുവരിയിലാണ് ഇന്ത്യ - ചൈന യുദ്ധം ആരംഭിക്കുന്നത്. അതിന് മാസങ്ങൾക്ക് മുൻപേ അദേഹം "കമ്മ്യൂണിസ്റ്റാ" എന്ന മാസികയിൽ ഒരു ആർട്ടിക്കിൾ എഴുതിയിരുന്നു.ഇ.എം.എസിന്റെ സമ്പുർണ കൃതികളിൽ ഈ കുറിപ്പ് നിങ്ങൾക്ക് വായിക്കാം.

"ചൈനയുടെ കാര്യത്തില്‍, രണ്ട് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കമെന്ന നിലയ്ക്ക്, കൂടിയാലോചനകള്‍വഴി സമാധാനപരമായി പരിഹരിക്കാനാണ് നാം ശ്രമിക്കേണ്ടത്"

👉(സമ്പൂര്‍ണ കൃതികള്‍. സഞ്ചിക 33 പേജ് 304)

1965 ജൂലൈ 11 ന് "പിപ്പിൾ ഡെമോക്രസി" യിൽ സഖാവ്  ഇം.എം.എസ് ഇങ്ങനെ എഴുതി,

"ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം സൈനിക നടപടികളിലൂടെ പരിഹരിക്കാനാവില്ലെന്ന് ഇക്കാര്യത്തെക്കുറിച്ച് സ്വയമേവ ചിന്തിക്കുന്ന ഏതൊരാള്‍ക്കും കാണാന്‍ കഴിയുന്നതാണ്; അവരില്‍ ഓരോരുത്തരും തങ്ങളുടേതെന്ന് അവകാശപ്പെടുന്നതും എന്നാല്‍ യഥാര്‍ത്ഥത്തില്‍ മറുഭാഗത്തിന്റെ കൈവശത്തിലിരിക്കുന്നതുമായ പ്രദേശം ഇന്ത്യക്കോ ചൈനയ്‌ക്കോ സൈനിക നടപടികളിലൂടെ പിടിച്ചെടുക്കാന്‍ കഴിയില്ല; പ്രശ്‌നം രാഷ്ട്രീയ മാര്‍ഗങ്ങളിലൂടെ-ഓരോരുത്തരുടെയും ദേശീയ താല്‍പര്യങ്ങള്‍ സാധ്യമാവുംവിധം പരമാവധി സംരക്ഷിച്ചുകൊണ്ട് ഒരു വിഭാഗം മറു വിഭാഗത്തിന്റെ അവകാശവാദങ്ങളോട് നീക്കുപോക്കുകള്‍ നടത്തുന്നതിന് സന്നദ്ധത കാണിച്ചുകൊണ്ടുള്ള കൂടിയാലോചനകളിലൂടെ-ഒത്തുതീര്‍പ്പാക്കണമെന്നാണ് പ്രായോഗികബുദ്ധി ആവശ്യപ്പെടുന്നത്.'' 

👉(ഇ എം എസ് സമ്പൂര്‍ണ കൃതികള്‍. സഞ്ചിക 34 പേജ് 79)

ഇം.എം.എസ് തന്റെ നിലപാട് വിണ്ടും ആവർത്തികയാണ്. യുദ്ധം ഒരു പരിഹാരമല്ലായെന്നും ,കൂടിയാലോചനകളും ,ഒത്തുതിർപ്പുകളുമാണ് പരിഹാരമെന്ന് യുദ്ധം തുടങ്ങുന്നതിന് മുൻപേയും ,യുദ്ധത്തിന്റെ ഘട്ടത്തിലും ,യുദ്ധമവസാനിച്ചതിന് ശേഷവും ആവർത്തിച്ച് പറഞ്ഞത് ഈ നാട്ടിലേ കമ്മ്യുണിസ്റ്റുകാരാണ്. 

ഇനി ഒരൽപ്പം പുതിയ ചരിത്രം 📍

2013 ഒക്ടോബര്‍ 22 മുതല്‍ 25 വരെ മൂന്നുദിവസം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടത്തിയ ചൈന സന്ദര്‍ശനവേളയില്‍ ഒപ്പുവെച്ച അതിര്‍ത്തി  പ്രതിരോധ സഹകരണ കരാര്‍ (BDCA-Border Defence Co-operation Agreement between India and China) നിങ്ങളിൽ എത്ര പേർ വായിച്ചിട്ടുണ്ട്?? വായിക്കാത്തവർക്കായി ആ ഒഫിഷ്യൽ  ഡാറ്റ ചുവടെ നൽകുന്നു.👇


അതിര്‍ത്തിയിൽ ഇന്ത്യ - ചൈന  യുദ്ധം തുടങ്ങുന്നതിനു മുമ്പുതന്നെ അന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍സെക്രട്ടറിയായിരുന്ന ഇ എം എസ് എഴുതിയതും ആദ്യം കമ്യൂണിസ്റ്റുപാര്‍ട്ടിയിലെ 'ഇടതു' വിഭാഗവും പിന്നീട്  സിപിഐഎമ്മും തുടര്‍ന്നുവന്നതുമായ നിലപാടും ,
ശ്രീ മൻമോഹൻ സിംഗ് ചൈന സന്ദർശന വേളയിൽ ഒപ്പിട്ട ഈ അതിർത്തി സഹകരണ കരാറും തമ്മിൽ എന്ത് വ്യത്യാസമാണ് സഖാക്കളെ " ചൈന ചാരൻമാർ " എന്ന് വിളിക്കുന്നവർക്ക് കാട്ടി തരാൻ സാധിക്കുക ..!

ഒന്ന് കുടെ വിശദമാക്കാം,
കമ്മ്യൂണിസ്റ്റുപാര്‍ട്ടി കേരളത്തില്‍-ഭാഗം മൂന്ന് 
ഇ എം എസ് സമ്പൂര്‍ണ്ണ കൃതികള്‍ സഞ്ചിക 79 പേജ് 167 ൽ സഖാവ് ഇ.എം.എസ് എഴുതിയത് ചുവടെ നൽകുകയാണ്,

"കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളില്‍ ഭൂരിപക്ഷവും കരുതിയിരുന്നതുപോലെ സൈനിക നടപടികളിലൂടെ ഇന്ത്യ-ചൈനാ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നത് മൂഢത്വമാണ്. പരസ്പര കൂടിയാലോചനകളിലൂടെ ഇരു രാജ്യങ്ങളും അന്യോന്യം വിട്ടുവീഴ്ചയുടേതായ മനോഭാവം അംഗീകരിച്ച് രമ്യമായ പരിഹാരം കാണാന്‍ ശ്രമിക്കുകതന്നെ വേണം''

ഇനി ശ്രീ മൻമോഹൻ സിംഗ് ചൈനയിൽ പോയി പറഞ്ഞതും ,തുടർന്ന് ഒപ്പിട്ടതുമായ കാര്യം വിശദമാക്കാം, !

''ഇന്ത്യാ-ചൈന അതിര്‍ത്തി പ്രശ്‌നത്തിന് ന്യായയുക്തവും യുക്തിസഹവും ഇരുകൂട്ടര്‍ക്കും സ്വീകാര്യവുമായ പരിഹാരം ഉണ്ടാക്കുന്നതിനായുള്ള കൂടിയാലോചനകള്‍ തുടരുമ്പോള്‍തന്നെ, ഇന്ത്യാ-ചൈനാ-ബന്ധം ശക്തിപ്പെടുന്നതിന്റെ അടിത്തറ നമ്മുടെ അതിര്‍ത്തിയിലെ ശാന്തിയും സമാധാനവുമാണെന്ന് ഞങ്ങള്‍ അംഗീകരിച്ചു.'' 


എല്ലാ ഒഫിഷ്യൽ  ഡാറ്റയും ,ഇ.എം.എസ് എഴുതിയ കുറിപ്പുകൾ അടങ്ങിയ പുസ്തകമടക്കം പബ്ലിക് ഡോമൈനിൽ ലഭ്യമാണ്.

1960കളില്‍ യുദ്ധത്തിനായി മുറവിളി കൂട്ടിയ പ്രമുഖരില്‍ ഒരാളായ വാജ്‌പേയിതന്നെ 1978ല്‍ വിദേശകാര്യമന്ത്രിയായിരിക്കെ 1959നുശേഷം ചൈന സന്ദര്‍ശിച്ച ആദ്യ ഭരണാധികാരിയായത് വിരോധാഭാസമായിരിക്കാം.
അന്ന് പ്രധാനമന്ത്രിയായിരുന്നതാകട്ടെ, കടുത്ത ചൈനാവിരുദ്ധ നിലപാടുകാരനായ മൊറാര്‍ജി ദേശായിയും. 

ഇരട്ടത്താപ്പിന്റെ മറ്റ് പേരുകളാണ് സൈബർ ലോകത്തെ സംഘപരിവാറും, കോൺഗ്രസ് അനുകൂലികളും. ചരിത്രം അവർക്ക് ഇഷ്ടമുള്ളത് പോലെ വളച്ചൊടിച്ച് അവതരിപ്പിക്കുമ്പോൾ നമ്മൾ സത്യവും ,വസ്തുതയും തേടി പോകേണ്ടതുണ്ട് !! 

