Pages

My FB Posts


ത്രിപുര നൽകുന്ന പാഠം:


ഇന്ത്യൻ ജനാധിപത്യത്തിനും മതനിരക്ഷേതക്കും ഏറ്റ ഒരു അടി തന്നെയാണ് ത്രിപുരയിലെ ഇടതിന്റെ പരാജയം.
ഒരു കമ്യൂണിസ്റ്റ് ഭരണം ഇനിയും നിലനിർത്തണമെങ്കിൽ വെറും അഴിമതരഹിത പ്രതിച്ഛായയും ലാണിത്യ മുഖവും മാത്രം പോര... മറിച്ച് അഗ്രസീവായ, വർഗീയ വിരുദ്ധ നിലപാടുകൾ കൂടി വേണം എന്നതാണ്.
ഇനി കോൺഗ്രസ് ബന്ധത്തെക്കുറിച്ച്... ഞാനും അത് ദേശീയ രാഷ്ട്രീയത്തിൽ ഒരു അനിവാര്യ ഘടകമാണ് എന്ന് വിശ്വസിച്ചിരുന്നു, ത്രിപുര ഇലക്ഷൻ ഫലം വരുന്നത് വരെ. എന്നാൽ, ഒരു സംസ്ഥാനത്തെ മൊത്തം കോൺഗ്രസുകാർ, നിന്ന നിൽപ്പിൽ കാവിവർക്കരിക്കപ്പെടുന്ന നവ-പരിണാമ സിദ്ധാന്തം കണ്ടപ്പോൾ, കോൺഗ്രസ് ബന്ധം, മറ്റൊരു ചരിത്രപരമായ മണ്ടത്തരമായി മാറിയേനെ.
ഇടതും കോൺഗ്രസും ചെയ്യേണ്ടത്, സ്വന്തം കാലിൽ നിന്നു കൊണ്ട് തന്നെ അടിത്തറ വിപുലപെടുത്തുക എന്നതാണ്.
അടിക്കുറിപ്പ്: കോൺഗ്രസ് നേതാക്കൻമാരെ വിലക്കു വാങ്ങാൻ വാരി എറിഞ്ഞ നോട്ടുകളുടെ ഉറവിടത്തെക്കുറിച്ചോ അധികാരം എങ്ങനെയും നേടാൻ വിഘടനവാദികളുമായി കൈകോർത്തതിനെക്കുറിച്ചോ ആരും ഒരക്ഷരവും മിണ്ടരുത്. കാരണം അവർ രാജ്യ സ്നേഹികളാണ്... യഥാർത്ഥ രാജ്യ സ്നേഹികൾ...!!!
- അ.പ

പുനർ നിർണയിക്കപ്പെടുന്ന ദേശീയത.. ദേശീയത അടിച്ചേൽപ്പിക്കേണ്ടതോ?