🔛NB: കുടുതൽ വായനയ്ക്കായി ദീര്‍ഘകാലം ലണ്ടന്‍ ടൈംസി'ന്റെ ലേഖകനായി ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്ന നെവില്‍ മാക്‌സ്‌വെല്‍, 1970ല്‍ എഴുതിയ  ''India's China war'' (ഇന്ത്യയുടെ ചൈനാ യുദ്ധം) എന്ന കൃതിയും ,ഇന്ത്യന്‍ സൈനിക മേധാവിയായിരുന്ന ലെഫ്. ജനറല്‍ ബി എം കൗളിന്റെ ''The untold story'' യും ബ്രിഗേഡിയര്‍ ജെഎസ് ഡാല്‍വിയുടെ ''Himalayan Blunder''  എന്ന കൃതിയും , ജി.വിജയകുമാർ ചിന്താ വാരികയിൽ എഴുതിയ  "ഇന്ത്യ - ചൈന കരാർ: സൗഹൃദത്തിനായി ഒരു ചുവടുവെയ്പ് "  എന്ന കവർ സ്റ്റോറിയും സമർപ്പിക്കുന്നു. 

എഴുത്ത്: പിങ്കോ ഹ്യുമൺ

Jun 7, 2020

പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ 4 വർഷങ്ങൾ

1957 ലെ സ: ഇ.എം.എസ്. ഗവൺമെൻ്റിൻ്റെ കാലത്തെ കുടിയിറക്കൽ നിരോധന ഉത്തരവിൽ നിന്ന് ഉയർച്ചയുടെ പടവുകൾ കയറി, ഏവർക്കും വീട് എന്നു വിഭാവനം ചെയ്യുന്ന  പദ്ധതികളിലെത്തി നിൽക്കുന്നതു മാത്രമല്ല കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള ഇടതു സർക്കാറുകളുടെ പദ്ധതികൾ ..

അന്നവും പാർപ്പിടവും മാത്രമല്ല, സമൂഹത്തിൽ മാന്യമായി പരിഗണിക്കപ്പെടുന്ന ഏതു തൊഴിലും ഈ വിഭാഗത്തിൽ പെട്ടവർക്ക് ലഭ്യമാകാനും  , ഏതു തൊഴിലും ലഭിക്കാനാവശ്യമായ ഉന്നത വിദ്യാഭ്യാസവും ഭൗതിക സാഹചര്യങ്ങളും ഈ വിഭാഗത്തിൽപ്പെട്ട ജനതയ്ക്ക് പ്രാപ്യമാക്കാനും ആവശ്യമായ ഇടപെടലുകളാണ് കേരളത്തിലെ 
സ: പിണറായി വിജയൻ നേതൃത്വം നൽകുന്ന LDF സർക്കാർ സ:A. K. ബാലൻ നേതൃത്വം കൊടുക്കുന്ന പട്ടിക ജാതി പട്ടികവർഗ്ഗ വികസന വകുപ്പിലൂടെ കഴിഞ്ഞ 4 വർഷങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.


# പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ  വിവിധ പദ്ധതികളിലായി 40412 വീടുകൾ അനുവദിച്ചു. അതിൽ 29546 വീടുകൾ പൂർത്തിയായി. ഇത് സർവ്വകാല റിക്കാർഡാണ്. 

# ഭവന നിർമ്മാണത്തിന് സ്ഥലമില്ലാത്ത 16406 കുടുംബങ്ങൾക്ക് വീട് വെക്കുവാൻ സ്ഥലവും ലഭ്യമാക്കി.

# വിസ്തൃതി കുറഞ്ഞ വീടുകളിലെ വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കാൻ 16122 പഠനമുറികൾ അനുവദിച്ചതിൽ 9316 പൂർത്തിയായി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു പദ്ധതി  നിലവിലില്ല എന്ന് കൂടി അറിയണം.

# ITI  പാസ്സായവർക്കുള്ള ജോബ്ഫെയർ, അഭ്യസ്ത വിദ്യർക്കുള്ള നൈപുണ്യ വികസനം, വിദേശത്ത് സ്വന്തമായി തൊഴിൽ നേടുന്നതിനുള്ള സഹായം.
സർക്കാർ സ്ഥാപനങ്ങളിലെ കരാർ തൊഴിലുകൾ എന്നിവയിലൂടെ 5449 പേർക്ക് തൊഴിൽ നൽകി. ഇതിൽ 360 പേർക്ക് വിദേശ രാജ്യങ്ങളിൽ തൊഴിൽ ലഭിച്ചു.

# വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെ വിതരണം ത്വരിതപ്പെടുത്തുന്നതിന് എല്ലാ സ്കോളർഷിപ്പ് പദ്ധതികളും ഇ- ഗ്രാന്റ്സ് വെബ്സൈറ്റിൽ ഉൾപ്പെടുത്തി. വിദ്യാഭ്യാസ
ആനുകൂല്യങ്ങൾ 50 ശതമാനം വർദ്ധിപ്പിച്ചു. വിദേശ പഠനത്തിന് 25 ലക്ഷം രൂപ വരെ പ്രത്യേക സഹായം അനുവദിക്കാൻ വ്യവസ്ഥ ചെയ്തു.

# സിവിൽ സർവ്വീസ് പരിശീലനത്തിന് 330 വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി.

# വടക്കഞ്ചേരിയിൽ 70 കുട്ടികൾക്ക് ഫുഡ്ക്രാഫ്റ്റ് പരിശീലനം, മണ്ണന്തലയിൽ 30 വിദ്യാർത്ഥികൾക്ക് പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ-ഇൻ-ജേണലിസം എന്നീ പുതിയ കോഴ്സുകൾ ആരംഭിച്ചു.

# കിഫ്ബി മുഖേന ചക്കിട്ടപ്പാറയിലും പെരിങ്ങോത്തും രണ്ട് M.R.S കൾ പണി പൂർത്തിയായി. കാസർഗോഡ് MRS ഹോസ്റ്റൽ, മൂന്ന് പോസ്റ്റ് മെടിക് ഹോസ്റ്റലുകൾ (ആലുവ, കൊഴിഞ്ഞാമ്പാറ, കണ്ണൂർ), രണ്ട് ITIകെട്ടിടങ്ങൾ (വെട്ടിക്കവല, ആറ്റിപ്ര), അഴീക്കോട്  PETCഎന്നീ പദ്ധതികളുടെ നിർമ്മാണം നടന്നുവരുന്നു.

# മുൻ സർക്കാർ ആരംഭിച്ച 204 സ്വയംപര്യാപ്ത ഗ്രാമങ്ങളിൽ 142 എണ്ണം LDF സർക്കാർ പൂർത്തിയാക്കി. പുതുതായി അംബേദ്കർ ഗ്രാമം പദ്ധതിയിൽ 226 കോളനികൾക്ക് അനുമതി നൽകിയതിൽ 21 എണ്ണം പൂർത്തീകരിച്ചു കഴിഞ്ഞു.

# ചികിത്സാ ധനസഹായമായി 76344 പേർക്ക് 137.45 കോടി രൂപ വിതരണം ചെയ്തു.

# കുടുംബത്തിലെ വരുമാനദായകനായ വ്യക്തി മരിച്ചാൽ ബഹു. മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകുന്ന ധനസഹായം 50,000 രൂപയിൽ നിന്നും രണ്ട് ലക്ഷം രൂപയായി ഉയർത്തിയ ശേഷം 548 പേർക്ക് ധനസഹായം അനുവദിച്ചു.

# പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ നേതൃത്വത്തിലാകട്ടെ ഗോത്ര ഭാഷ അറിയുന്ന 267 അധ്യാപകരെ ഗോത്രബന്ധു പദ്ധതിയിൽ മെന്റർ ടീച്ചർമാരായി നിയമിച്ചു. പുറമെ മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ 59 മെന്റർ ടീച്ചർമാരെ കൂടി നിയമിക്കുന്നതിന് നടപടി സ്വീകരിച്ചു.
ഗോത്രഭാഷയിലൂടെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയുന്നു.

# പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് 125 സങ്കേത
ങ്ങളിൽ "സാമൂഹ്യപഠനമുറി" പ്രവൃത്തിച്ചുവരുന്നു. 77 എണ്ണം പ്രവർത്തന സജ്ജമായിട്ടുണ്ട്.
500 കേന്ദ്രങ്ങളാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.

# മണ്ണന്തലയിൽ പുതുതായി തുടങ്ങിയ സെന്റർ ഓഫ് സ്കിൽ എക്സലൻസ് എന്ന സ്ഥാപനത്തിൽ 70 കുട്ടികളുടെ ആദ്യബാച്ച് പഠനം പൂർത്തിയാക്കി. 300 വിദ്യാർത്ഥികൾക്ക് ഒരേസമയം പരിശീലനം നൽകുന്നതിനുള്ള സൗകര്യം ഒരുക്കി.

# പോലീസ്, എക്സൈസ് സേനകളിലേക്ക് പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന തെരഞ്ഞെടുത്ത 100 പേരുൾപ്പെടെ സർക്കാർ മേഖലയിൽ 2745 പേർക്ക് തൊഴിൽ നൽകി.

# കേരള ട്രൈബൽ പ്ലസ് പദ്ധതിയിലൂടെ 23096 കുടുംബങ്ങൾക്ക് നൂറ് വീതം
അധിക തൊഴിൽ ദിനങ്ങൾ നൽകി.

# 2331 പേർക്ക് നൈപുണ്യ വികസന
പരിശീലനത്തിലൂടെയും 1170 പേർക്ക് കെട്ടിട നിർമ്മാണ മേഖലയിൽ ഗോത്രജീവിക പദ്ധതിയിലൂടെയും തൊഴിൽ നൽകി.

# സ്പിൽ ഓവറായി ഉണ്ടായിരുന്ന 18,846 വീടുകളിൽ 17876 വീടുകൾ വകുപ്പ് മുഖേനയും (6792) ലൈഫ് മിഷൻ മുഖേനയും (11084), പൂർത്തീകരിച്ചു.
പുതുതായി ഈ സർക്കാർ അനുവദിച്ച 6709 വീടുകളിൽ 555 എണ്ണം പൂർത്തിയായി. ഇപ്പോൾ മൊത്തം 7124 വീടുകളുടെ പ്രവൃത്തി വകുപ്പിന്റെ കീഴിൽ നടന്നുവരികയാണ്.

# പട്ടികവർഗ്ഗ വിഭാഗങ്ങളിലെ 4265 പേർക്ക് 3663.374 ഏക്കർ ഭൂമി വിതരണം ചെയ്തു.
ഇനി 9039 പേരാണ് പട്ടികവർഗ്ഗക്കാർക്കിടയിൽ ഭൂരഹിതരായിട്ടുള്ളത്. 

102000 പേർക്ക് ചികിത്സാ ധനസഹായം അനുവദിച്ചു.

# അംബേദ്കർ സെറ്റിൽമെന്റ് ഡെവലപ്പ്മെന്റ് പദ്ധതിയിൽ 155 കോളനികളുടെ പ്രവൃത്തി പൂർത്തീകരിച്ചു. 95 സങ്കേതങ്ങളിൽ പദ്ധതി നടത്തിപ്പ് പുരോഗമിച്ചു വരുന്നു.

# കിഫ്ബി മുഖേന പട്ടികവർഗ്ഗ വികസന വകുപ്പിൽ 12 പദ്ധതികൾക്കായി 85.19 കോടി രൂപ അനുവദിച്ചു. കുറ്റിച്ചൽ, ആറളം എന്നീ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ ബേഡഡുക്ക, കുറ്റിക്കോൽ, അച്ചൻകോവിൽ, പിണവൂർകുടി, നെടുങ്കണ്ടം പ്രീമെട്രിക് ഹോസ്റ്റലുകൾ, കോടാലിപാറ, നേര്യമംഗലം പോസ്റ്റ് മെടിക് ഹോസ്റ്റലുകൾ,
പാലോട് യൂത്ത് ഹോസ്റ്റൽ, നാടുകാണി വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ
ഹോസ്റ്റൽ എന്നിവയാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികൾ.

# ഗദ്ദിക സാംസ്കാരിക കലാ-വിപണന മേളകൾ 8 എണ്ണം നടത്തിയതിലൂടെ 4 കോടി രൂപയുടെ പരമ്പരാഗത ഉൽപ്പന്നങ്ങൾ വിറ്റഴിക്കുവാൻ കഴിഞ്ഞു. 100 ൽ ഏറെ സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുവാനും 500 ഓളം കലാകാരന്മാർക്ക് ജീവനോപാധി കണ്ടെത്തുവാനും സാധിച്ചു.

# വാത്സല്യനിധി ,ഗോത്രവാത്സല്യനിധി എന്നീ ഇൻഷുറൻസ് പദ്ധതികളിലൂടെ  പട്ടികജാതിയിൽപ്പെട്ട 5645 പെൺകുട്ടികളേയും പട്ടികവർഗ്ഗത്തിൽപ്പെട്ട 1077 പെൺകുട്ടികളേയും ഇൻഷൂർ ചെയ്തു.

# ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ OBC/ SEBC/ OEC വിഭാഗത്തിലെ കുട്ടി
കളുടെ വിദ്യാഭ്യാസ ആനുകൂല്യ ഇനത്തിൽ ഉണ്ടായിരുന്ന കുടിശ്ശികയായ 189 കോടി രൂപ പിന്നോക്ക വിഭാഗ വികസന വകുപ്പ് കൊടുത്തു തീർത്തു.അതിനുപുറമെ തുടർ വർഷങ്ങളിൽ 93236 കോടി രൂപ ഇതിനായി ചെലവഴിച്ചു.

# കേരളത്തിലെ മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ ക്രിമിലെയർ വരുമാനപരിധി 6 ലക്ഷം
രൂപയിൽ നിന്നും 8 ലക്ഷം രൂപയായി വർദ്ധിപ്പിക്കുകയുണ്ടായി.

# മുഖാരി/ മുവാരി, കോടാങ്കി നായിക്കൻ, നായിഡു, കമ്മാറ, പാലക്കാട് ജില്ലയിലെ
ശൈവ വെള്ളാള സമുദായത്തെ സംസ്ഥാന OBC ലിസ്റ്റിൽ ഉൾപ്പെടുത്തി

# സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള 'ബോയൻ ' സമുദായത്തെയും സംസ്ഥാന OBC ലിസ്റ്റിൽ ഉൾപ്പെടുത്തി.

# വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട 60 വയസ്സ് കഴിഞ്ഞ വ്യക്തികൾക്കുള്ള പെൻഷൻ തുക 500 രൂപയിൽ നിന്ന് 1200 രൂപയായി വർദ്ധിപ്പിക്കുകയും വരുമാന പരിധി 50,000 രൂപയിൽ നിന്ന് 1 ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തു.

# പിന്നോക്ക വിഭാഗത്തിൽപ്പെട്ട സിക്കിൾസെൽ അനീമിയ ബാധിതരുടെ രക്ഷിതാക്കൾക്ക്, സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി ഒരു ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്ന പദ്ധതിയിൽ 93 പേർക്കായി 88,64,370/- രൂപ അനുവദിച്ചു.

# കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ക്രാഫ്റ്റ് വില്ലേജ് ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി.

# പ്രവാസികൾക്കുള്ള സ്വയംതൊഴിൽ വായ്പാ പദ്ധതിയായ റീ-ടേൺ പ്രകാരം 406 പേർക്ക് 19.71 കോടി രൂപ അനുവദിച്ചു.

# OBC, മതന്യൂനപക്ഷ വിഭാഗത്തിലെ പ്രൊഫഷണലുകൾക്ക് സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിന് 54 അപേക്ഷകർക്ക് 154018 ലക്ഷം രൂപ അനുവദിച്ചു.

# 'എന്റെ വീട് ' പദ്ധതിയിൽ 623 പേർക്ക് ഒരു വീടിന് 10 ലക്ഷം രൂപ വരെ എന്നനിരക്കിൽ ഭവനനിർമ്മാണ വായ്പ അനുവദിച്ചു.

# പുതിയ 14 ഉപജില്ലാ ഓഫീസുകൾ ആരംഭിച്ചു.

LDF  സർക്കാർ  പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ടവരുടെ ഉന്നമനത്തിനായി നടപ്പിലാക്കി വരുന്ന ഒട്ടനവധി പദ്ധതികളുണ്ട്.

അവയെ  വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സാമ്പത്തിക വികസനം, നിയമ സേവനം, സാംസ്ക്കാരിക പരിപാടികൾ എന്നിങ്ങനെ അഞ്ചായി  തരം തിരിക്കാം. കൂടാതെ ആറാമതായി പട്ടിക ജാതി പട്ടികവർഗ്ഗ വികസന വകുപ്പ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ ഒട്ടനവധിയാണ്..

എന്നാൽ പുതിയതായി  പദ്ധതികൾ തുടങ്ങുന്നതിൽ മാത്രമല്ല ഒരു സർക്കാറിൻ്റെ മിടുക്കും സാമൂഹ്യ പ്രതിബദ്ധതയും പ്രകടമാകുന്നത്. മുൻ സർക്കാറുകൾ തുടങ്ങി വെച്ച പദ്ധതികൾ വീഴ്ച്ചകൾ കൂടാതെയും കൂടുതൽ ജനോപകാരപ്രദമായ രീതിയിൽ നടപ്പാക്കുക എന്നതും ഒരു ജനപക്ഷ സർക്കാറിൻ്റെ ജനാധിപത്യപരമായ ഉത്തരവാദിത്വമാണ്. അക്കാര്യത്തിലും തൊപ്പിയിൽ പൊൻ തൂവൽ ചാർത്തുന്നു കേരളത്തിലെ LDF സർക്കാർ.