നമ്മൾ മനുഷ്യർക്ക്, അടിച്ചേൽപ്പിക്കുന്ന എന്തിനെയും എതിർക്കാനുള്ള ഒരു സ്വഭാവമുണ്ട്. അതാണിപ്പോൾ പലേടത്തും നമ്മൾ കാണുന്നത്. എന്റെ കുറഞ്ഞ കാലഘട്ടത്തിലെ ചെറിയ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ള ലക്ഷക്കണക്കിന് ആളുകയിലാരും ദേശവിരുദ്ധരല്ല...... അവരെ ആരും ദേശീയത അടിച്ചേൽപ്പിച്ച് പഠിപ്പിച്ചതല്ല. ഞാനടക്കമുള്ള ആളുകൾ ദേശീയ ഗാനം കേൾക്കുമ്പോൾ അറിയാതെ തന്നെ മനസുകൊണ്ട് ബഹുമാനിക്കുന്നതും നമ്മുടെ ജവാൻമാർ രാജ്യത്തിനു വേണ്ടി ജീവൻ തൃജിക്കുമ്പോൾ മനസിലുണ്ടാകുന്ന വിഷമവും ആരും ബലമായി ദേശീയത അടിച്ചേൽപ്പിച്ചിട്ടുണ്ടായതല്ല, മറിച്ച് "എന്റെ രാജ്യം" എന്ന വികാരം സ്വതവേ മനസിൽ ഉള്ളതുകൊണ്ടാണ്. അതാണ് യഥാർത്ഥ രാജ്യസ്നേഹം... അല്ലാതെ പലരും പറഞ്ഞതുപോലെ അത് "സൂപ്പർമാന്റെ അഡർവെയർ" പോലെ എപ്പോഴും പുറമേ പ്രദർശിപിച്ച് അരോചകമാക്കേണ്ട ഒന്നല്ല.
പലരും കരുതുന്നതു പോലെ 52 സെക്കന്റ് എഴുന്നേറ്റ് നിന്നാൽ തീരുന്ന ഒരു നിസാര പ്രശ്നം മാത്രമാണോ ഇത്? അല്ല എന്നതാണ് യാഥാർത്ഥ്യം... ദേശീയത അമിതമായി അടിച്ചേൽപ്പിക്കുന്നത്, ഒരു തരത്തിൽ ടെററിസം തന്നെയാണ്. പഴയ നാസിയൻ ചരിത്രം വായിച്ചാൽ അത് വ്യക്തമാകും... ഇപ്പോൾ പാക്കിസ്ഥാൻ പോലുള്ള പല രാജ്യങ്ങളിലും ഒരു പരിധി വരെ നടന്നുകൊണ്ടിരിക്കുന്നതും അത് തന്നെ. ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേൽക്കുന്നവർ ദേശസേനഹികളും അല്ലാത്തവർ ദേശദ്ധ്യോഹികളുമായി നിർവ്വചിക്കപ്പെടാൻ പോകുന്ന കാലം അതിവിദൂരമല്ല... പണ്ട് ദേശീയ ഗാനത്തെയും ദേശീയ പതാകയെയും അംഗീകരിക്കാത്തവർ ഇന്ന് ദേശസ്നേഹികളുടെ "പാകമല്ലാത്ത" കുപ്പായമിട്ടിരിക്കുന്നതു പോലെ...!!! ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണമെന്ന് നിർബന്ധമില്ല എന്ന സുപ്രീം കോടതി വിധിയുള്ള ഒരു മതനിരപേക്ഷ സോഷ്യലിസ്റ്റ് രാജ്യമായിരുന്നു നമ്മുടെ ഇന്ത്യ.
സവർക്കറെയും ഗോഡ്സെയെയും പൂജിക്കുന്നവരും ഗാന്ധിയല്ല, ഗോഡ്സെയാണ് രാഷ്ട്രപിതാവ് എന്ന് പറയുന്നവരും ഇന്ത്യയെ ഒരു മുസ്ലിംരഹിത രാഷ്ട്രമാക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നവരും ഇവിടെ രാജ്യസ്നേഹികളാണ്... ഇവയെല്ലാം ഇരുളടഞ്ഞ ഭയാനകമായ ഒരു നാളെയിലേക്കുള്ള ചൂണ്ടുവിരലാകാം.... കരുതിയിരിക്കുക....
--- .