നഴ്‌സറി സ്‌കൂളുകളിൽ നിന്നാരംഭിക്കുന്നു പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം പകർന്നു നൽകാനുള്ള വിവിധ പദ്ധതികൾ.

ഏതു നഴ്സറി സ്ക്കൂളുകളിലും അംഗൻവാടികളിലും പട്ടികജാതി പട്ടിക വർഗ്ഗവിഭാഗത്തിലെ കുട്ടികൾക്ക് മുന്തിയ പരിഗണന ലഭിക്കുന്നതിനു പുറമെ,
പട്ടിക ജാതി പട്ടികവർഗ്ഗ വികസന വകുപ്പ് പട്ടികജാതി കോളനികളിലും സങ്കേതങ്ങളിലുമായി മാത്രം  സംസ്ഥാനത്ത് 87 നഴ്‌സറി സ്‌കൂളുകള്‍ നടത്തിവരുന്നുണ്ട്. മാത്രമല്ല ഈ കുട്ടികൾക്ക് യൂണിഫോം അടങ്ങുന്ന പഠന സാമഗ്രികളും, പ്രതിദിന ഫീഡിംഗ് ചാര്‍ജ്ജും കൂടാതെ ലംപ്‌സംഗ്രാൻ്റും ഒരു പരാതിക്കും ഇടയില്ലാത്ത വിധത്തിൽ നല്‍കി വരുന്നു.

പ്രീ പ്രൈമറി കഴിഞ്ഞാൽ അടുത്ത ഘട്ടമായ പ്രൈമറിയിലേക്ക് കടന്നാൽ എന്താണ് അവസ്ഥ ?

1 മുതല്‍ 4 വരെ ക്ലാസ്സുകളില്‍ സർക്കാർ എയിഡഡ് സ്കൂളുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികള്‍ക്ക്  യൂണിഫോം, ബാഗ്, കുട എന്നിവ വാങ്ങുന്നതിന് പഠന പ്രോത്സാഹനത്തിനായി 2000 രൂപ നല്‍കുന്നു.

സംസ്ഥാനത്തെ മുഴുവൻ സര്‍ക്കാര്‍,  എയ്ഡഡ്, റക്കഗനൈസ്ഡ് അൺ എയ്ഡഡ് സ്‌കൂളുകളിലും പഠിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക്  മാന്യമായ തുക
ലംപ്‌സം ഗ്രാന്റ് നല്‍കുന്നു.

9, 10 ക്ലാസ്സില്‍ പഠിക്കുവര്‍ക്ക് പ്രതിമാസം സ്റ്റൈപന്റും ഗ്രാന്റും നല്‍കി വരുന്ന സ്കോളർഷിപ്പ് പദ്ധതി വീഴ്ച്ച കൂടാതെ നടപ്പാക്കുന്നു ..

അതിനും പുറമേ വൃത്തിഹീനത്തൊഴിലിൽ ഏര്‍പ്പെട്ടിരുന്നവരുടെ മക്കള്‍ക്ക്
ജാതി മത പരിഗണന കൂടാതെ സർക്കാർ ധനസഹായം നൽകി വരുന്നു.

അംഗീകൃത അൺഎയ്ഡഡ് സ്‌കൂളുകളില്‍ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന SC ST വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് ട്യൂഷന്‍ ഫീസ്  റീ-ഇംബേഴ്‌സ്‌മെന്റ് നൽകുന്നു.

പട്ടികജാതി പട്ടികവർഗ്ഗ  വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികള്‍ക്ക് ഉന്നത നിലവാരം പുലർത്തുന്ന സ്വകാര്യ ബോർഡിംഗ് സ്കൂളുകളില്‍ താമസിച്ച് പഠിക്കുന്നതിന് അഞ്ചാം ക്ലാസ്സ് മുതല്‍ വകുപ്പിൻ്റെ നേതൃത്വത്തിൽ സൗകര്യമൊരുക്കിയിരിക്കുന്നു.

4,7 ക്ലാസ്സുകളില്‍ ലഭിച്ച ഗ്രേഡിന്‍റെ അടിസ്ഥാനത്തില്‍ മികച്ച വിദ്യാർത്ഥികള്‍ക്ക് പത്താംക്ലാസ്സ് വരെ പ്രതിവർഷം 4500 രൂപ വീതം ശ്രീ.അയ്യന്‍കാളി ടാലന്‍റ് സെർച്ച് സ്കോളർഷിപ്പ് നൽകുന്നു.

12,000 രൂപയില്‍ താഴെ വാർഷിക വരുമാനമുള്ളവരുടെ മക്കള്‍ക്ക് ഫർണീച്ചർ വാങ്ങുന്നതിന് ആവശ്യമായ സംഖ്യ ഒറ്റത്തവണയായി നല്കുന്നു. വിദ്യാർത്ഥികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിനായി പ്രതിമാസം  ധനസഹായം നൽകുന്നു.

പട്ടികജാതി പട്ടികവർഗ്ഗ  വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികള്‍ക്ക് അഞ്ചാം ക്ലാസ് മുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനായി വകുപ്പിനു കീഴില്‍ സംസ്ഥാനത്ത്  9 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.  മികച്ച നേതൃത്വമാണ് ഇതിൻ്റെ പ്രവർത്തനത്തിനായി വകുപ്പ് നൽകി വരുന്നത്.

വിദ്യാർത്ഥികൾക്ക് മാന്യമായി താമസിച്ചു പഠിക്കുവാൻ സംസ്ഥാനത്തൊട്ടാകെ
87 പ്രീ മെട്രിക് ഹോസ്റ്റലുകള്‍ ,
സൗജന്യ താമസം സൗജന്യ ഭക്ഷണം.

ഇതിനും പുറമേ സബ്സിഡൈസ്ഡ്  ഹോസ്റ്റല്‍ സൗകര്യം വേറെയും ..

കായിക മേഖലയില്‍  മികവു പുലർത്തുന്നവർക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനായി തിരുവനന്തപുരത്ത്  ശ്രീ അയ്യങ്കാളി മെമ്മോറിയല്‍  ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍  സ്പോർട്സ് സ്കൂള്‍, .
അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെ സൗജന്യ പരിശീലനവും പഠനവും

പത്താം ക്ലാസ്സിനു ശേഷം PIus-1 മുതല്‍ P.hd.വരെ പഠനം നടത്തുന്നവർക്ക് പ്രതിമാസം  സ്റ്റൈപ്പന്‍റ് നല്‍കുന്നു.  8 കി.മീ. കൂടുതല്‍  യാത്ര ചെയ്തു വരുന്നവർക്ക് സ്റ്റൈപ്പന്‍റ് 6000 രൂപ യാണ് .മാന്യമായ  ലംപ്സം ഗ്രാന്‍റ്

പോസ്റ്റ് മെട്രിക് കോഴ്സുകളിൽ പഠിക്കുന്നവർക്കായി സംസ്ഥാനത്ത്  17 ഹോസ്റ്റലുകള്‍  വകുപ്പ് നേരിട്ടു നടത്തുന്നു.  അന്തേവാസികള്‍ക്ക് പോഷകസമൃദ്ധമായ സൗജന്യ ഭക്ഷണം  . കൂടാതെ ഓണം, ക്രിസ്തുമസ് അവധിക്കാലങ്ങളില്‍ വീട്ടില്‍  പോയി വരുന്നതിന് യാത്രാബത്തയും  പോക്കറ്റ് മണിയും .

ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്ത പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവർക്ക് ബോർഡിംഗ് ഗ്രാൻ്റ് .

പഠിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി റാങ്ക് ജേതാക്കള്‍ക്ക് സ്വർണ്ണ മെഡല്‍.

മെഡിക്കല്‍ - എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ആദ്യ റാങ്ക് നേടുന്ന പട്ടികജാതി വിദ്യാർത്ഥികള്‍ക്ക് ഒരു പവന്‍ സ്വർണ്ണനാണയം സമ്മാനമായി നല്‍കുന്നു.

SSLC , Plus 2 പരീക്ഷകളില്‍ എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടുന്ന പട്ടികജാതി വിദ്യാർത്ഥികള്‍ക്ക് സ്വർണ്ണ നാണയം നല്‍കി അനുമോദിക്കുന്നു. 

1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള എന്‍ഡോവ്മെന്‍റ് തുകയുടെ പലിശയും സർക്കാർ ഗ്രാന്‍റും ചേർത്ത് , ഡിഗ്രി - പി.ജി.- എല്‍.എല്‍.ബി- മെഡിക്കല്‍ - എഞ്ചിനീയറിംഗ് പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
നല്‍കുന്നു.

SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും B+ ന് മുകളില്‍ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികള്‍ക്ക് മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് ദീർഘകാല കോച്ചിംഗിംന് 20,000 രൂപ വരെ ധനസഹായം നല്‍കുന്നു.  കോച്ചിംഗ് നടത്തുന്ന സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ക്കാണ് ധനസഹായം.  വിദ്യാർത്ഥികള്‍ക്ക് നിലവാരമുള്ള ഇഷ്ടമുള്ള സ്ഥാപനം തെരഞ്ഞെടുക്കാം. 

വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയില്‍ മെരിറ്റിലോ റിസർവേഷനിലോ അഡ്മിഷന്‍ നേടുന്നവർക്ക് സർക്കാർ അംഗീകരിച്ച നിരക്കില്‍ ഫീസ് ആനുകൂല്യം നല്‍കുന്നു.  കൂടാതെ ലംപ്സം ഗ്രാന്‍റ്, സ്റ്റൈപ്പന്‍റ് എന്നിവയും നല്‍കുന്നു. 

എഞ്ചിനീയറിംഗ് മെഡിക്കല്‍ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചവർക്ക് പ്രാഥമിക ചെലവുകള്‍ക്ക് തുക അനുവദിക്കുന്നു.

പട്ടികജാതി വികസന വകുപ്പില്‍ നിന്നും വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്ന എഞ്ചിനയറിംഗ്- MCA കോഴ്സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികള്‍ക്ക് സൗജന്യമായി ലാപ്ടോപ് വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കി വരുന്നു.

ഒന്നാംവർഷ MBBS , BAMS , BHMS വിദ്യാർത്ഥികള്‍ക്ക് സൗജന്യമായി സ്റ്റെതസ്കോപ്പ് നല്‍കുന്ന പദ്ധതി നടപ്പിലാക്കി വരുന്നു.

സർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനങ്ങളില്‍ ഈവനിംഗ് കോഴ്സ് പഠിക്കുന്നതിന് കോഴ്സ് ഫീസ് അനുവദിക്കുന്നു. 

യൂണിവേഴ്സിറ്റികളുടെ കറസ്പോണ്ടന്‍സ് കോഴ്സില്‍ ചേർന്ന് പഠിക്കുന്നവർക്ക് കോഴ്സ്ഫീസ് അനുവദിക്കുന്നു.

സംസ്ഥാനത്തിനു പുറത്തു പഠനം നടത്തുന്നവർക്കുള്ള ആനുകൂല്യങ്ങളും നിരവധിയാണ്. 

കേരളത്തില്‍ ഇല്ലാത്ത കോഴ്സുകള്‍ക്ക് സംസ്ഥാനത്തിനു പുറത്ത് അംഗീകൃത സ്ഥാപനങ്ങളിലും സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലും മെറിറ്റ് റിസർവേഷന്‍ സീറ്റില്‍ പ്രവേശനം നേടിയിട്ടുള്ള പട്ടികജാതി വിദ്യാർത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നു.

അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന 2.5 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ പട്ടികജാതി വിദ്യാർത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് തലത്തില്‍ കേരളത്തിനകത്തും പുറത്തും വിദ്യാഭ്യാസാനുകൂല്യം നല്‍കി വരുന്നു. 

ജോലി സംബന്ധമായി കേരളത്തിന് പുറത്ത് താല്‍ക്കാലികമായി താമസം ആക്കിയിട്ടുള്ള പട്ടികജാതി വിഭാഗക്കാരുടെ മക്കള്‍ക്ക് സാധാരണ കോഴ്സുകള്‍ക്കും വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നു.

ഇന്ത്യക്ക് വെളിയില്‍ പഠിക്കുന്നവർക്കും  വകുപ്പ് ധനസഹായം നൽകി വരുന്നു ..

സർക്കാർ, എയിഡഡ് സ്ഥാപനങ്ങളില്‍ PIus 2, ഡിഗ്രി, PG കോഴ്സുകളില്‍ പ്രവേശനം ലഭിക്കാത്ത പട്ടികജാതി/മറ്റ് അർഹ വിഭാഗം വിദ്യാർത്ഥികള്‍ക്ക് പാരലല്‍ കോളേജ് പഠനത്തിന് റഗുലർ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ നിരക്കില്‍ ലംപ്സംഗ്രാന്‍റ്, സ്റ്റൈപ്പന്‍റ് എന്നിവ അനുവദിക്കുന്നു.  കൂടാതെ ട്യൂഷന്‍  ഫീസ്, പരീക്ഷാഫീസ് എന്നിവ നല്‍കുന്നു. 

വകുപ്പിനു കീഴില്‍ വിവിധ ജില്ലകളിലുള്ള 44,  ITI കളിലായി  NCVT/ SCVT നിലവാരമുള്ള ഇലക്ട്രീഷ്യ ന്‍, ഇലക്ട്രോണിക്സ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാന്‍ സിവി ല്‍, മെക്കാനിക് (മോട്ടോർ വെഹിക്കി ള്‍), പെയിന്‍റർ (ജനറല്‍), പ്ലംബർ, കാർപെന്‍റർ, സ്വീയിംഗ് ടെക്നോളജി, വെല്‍ഡർ, സർവ്വേയർ, ഡ്രൈവർ കം മെക്കാനിക് എന്നീ ട്രേഡുകളില്‍ പരിശീലനം നല്‍കുന്നു.
 
41 ITI കളിലെ എല്ലാ ട്രേഡുകള്‍ക്കും
NCVT യുടെ അംഗീകാരമുള്ളതാണ്.  പ്രസ്തുത ITI കളില്‍ നിന്ന് 80% ത്തില്‍ കുറയാതെ  ഹാജരോടുകൂടി പരിശീലനം പൂർത്തിയാക്കി ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റില്‍ വിജയിക്കുന്നവർക്ക് പ്രൊവിഷണല്‍ ഉള്‍പ്പെടെ NTC (നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ്)  ലഭിക്കുന്നു.
NCVT യുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത 3,  ITI കളില്‍ നിന്ന് വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് STVTസർട്ടിഫിക്കറ്റും ലഭിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പരിശീലനാർത്ഥികള്‍ക്ക് ഫീസ് സൗജന്യം, യൂണിഫോം അലവന്‍സ്, ലംപ്സംഗ്രാന്‍റ്, സ്റ്റഡി ടൂർ അലവന്‍സ് എന്നിവയ്ക്കു പുറമെ പ്രതിമാസ സ്റ്റൈപ്പൻ്റും നല്‍കിവരുന്നു.

വകുപ്പിന് കീഴില്‍ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയി പ്രവർത്തിക്കുന്ന  കമ്മ്യൂണിറ്റി കോളേജില്‍ CPPM (Certificate Programme in Precision Machinist) എന്ന ആധുനിക ഹൈടെക് കോഴ്സില്‍ വിദ്യാർത്ഥികൾക്ക്  പരിശീലനം നല്‍കുന്നു. 

വിവിധ മത്സര പരീക്ഷകള്‍ക്ക് പട്ടികജാതി വിഭാഗം ഉദ്യോഗാർത്ഥികളെ പരിശീലിപ്പിക്കുന്നതിന് സംസ്ഥാനത്ത് 4  പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്‍ററുകള്‍ പ്രവർത്തിക്കുന്നു.

അഖിലേന്ത്യാ സർവ്വീസുകളിലേക്കുള്ള മത്സര പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിന് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ICSETS (ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ സിവില്‍ സർവ്വീസ് എക്സാമിനേഷന്‍ സൊസൈറ്റി) പ്രവർത്തിക്കുന്നു.
പട്ടികജാതി-പട്ടിക വർഗ്ഗക്കാർക്ക് സൗജന്യ താമസ സൗകര്യം, മികച്ച ലൈബ്രറി സംവിധാനം ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും അനുവദിച്ച് ഒരു വർഷം പരിശീലനം ലഭ്യമാക്കുന്നു. 

തിരുവനന്തപുരം, തൃശൂർ മെഡിക്കല്‍കോളേജുകളോടു ചേർന്ന് രണ്ട് പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ (പ്രിയദർശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാ മെഡിക്കല്‍ സ്റ്റഡീസ്) പട്ടിക വിഭാഗം വിദ്യാർത്ഥികള്‍ക്കായി സ്ഥാപിച്ചിട്ടുണ്ട്. കുഴല്‍മന്ദത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടർ കോഴ്സിനുള്ള സ്ഥാപനം, പയ്യന്നൂരില്‍ DMLT കോഴ്സിനുള്ള സ്ഥാപനം എന്നിവയും വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന
പാരാ മെഡിക്കല്‍ സ്ഥാപനങ്ങളാണ്.

പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കിർത്താഡ്സ് കാമ്പസില്‍ CREST (Centre for Research and Education for Social Transformation) എന്ന സ്ഥാപനം പ്രവർത്തിക്കുന്നു. 
ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനും കോർപ്പറേറ്റ് മേഖലകളില്‍ ജോലി ലഭിക്കുന്നതിനും പട്ടിക വിഭാഗത്തിനെ പ്രാപ്തരാക്കുന്നതിന്  കോഴിക്കോട് സെന്‍റർ ഓഫ് എക്സലന്‍സ് വഹിക്കുന്ന പങ്ക് നിസ്സാരമല്ല

പട്ടികജാതി വിഭാഗത്തില്‍ നിന്ന് സാങ്കേതിക വിദഗ്ദ്ധരെ സൃഷ്ടിക്കുന്നതിനായി പാലക്കാട് കണ്ണാടിയില്‍ ആരംഭിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക്ക്
നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ..

പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന പട്ടികവിഭാഗം വിദ്യാർത്ഥികള്‍ക്ക് വിലയേറിയ റഫറന്‍സ് പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ബുക്ക് ബാങ്ക് സ്കീം ലോകത്തിനു തന്നെ മാതൃകയാണ്.

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പഠന യാത്രയില്‍ പങ്കെടുക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികള്‍ക്കുള്ള
പഠനയാത്രാ പര്യടന പരിപാടിയ്ക്ക് സർക്കാർ ചിലവു വഹിക്കുന്നു.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകുന്ന പാലക്കാട് മെഡിക്കല്‍ കോളേജ് വകുപ്പിൻ്റെ കീഴിൽ ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്നു.

#പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ ഒട്ടറെ സാമൂഹ്യക്ഷേമ പരിപാടികൾ നടപ്പിലാക്കി വരുന്നുണ്ട്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് 50,000 രൂപ വിവാഹ ധനസഹായമായി നല്‍കുന്നു. 

ഒരാള്‍ പട്ടികജാതിയും, പങ്കാളി ഇതരസമുദായത്തില്‍പ്പെട്ടതുമായ
മിശ്രവിവാഹിതരായ ദമ്പതിമാർക്ക്
വിവാഹത്തെ തുടർന്ന് ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെ അതിജീവിക്കാനും തൊഴില്‍ സംരംഭങ്ങള്‍ ആംരംഭിക്കുന്നതിനുമായി 50,000 രൂപ വരെ ഗ്രാന്റായി നല്‍കുന്നു.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗ്രാമസഭാലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഗ്രാമപ്രദേശത്ത് കുറഞ്ഞത് അഞ്ച് സെന്റ് ഭൂമിയും ,മുനിസിപ്പല്‍, കോർപ്പറേഷന്‍ പ്രദേശത്ത് കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിയെങ്കിലും വാങ്ങുന്നതിന് ഗ്രാമ, മുനിസിപ്പല്‍ , കോർപ്പറേഷനുകളില്‍ യഥാക്രമം 3,75,000 രൂപ, 4,50,000 രൂപ, 6,00,000 രൂപ ഗ്രാന്റായി അനുവദിക്കുന്ന ഭൂരഹിത പുനരധിവാസ പദ്ധതി.

ഗ്രാമപ്രദേശത്ത് സ്വന്തമായി രണ്ട് സെന്റും നഗരപ്രദേശങ്ങളില്‍ കുറഞ്ഞത് ഒന്നര സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭവന രഹിതരായ പട്ടികജാതിയിൽപെട്ടവർക്ക്  3,00,000 രൂപ ഭവന നിർമ്മാണ ഗ്രാന്റ് ആയി നല്‍കുന്നു.

ഭൂരഹിത ഭവന രഹിതരായദുർബല വിഭാഗങ്ങളിൽ ഉൾപ്പെട്ട വേടന്‍, നായാടി, വേട്ടുവ, ചക്ലിയ, കല്ലാടി, അരുന്ധതിയാർ, എന്നീ ദുർബല സമുദായങ്ങള്‍ക്ക് ഭൂമി വാങ്ങി വീട് വയ്ക്കുന്നതിനുള്ള പ്രത്യേക പദ്ധതിയിൽ  കുറഞ്ഞത് അഞ്ചു സെന്റ് ഭൂമിയെങ്കിലും വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനുമായി 7,25,000 രൂപ ഗ്രാന്റായി നല്‍കുന്നു.

പട്ടികജാതി കുടുംബങ്ങള്‍ക്ക്
ടോയ്ലറ്റ് നിർമ്മിക്കുന്നതിന് 25,000 രൂപ വീതം ധനസഹായം നല്‍കുന്ന പദ്ധതി നടപ്പാക്കി വരുന്നു .

മാരകമായ രോഗങ്ങള്‍ ബാധിച്ചവരും അത്യാഹിതങ്ങളില്‍ പെട്ടവരുമായ  പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് പട്ടികജാതി വികസന വകുപ്പുമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50,000 രൂപവരെ ചികിത്സാ ധനസഹായമായി അനുവദിക്കുന്നു.
ഹൃദയശസ്ത്രക്രിയ, ഗുരുതരമായ രോഗങ്ങൾ എന്നിവയ്ക്ക് 1,00,000 രൂപവരെ നല്‍കുന്നു.

PSC , UPSC വിവിധ സർക്കാർ ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ പരീക്ഷകളിലും ഇന്റർവ്യൂവിനും  പങ്കെടുക്കാന്‍ പോകുന്ന പട്ടികജാതി വിഭാഗം ഉദ്യോഗാർത്ഥികള്‍ക്ക് അർഹമായ യാത്രാപ്പടി, അറ്റന്‍ഡന്‍സ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കുന്നു.

ഭവന നിർമ്മാണത്തിന് സർക്കാരില്‍ നിന്ന് മുമ്പ് ധനസഹായം കൈപ്പറ്റിയിട്ടുള്ളവരും എന്നാല്‍ ക്ഷയോന്മുഖമായ ഭവനത്തില്‍ താമസിക്കുന്ന പട്ടികജാതി കുടുംബത്തിന് ഭവന പുനരുദ്ധാരണത്തിന് പുതിയതായി ഒരു മുറി കൂടി നിർമ്മിക്കുന്നതിനും
വകുപ്പ് ധനസഹായം നല്‍കുന്നു.  

അഭ്യസ്ഥവിദ്യരും ഏതെങ്കിലും തൊഴില്‍ മേഖലയില്‍ നൈപുണ്യവും പരിശീലനവും ലഭിച്ച പട്ടികജാതി യുവതീ യുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍നേടുന്നതിന് യാത്രയ്ക്കും വിസ സംബന്ധമായ ചെലവുകള്‍ക്കുമായി ധനസഹായം നല്‍കുന്നു.


സ്വയംതൊഴില്‍ പദ്ധതികൾക്കായി

വ്യക്തികള്‍ക്കു മൂന്നു ലക്ഷം വരെയുള്ള വായ്പകള്‍ക്കും ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷംവരെയുള്ള വായ്പകള്‍ക്കും വായ്പാ തുകയുടെ 1/3 സബ്സിഡി പദ്ധതി ബാങ്കുകളുമായി ച്ചേർന്ന് നടപ്പിലാക്കുന്നു.  ബാങ്ക് അംഗീകരിക്കുന്ന ഏത് സ്വയം തൊഴില്‍ സംരംഭവും തുടങ്ങാം. 


പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഭിഭാഷകർക്ക്  നിയമ വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍ വക്കീലായി പ്രാക്ടീസ് ആരംഭിക്കുന്നതിനും പ്രാക്റ്റീസ് ചെയ്യുന്നതിനും 3 വർഷത്തേക്ക് ധനസഹായം


സാങ്കേതിക വിദ്യാഭ്യാസമായ ITI , ഡിപ്ലോമ, എഞ്ചിനീയറിംഗ് ഡിഗ്രി എന്നിവ പാസ്സായവർക്ക് ധനസഹായത്തോടെ  അപ്രന്‍റീസ്ഷിപ്പ് .


വകുപ്പിന്‍റെ ITI കളില്‍ വിവിധ ട്രേഡുകള്‍ പാസ്സായിട്ടുള്ളവർക്ക് ടൂള്‍ കിറ്റ് വാങ്ങുന്നതിനുള്ള ഗ്രാന്‍റ് നല്‍കുന്നു.


പട്ടികജാതിക്കാരുടെ പാരമ്പര്യ ഉല്‍പന്നങ്ങള്‍ക്കും പട്ടികജാതി സ്വയം സഹായ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കും വിപണി കണ്ടെത്തുന്നതിന് സഹായകരമായ രീതിയില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ഒരു വർഷം രണ്ട് സ്ഥലങ്ങളിലായി

ഉല്‍പന്ന പ്രദർശന വിപണന മേള

സംഘടിപ്പിക്കുന്നു. സ്റ്റാള്‍ സൗജന്യമായി അനുവദിക്കുന്നു. ഉല്‍പന്നങ്ങള്‍ സ്റ്റാളിലെത്തിക്കുന്നതിനുള്ള വാഹന വാടക, സ്റ്റാളില്‍ നില്‍ക്കുന്നവർക്ക് പ്രതിദിന ബാറ്റ, ഭക്ഷണം, എന്നിവ നല്‍കുന്നു.  