നോട്ട് നിരോധിക്കലിൻറെ 38 ദിനങ്ങൾ 

Dec18, 2016
PM പറഞ്ഞ 50 ദിവസം തികയാൻ ഇനി 12 നാളുകൾ കൂടി മാത്രം... നോട്ട് പിൻവലിക്കൽ തീരുമാനം പ്രഖ്യാപിച്ചപ്പോൾ രാഷ്ട്രീയ നിലപാടുകൾക്കധീതമായി അതിനെ പിന്തുണച്ച കോടിക്കണക്കിനുള്ള ഇന്ത്യക്കാരിൽ ഒരുവനാണ് ഞാനും. എന്നാൽ പിന്നീട് വന്ന പല വെളിപ്പെടുത്തലുകളും സംഭവ വികാസങ്ങളും സർക്കാരിന്റെ പിടിപ്പുകേടും എന്നെ പോലെ ബഹുഭൂരിപക്ഷമാളുകളെയും ഇതിനെതിരെ ചിന്തിപ്പിച്ചു. കള്ളപണത്തിനും കള്ളനോട്ടിനുമെതിരായ ധീര നടപടി എന്ന നിലയിലാണല്ലോ പ്രധാനമന്ത്രി ഇത് പ്രഖ്യാപിച്ചത്( cash less economy എന്ന വീണിടത്ത് കിടന്നുരുളുന്ന 18 ആം അടവ് തല്കാലം നമുക്ക് മാറ്റിവെക്കാം). ഇപ്പോഴും ഇതിനെ ന്യായീകരിക്കുന്നവരോട് രണ്ടേ രണ്ട് ചോദ്യം.
#1. 90% കൂടുതൽ പിൻവലിക്കപ്പെട്ട നോട്ടുകൾ RBlയിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ കള്ള പണത്തിനെതിരായ നിലപാടിൽ എന്തെങ്കിലും രീതിയിൽ വിജയിച്ചോ? ഒന്നുകിൽ ശ്രമം വിജയിച്ചില്ല... അല്ലെങ്കിൽ കള്ള പണത്തെ വെളിപ്പിക്കാൻ കഴിഞ്ഞു എന്നതല്ലേ സത്യം .... ( കുറഞ്ഞത് 3 ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരിച്ചു വരില്ല എന്നും, വന്നാൽ പറയുന്ന എന്ത് പണിയും എടുക്കും എന്ന് വെല്ലുവിളിച്ച ഒരു BJP നേതാവുണ്ടായിരുന്നു കേരളത്തിൽ)
#2. പുതിയ 2000 രൂപാ നോട്ടിന്റെ കോടിക്കണക്കിന് കള്ളനോട്ട് കുറഞ്ഞ കാലയളവിനുള്ളിൽ പിടിച്ചെടുത്ത അവസ്ഥയിൽ, കള്ളനോട്ടിനെ പ്രതിരോധിക്കുന്നതിൽ നിരോധനം എത്രമാത്രം സഹായിച്ചു?
NB01: IT റെയ്ഡ് നടത്തുന്നു എന്ന് പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കുന്നവരോട്, അത് നടത്താൻ ധൃതി പിടിച്ച് നോട്ടു നിരോധനം നടത്തേണ്ട കാര്യമുണ്ടായിരുന്നോ?
NB02: സ്ഥിരം ന്യായീകരണ തൊഴിലാളികളുടെ പതിവ് കമൻറുകൾ ഉപേക്ഷിച്ച്, വസ്തുതാപരമായ കമന്റ്സ് പ്രതീക്ഷിക്കുന്നു.



രാജ്യസ്നേഹത്തിന്റെയും ദേശീയതയുടെയും അതിർ വരബുകളെ നിർവജിക്കുന്നത് ആരാണ്?



Dec 15

"ജനഗണമന" എന്ന് തുടങ്ങുന്ന നമ്മുടെ ദേശീയ ഗാനത്തെ അംഗീകരിക്കാത്ത, ദേശീയപതാക ത്രിവർണ കൊടിയെ അംഗീകരിക്കാത്ത RSS ആചാര്യൻ സവർക്കറുടെ പിൻതലമുറക്കാരോ? അതോ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒറ്റ് കൊടുത്ത് മാപ്പപേക്ഷിച്ച സവർക്കറുടെ ശിഷ്യൻമാരോ? ഇപ്പോഴത്തെ കുട്ടിസംഘികളുടെ FB പോസ്റ്റുകൾ കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നത്. അങ്ങനെയെങ്കിൽ കുറച്ചഹങ്കാരത്തോടെ ഞാൻ സ്വയം വിളിക്കും "രാജ്യദ്യോഹി".
"......if the government in their manifold beneficence and mercy release me, I for one cannot but be the staunchest advocate of constitutional progress and loyalty to the ENGLISH government which is the foremost condition of that progress. As long as we are in the jail, there cannot be real happiness and joy in hundreds and thousands of homes of His Majesty's subject in India, for blood is thicker than water; but If we are released, the people will raise a shout of joy and gratitude to the government, who knows how to forgive and correct, more than how to chastise and avenge.................... Moreover, my conversion to the constitution line would bring back all those misled young men in India and abroad who were once looking up to my add their guide. I'm ready to serve the government in any capacity they like, for as my conversion is conscientious so I hope my future conduct would be....... the prodigal son return but to the parental doors of the government" {Savarkar in 1911}
For more detailz, please read my old blog post...