പട്ടികജാതി വികസന വകുപ്പിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ കിലയുടെ സഹകരണത്തോടെ പൂർത്തിയാക്കിയ, പട്ടിക വിഭാഗത്തില്‍പ്പെട്ടവരുടെ സ്ഥിതിവിവര പഠന റിപ്പോർട്ടില്‍ അന്‍പതോ അന്‍പതില്‍ കൂടുതലോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്ന  ഗ്രാമങ്ങളെ സ്വയംപര്യാപ്ത ഗ്രാമങ്ങളാക്കി മാറ്റുന്നു .

ഓരോ സങ്കേതത്തിന്റേയും വികസനാവശ്യങ്ങള്‍ വിലയിരുത്തിയാണ് പദ്ധതി നിർവ്വഹണം നടപ്പാക്കുന്നത്.  റോഡ് നിർമ്മാണം, വൈദ്യുതീകരണം, അഴുക്കുചാല്‍ നിർമ്മാണം, സോളാർ തെരുവ് വിളക്കുകള്‍, ബയോഗ്യാസ് പ്ലാന്റ്, ഭവന പുനരുദ്ധാരണം, എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് MLA മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പദ്ധതി നിർവ്വഹണം.

പട്ടികജാതി പട്ടിക വർഗ്ഗങ്ങളുടെ തനതു കലകളെ പരിപോഷിപ്പിക്കുന്നതിനും  മെച്ചപ്പെടുത്തുന്നതിനുമായി പൈതൃകോത്സവം എന്ന പേരിൽ ഉല്പന്ന പ്രദർശന വിപണനമേളയും കലാമേളയും സംഘടിപ്പിക്കുന്നു. പട്ടികജാതി വികസനം, പട്ടികവർഗ്ഗ വികസനം, കിർതാഡ്സ് എന്നീ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.  ഒരു വർഷം രണ്ടു സ്ഥലങ്ങളിലായി പരിപാടികള്‍ സംഘടിപ്പിക്കുന്നു.

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ A ഗ്രേഡ് നേടിയ പട്ടികജാതിയില്‍പ്പെട്ട കലാപ്രതിഭകള്‍ക്ക്  10,000 രൂപ പ്രോത്സാഹനമായി നല്‍കുന്ന പദ്ധതി. സർഗ്ഗോത്സവം കലാമേളകൾ ..

പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സമുദായങ്ങളെ സംബന്ധിക്കുന്ന ഏറ്റവും മികച്ച മാധ്യമ റിപ്പോർട്ടുകള്‍ക്കും ഫീച്ചറുകള്‍ക്കും ഡോ.ബി.ആർ.അംബേദ്കർ മാധ്യമ അവാർഡ് നല്‍കുന്നു.  അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകള്‍ക്കാണ് അവാർഡ്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എഴുത്തുകാരുടെ കൃതികള്‍ പുസ്തക രൂപത്തില്‍ അച്ചടിക്കുന്നതിന് ഇരുപതിനായിരം രൂപവരെ ഗ്രാന്റായി അനുവദിക്കുന്നു.  

മാത്രമല്ല പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും

പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകളുടെ പ്രവർത്തനങ്ങള്‍ സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിനുമായി  പടവുകള്‍ എന്ന പേരില്‍  ഒരു ദ്വൈമാസിക വകുപ്പു പുറത്തിറക്കുന്നു.  

പട്ടികജാതി - പട്ടികവർഗ്ഗത്തിലും ഇതര വിഭാഗത്തിലും പെട്ട സാഹിത്യകാരന്മാരുടെ സാഹിത്യവാസന പരിപോഷിപ്പിക്കുന്നതിനായി വർഷം തോറും സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു.  

ഭരണഘടനാ ശില്പി ശ്രീ.അംബേദ്കറുടെ ജന്മദിനം ഏപ്രില്‍ പതിനാലാം തീയതിയും കേരള അധഃസ്ഥിത വർഗ്ഗത്തിന്റെ വിമോചന പോരാളി ശ്രീ.അയ്യങ്കാളിയുടെ ജന്മദിനം ചിങ്ങമാസത്തിലെ അവിട്ടം നാളിലും വിവിധ പരിപാടികളോടെ വകുപ്പ് ആഘോഷിക്കുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ഡോ.ബി.ആർ.അംബേദ്കറുടെ നാമധേയത്തില്‍ തിരുവനന്തപുരത്ത് മണ്ണന്തലയില്‍ സ്ഥാപിതമായ അംബേദ്കർ ഭവന്‍ എന്ന പഠന ഗവേഷണ കണ്‍വെന്‍ഷന്‍ സെന്റർ അന്താരാഷ്ട്ര നിലവാരത്തില്‍ മാതൃകാപരമായി പ്രവർത്തിക്കുന്നു. പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റർ, എന്നിവ ഇതില്‍ പ്രവർത്തിക്കുന്നു.   

ഏറ്റവുമൊടുവിൽ ഇപ്പോൾ കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായും  പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ സമാനതകളില്ലാത്ത പ്രവർത്തന മാതൃകയാണ് സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്നത്. 

പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവരെ കൈ പിടിച്ചുയർത്താൻ ഏതു നിലയ്ക്കും പ്രതിജ്ഞാബദ്ധമാണ് കേരളത്തിലെ LDF സർക്കാറും പട്ടിക ജാതി പട്ടികവർഗ്ഗ വികസന വകുപ്പും ..

ഇതൊന്നും സൗജന്യങ്ങളല്ലെന്നും, നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട,കാട്ടിലും നാട്ടിലും , പാടത്തും പറമ്പിലും ചേറിലും ചെളിയിലും പണിയെടുത്ത്,  മറ്റുള്ളവരെ തീറ്റിപ്പോറ്റി , നിവർന്നു നിൽക്കാൻ പോലും അവകാശമില്ലാതെ , മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ജീവിച്ചിരുന്ന ഒരു വലിയ ജനവിഭാഗത്തിൻ്റെ, മനുഷ്യത്വപരവും  ഭരണഘടനാപരവുമായ അവകാശങ്ങളാണെന്നുമുള്ള  ഉത്തമ ബോദ്ധ്യത്തോടെ തന്നെയാണ് ഇടതുപക്ഷ സർക്കാറുകൾ ഈ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നത്.

കടപ്പാട് : ടി.കെ.സുരേഷ്

Jun 1, 2020

കോവിഡ് ടെസ്റ്റുകളും കള്ളക്കണക്കുകളും കേരളവും

കേരളം കോവിഡിന്റെ കള്ളക്കണക്കുകൾ പുറത്തു വിടുന്നു. കേരളത്തിലെ കോവിഡ് ടെസ്റ്റിലൂടെ എണ്ണം വളരെ കുറവാണ്. കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് ഇരുപത്തിയാറാം സ്ഥാനം മാത്രമാണുള്ളത്.

ഇത്തരം ആരോപണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രസഹമന്ത്രി ശ്രീ വി മുരളീധരനും ചില മലയാളമാധ്യമങ്ങളും പ്രചരിപ്പിക്കുവാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ വസ്തുതകൾ നമുക്കൊന്ന് പരിശോധിക്കാം.

ആദ്യമേ പറയട്ടെ, ഇതൊരു ഒരു രാഷ്ട്രീയ പോസ്റ്റ് അല്ല, മറിച്ച് ഈ പറയുന്ന കണക്കുകളുടെ വസ്തുതകൾ, ശാസ്ത്രീയമായി വിലയിരുത്തുവാനുള്ള ഒരു ശ്രമമാണ്.

കോവിഡ് ടെസ്റ്റുകളുടെ എണ്ണം സംബന്ധിച്ച്


ഒരു പ്രദേശത്തെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം പര്യാപ്തമാണോ (test adequacy) എന്ന് എങ്ങനെയാണ് കണക്കാക്കുന്നതെന്ന് ആദ്യം നോക്കാം. 

ഇപ്പോൾ പ്രധാനമായും സോഷ്യൽ മീഡിയായിൽ പ്രചരിപ്പിക്കുന്നത് രണ്ടു തരത്തിലുള്ള കണക്കുകളാണ്. സംസ്ഥാനത്ത് നടത്തിയ മൊത്തം കോവിഡ് ടെസ്റ്റുകളുടെ എണ്ണവും (absolute number of tests), 10 ലക്ഷം ആളുകളിൽ എത്രപേർക്ക് ടെസ്റ്റ് ചെയ്തു (test per million) എന്ന കണക്കും. എന്നാൽ ഇവ രണ്ടും ശാസ്ത്രീയമായി അംഗീകരിച്ചിട്ടുള്ള വിശകലനങ്ങൾ അല്ല എന്നതാണ് സത്യം.

Case per Million VS Test million (Case/Million VS Test/Million) എന്നതാണ് ലോകത്താകമാനം പൊതുവേ അംഗീകരിച്ചിട്ടുള്ള ഒരു ശാസ്ത്രീയ രീതി. അതായത് പത്ത് ലക്ഷത്തിൽ എത്ര പോസിറ്റീവ് കേസ് ഉണ്ടോ, അതിന്റെ എത്ര ഇരട്ടി ടെസ്റ്റുകളാണ് നാം ചെയ്യുന്നത് എന്നതാണ് ഒരു പ്രദേശത്തെ ടെസ്റ്റിന്റെ adequacy അളക്കുന്നതിനുള്ള ശാസ്ത്രീയ മാർഗ്ഗം. കോവിഡ് പോലുള്ള pandemic situation ൽ case/million ന്റെ കുറഞ്ഞത് 50 ഇരട്ടിയെങ്കിലും ആയിരിക്കണം test/million എന്നാണ് പൊതുവേ അംഗീകരിച്ചിരിക്കുന്ന മാനദണ്ഡം. 

ഈ testing strategy പ്രകാരം, ഇന്ത്യയിലെയും കേരളത്തിലെയും നിലവിലത്തെ സാഹചര്യം എന്താണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം.

ഇന്നത്തെ സാഹചര്യത്തിൽ, ഇന്ത്യ മൊത്തത്തിൽ നോക്കുമ്പോൾ അത് 21 ആണ്. അതായത്, case/million ന്റെ 21 ഇരട്ടിയാണ് ഇന്ത്യയിൽ മൊത്തം നടക്കുന്ന  test/million. സംസ്ഥാനങ്ങളിൽ, മഹാരാഷ്ട്ര വെറും 7.5 ഇരട്ടിയാണ് case/million നെ അപേക്ഷിച്ച് test/million. ഗുജറാത്ത് - 12.3, തമിഴ്നാട് - 25, ഡൽഹി - 12 ഇങ്ങനെ പോകുന്നു ആ കണക്കുകൾ. 

ഇനി കേരളം. കേരളത്തിൽ ഇത് ഇപ്പോൾ 68 ആണ്. അതായത്, നമ്മുടെ കേരളത്തിൽ case/million ന്റെ 68 ഇരട്ടിയാണ് നമ്മൾ നടത്തുന്ന test/million എന്നത്. നമ്മുടെ ലക്ഷ്യം, ഇത് 100 ആക്കുക എന്നതാണ്. അതുകൊണ്ടാണ് ICMR (Indian Council of Medical Research) ഉം പല ലോക രാജ്യങ്ങളും കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ പുകഴ്ത്തുന്നതും മാതൃക ആക്കണം എന്നും പറയുന്നത്.

കേരളത്തിലെ ടെസ്റ്റുകളെ കുറിച്ചും കേരള മോഡലിനെ പറ്റിയും Dr. Raman Gangakhedkar [ ICMR head scientist ] പറഞ്ഞത് ഇങ്ങനെയാണ്.

Kerala is doing a great job. The contact tracing & containment is best in the country. Even we are refering to Kerala. The 'Test more' people should know that randomly testing non suspictable samples is not a scientific way either.
                                                                        Dr. Raman Gangakhedkar, ICMR head scientist. 



ഇതാണ് വസ്തുത എന്നിരിക്കെ, ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനാണ് ചില മാധ്യമങ്ങളും നേതാക്കൻമാരും ശ്രമിക്കുന്നത്. 

കോവിഡിന്റെ കള്ളക്കണക്കുകളും കേരളവും


ശ്രീ. വി. മുരളീധരൻ ഉന്നയിച്ച മറ്റൊരു ആരോപണമാണ്, കേരളം കള്ളക്കണക്കുകൾ പുറത്തുവിടുന്നു എന്നത്. എന്താണ് അതിന്റെ  വസ്തുത എന്ന് കൂടെ നോക്കാം.

ഇന്ത്യയിലെ പല സ്ഥലത്തു നിന്നും കോവിഡിന്റെ കള്ളക്കണക്കുകൾ വരുന്നുണ്ട് എന്ന് റിപ്പോർട്ട് കിട്ടിയതിനാൽ, കേന്ദ്ര സർക്കാർ ഒരു വിദഗ്ധ സമതി രൂപീകരിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ പ്രതിനിധികൾ, NCDC, AIMS ലെ വിദഗ്ദ്ധർ, Gigmar എന്നിവർ അടങ്ങുന്നതായിരുന്നു ആ സമതി. അവരുടെ പരിശോധനയിൽ, രാജ്യത്തെ 20 ജില്ലകളിൽ നിന്നും കോവിഡ് രോഗികളുടെ കള്ളക്കണക്കുകൾ  വരുന്നുണ്ട് എന്ന് കണ്ടെത്തി. ആ 20 ജില്ലകളിൽ ഒന്നുപോലും കേരളത്തിൽ നിന്നുമല്ല എന്നതാണ് സത്യം. കാരണം, നമ്മൾ സുതാര്യമായണ് കാര്യങ്ങൾ ഇവിടെ കൈകാര്യം ചെയ്യുന്നത്.  പ്രധാനമായും, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവടങ്ങളിൽ നിന്നുമാണ് കോവിഡിന്റെ കള്ളകണക്കുൾ വന്നിരുന്നത്. അതിൽ ബംഗാളിലെയും ഗുജറാത്തിലെയും കണ്ടെത്തലുകൾ വളരെ ഗൗരവമുള്ളതായിരുന്നു. പശ്ചിമ ബംഗാളിൽ, കോവിഡ് മരണങ്ങൾ കുറച്ചു കാണിക്കാൻ ഒരു medical panel തന്നെ ഉണ്ടാക്കിയതായി കണ്ടെത്തി. ഗുജറാത്തിൽ, രോഗികളുടെ എണ്ണം കുറക്കാൻ രോഗലക്ഷണമുള്ളവരെപ്പോലും കോവിഡ് ടെസ്റ്റിന് വിധേയമാക്കിയില്ല. ഗുജറാത്ത് ഹൈക്കോടതി, ഗുജറാത്ത് ഗവൺമെന്റിനെ നിശിതമായി വിമർശ്ശിക്കുകയും "artificially controlling the pandemic" എന്ന് വിലയിരുത്തുകയും ചെയ്തു.

കേരളം ഇപ്പോൾ പ്രതിദിനം 3000 ൽ പരം ടെസ്റ്റുകൾ നടത്തുക എന്ന രീതിയിലേക്ക് testing strategy മാറ്റിയിരിക്കയാണ്. അതിനായി, ഒരു ലാമ്പ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 16 ലാമ്പുകളാക്കി വർദ്ധിപ്പിച്ചു. കൂടാതെ, 6 സ്വകാര്യ ലാമ്പുകളെക്കൂടി ഉൾപ്പെടുത്തി.

കേരളം ഒരു മാതൃക


എന്തുകൊണ്ടാണ് ലോകരാജ്യങ്ങളും ICMR ഉം കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നത് എന്ന് നേരത്തെ ഞാൻ സൂചിപ്പിച്ചു. അതുപോലെ തന്നെ നമ്മുടെ R0 (R naught) value വും വളരെ അഭിനന്ദാർഹമാണ്. R0 എന്നത് ഒരു രോഗിയിൽ നിന്നും ശരാശരി എത്ര രോഗികളിലേക്ക് രോഗം പകരുന്നു എന്നതാണ് (effective reproduction number). കോവിഡിന്റെ ഇപ്പോഴത്തെ R0 വാല്യു, 3 മുതൽ 5 വരെ എന്നാണ് പറയുന്നത്. 

കേരളത്തിന്റെ R0 വാല്യു ഒന്ന് നോക്കാം :-
ഘട്ടം 1 : ഗുഹാനിൽ നിന്നും 3 രോഗികൾ കേരളത്തിൽ വരുന്നു. ആ ഘട്ടത്തിൽ നമ്മൾ R0 വാല്യു പൂജ്യത്തിൽ നിർത്തുവാൻ നമുക്ക് സാധിച്ചു.

ഘട്ടം 2 : വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വന്നപ്പോൾ, 80% രോഗികളും പുറത്തു നിന്നും വന്നവരും 20% രോഗികൾ അല്ലാതെയും ആയിരുന്നു. ആ ഘട്ടത്തിലെ നമ്മുടെ R0 വാല്യു 0.4 ആയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ R0 വാല്യു ആയിരുന്നു അത്. 

ഇപ്പോൾ നമ്മൾ 3-ാം ഘട്ടത്തിലാണ് ഉള്ളത്. R0 വാല്യൂ നിയന്ത്രിക്കുക എന്നത് കോവിഡ് പ്രതിരോധത്തിന്റെ പ്രധാന ഘടകമാണ്. അതിനാണ് നമ്മൾ ശ്രമിക്കുന്നത്. അതിനു വേണ്ടിയാണ്, നാം പ്രവാസികൾ ആടക്കമുള്ളവരെ ഘട്ടം ഘട്ടമായി കൊണ്ടുവരണം എന്ന് പറയുന്നത്.

കോവിഡ് പ്രതിരോധം ഒരു രാഷ്ട്രീയ വിഷയമല്ല. വാർഡ് മെമ്പർ മുതൽ മുഖ്യമന്ത്രി വരെയും ആശാ വർക്കർമാർ മുതൽ ആരോഗ്യ മന്ത്രി വരെയും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിന്റെ ഫലമാണ് നമ്മുടെ കോവിഡ് പ്രതിരോധം.

അനീഷ് പന്തലാനി
01-06-2020