ജയലളിതയും കേരള രാഷ്രിയവും

Dec9:

വളരെ നല്ലകാര്യങ്ങൾ ചെയ്തിട്ടുള്ള ഒരു ഭരണാധികാരി ആയിരുന്നു ശ്രീമതി ജയലളിത... അവരുടെ വിയോഗം ഒരു തീരാ നഷ്ടം തന്നെ.
തമിഴ് മാധ്യമങ്ങളും ജനങ്ങളും കേരളാ മോഡൽ ഭരണ സംവിധാനത്തെ പുകഴ്ത്തുമ്പോൾ, ഇവിടുത്തെ ചില ചരിത്ര ബോധമുള്ള മലയാളികൾ നമ്മുടെ നേതാക്കൻമാരുടെ കഴിവിനെ തമിഴ് മക്കളുടെ കണ്ണുനീരുമായി താരതമ്യം ചെയ്തു പുച്ഛിക്കുന്നത് വയിച്ചു. അവരുടെ ചരിത്രബോധത്തെയും സാമൂഹികബോധത്തെയും കുറിച്ച് "നല്ല നമസ്കാരം" എന്നേ പറയാൻ കഴിയൂ...

മതവും സ്കൂളും

Dec4

 ഇത് സത്യമെങ്കിൽ ഇതിനെതിരെ നടപടി എടുക്കണം.

ഇവിടെ മാറേണ്ടത്, കുട്ടികളെ മതം പഠിപ്പിക്കുന്ന രീതിയാണ്. ഒന്നുകിൽ ഒരു സ്കൂളിലും ഒരു മതത്തെക്കുറിച്ചും പഠിപ്പിക്കാതിരിക്കുക അല്ലെങ്കിൽ എല്ലാ സ്കൂളുകളിലും വിദ്യാർത്ഥികളെ എല്ലാ മതങ്ങളെക്കുറിച്ചും അവയുടെ യഥാർത്ഥ അന്തസത്തയെക്കറിച്ച് പഠിപ്പിക്കുക ... സ്വയം വിവേചനബുദ്ധിയുണ്ടാകുമ്പോൾ കുട്ടികൾ അവർക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കട്ടെ..
(Heard it is നോർത്ത് പറവൂർ, ഇൻഫെന്റ് ജീസസ് സ്കൂളിലെ നഴ്സറി കുട്ടികൾക്കുള്ള കുഞ്ഞുമാലാഖ എന്ന പ്രസിദ്ധീകരണത്തിൽ നിന്നുള്ള ഒരു ചിത്രകഥ... Not confirmed myself)





മോദിക്കൊരു തുറന്ന കത്ത് 

 Nov 14

ബഹുമാനപ്പെട്ട മോഡിജിക്ക്,

50 ദിവസമല്ല 100 ദിവസം കഷ്ടപെടാൻ തയ്യാറാണ്, നമ്മുടെ രാജ്യത്തിന്നു വേണ്ടി. പക്ഷേ അതിനു ശേഷം കഷ്ടപ്പാടു കൊണ്ട് എന്തെങ്കിലും നല്ല പ്രയോജനമുണ്ടാവണം, ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു. പല കോണിൽ നിന്നും പല സംശയങ്ങളും വരുന്നത്, നടപടികൊണ്ട് നല്ല result ഉണ്ടാവണം എന്നാഗ്രഹമുള്ളതുകൊണ്ടാണ്. എന്തിനെയും കണ്ണടച്ച് അംഗീകരിക്കുന്നതോ എതിർക്കുന്നതോ അല്ലേല്ലോ ചിന്തിക്കുന്ന ജനതയുടെ പൊതുവായ സ്വഭാവം. അത് തുടരുക തന്നെ വേണം.

50 ദിവസങ്ങൾക്ക് ശേഷം അങ്ങ് കാര്യങ്ങൾ വിശദീകരിക്കുമ്പോൾ കുത്തകകളുടെ 1.14 ലക്ഷം കോടിയുടെ കിട്ടാകടം എഴുതി തള്ളിയതിനെക്കുറിച്ചും ആദാനിയുടെ 5000 കോടിയുടെ കള്ളപ്പണ/ അഴിമതിയെക്കുറിച്ചും പറയും എന്ന് വിശ്വസിക്കുന്നു. അതീവ രഹസ്യമായി നടത്തിയെന്ന് പറയപ്പെടുന്ന നടപടിയെക്കുറിച്ച് ഏതാനും ആഴ്ചകൾക്ക് മുമ്പ് തന്നെ ചില പത്രങ്ങളിൽ വാർത്തവരാനിടയായ സാഹചര്യം എന്താണെന്ന് അറിയാൻ എന്നെ പോലുള്ള അനേകം ഇന്ത്യക്കാർക്ക് ആഗ്രഹമുണ്ട്. കൂടെ നിരോധനത്തിന് തൊട്ട്മുമ്പ് നടന്ന വലിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഒരന്വേഷണം പ്രഖ്യാപിക്കണമെന്ന് ഞങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്നു ... ബംഗാളിൽ BJP നിരോധനത്തിന് തൊട്ട് മുമ്പ് നടത്തിയ കോടിക്കണക്കിന് രൂപായുടെ deposit ഉൾപെടെ..

കള്ളപണത്തിനെതിരായ അങ്ങയുടെ ആത്മാർത്ഥമായ ഏത് ചെറു നടപടിയെപ്പേലും ഞങ്ങൾ അനുകൂലിക്കും. പക്ഷേ ഇത് വേണ്ടത്ര മുൻകരുതലുകൾ എടുക്കാതെ നടത്തിയ എടുത്ത് ചാട്ടമായി പോയില്ലേ? ആവശ്യത്തിനുള്ള നോട്ടുകൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാനുള്ള നടപടകൾ പൂർത്തിയായതിനു ശേഷം പോരായിരുന്നോ പിൻവലിക്കൽ ? കള്ള പണമാണ് ലക്ഷ്യമെങ്കിൽ high value നോട്ടുകൾ പിൻവലിച്ച് Low value നോട്ടുകൾ കൂടുതൽ ഇറക്കുകയല്ലായിരുന്നോ വേണ്ടത്? ജനങ്ങൾ കഷ്ടപെടുന്നതിനെ സൈനികരുടെ കഷ്ടപാടുമായി താരതമ്യം ചെയ്ത് ഒരു ദേശസ്നേഹ വികാരമുയർത്തി കൊണ്ട് വന്ന് നടത്താൻ ശ്രമിക്കുന്ന physiological move കൊള്ളാം... ഉയരുന്ന എതിർപ്പുകളെ ദേശസേനഹത്തിന്റെ പേരിൽ തടയിടാനുള്ള നീക്കം... നാസിയൻ ഭരണകൂടം പ്രയോഗിച്ച് തെളിയിച്ച വജ്യായുധമാണത്. എന്തിനും ഏതിനും ഇതെടുത്ത് പ്രയോഗിച്ച് ദേശസ്നേഹത്തിന്റെ വില കളയരുത് എന്ന് അങ്ങയുടെ അനുയായികളോട് ഒന്ന് ഉപദേശിക്കണം.

ഇനിയും പല ചോദ്യങ്ങളും സംശയങ്ങളും മനസിലുണ്ടെങ്കിലും ഇവിടെ നിർത്തുന്നു. കള്ളപ്പണത്തിനെതിരായ അങ്ങയുടെ എല്ലാ *ആത്മാർത്ഥ* നടപടികൾക്കും രാഷ്ടിയത്തിനതീതമായി അഭിവാദ്യമർപ്പിച്ചു കൊണ്ട്,

ഒരു ഇന്ത്യൻ പൗരൻ,

അനീഷ് പന്തലാനി

No comments:

Post a Comment