Pages

Nov 23, 2020

ഗെയിൽ പദ്ധതിയുടെ നാൾവഴികൾ: രാഷ്ട്രീയ നിലപാടുകൾ

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലഘട്ടത്തിൽ, സ്ഥലം ഏറ്റെടുക്കാൻ സാധിക്കാതെ ഉപേക്ഷിച്ചിരുന്ന പദ്ധതിയായിരുന്നു ഗെയിൽ പൈപ്പ് ലൈൻ പദ്ധതി. അതുപോലെ തന്നെ, BJP സംസ്ഥാന അദ്ധ്യക്ഷൻ, ഈ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമ്പോൾ അഭിപ്രായപ്പെട്ടത്, 

"എതിർപ്പുകൾ അവഗണിച്ച് ഈ സർക്കാരിന് ഗെയിൽ പദ്ധതി പൂർത്തിയിക്കുവാൻ കഴിയില്ല. പൂർത്തീകരിച്ചാൽ നിശ്ചയദാർഢ്യമുള്ള നേതാവാണ് പിണറായി വിജയനെന്ന് അംഗീകരിക്കേണ്ടിവരും"
എന്നാണ്. ഇപ്പോൾ, അതേ ഗെയിൽ പദ്ധതി പൂർത്തീകരിക്കപ്പെട്ടിരിക്കുകയാണ്, പിണറായി വിജയന്റെ നേതൃത്ത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ.

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി


വൈദ്യുത ഗ്രിഡ് മാതൃകയിൽ രാജ്യത്താകമാനം CNG ഗ്യാസ് വിതരണനത്തിന് വാതക പൈപ്പ് ലൈൻ ഇടുന്ന പദ്ധതിയാണ് GAIL പൈപ്പ് ലൈൻ പദ്ധതി. 

ONGC, BPCL, IOC, GAIL എന്നീ പൊതുമേഖലാ കമ്പനികൾ ചേർന്ന് രൂപീകരിച്ച പെട്രോനെറ്റ് കമ്പനിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 5751കോടി രൂപാ ചെലവുള്ള ഈ പദ്ധതി പൂർണ്ണമായി പ്രവർത്തനക്ഷമമായാൽ,700 കോടിയോളം രൂപായുടെ വരുമാനം പ്രതിവർഷം സർക്കാരിന് ഉണ്ടാവും. എറണാകുളം, ത്രിശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലയിൽ മുഴുവനായും വയനാട് ജില്ലയിലെ ചില ഭാഗങ്ങളിലും ഗെയിൽ പദ്ധതി വഴി ഗ്യാസ് വിതരണം നടത്തുവാൻ സാധിക്കുകയും ചെയ്യും.

മുൻ UDF സർക്കാരിലെ വ്യവസായ മന്ത്രി ആയിരുന്ന ശ്രീ കുഞ്ഞാലിക്കുട്ടി നിയമസഭയിലെ ചോദ്യോത്തരവേളയിൽ, മറുപടിയായി ഈ പദ്ധതിയുടെ പ്രയോജനങ്ങൾ വിവരിക്കുന്നുണ്ട്. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ 556, 2016 ഫെബ്രുവരി 9.

വിവിധ ഘട്ടങ്ങൾ


2007 ലാണ് കേരള സർക്കാർ, ഗെയിലുമായി കരാറിൽ ഒപ്പുവെയ്ക്കുന്നത്. നിർമ്മാണ അനുമതി നൽകിയത് അന്നത്തെ മുഖ്യമന്ത്രി സ. വി.എസ് അച്ചുതാനന്ദനായിരുന്നു. പുതുവൈപ്പിനിലെ LNG ടെർമിനലിൽ നിന്നും അമ്പലമുകളിലേക്കുള്ള 48 KM ലൈനിന്റെ പ്രവർത്തിയായിരുന്നു ആദ്യ ഘട്ടം. അത് പൂർത്തിയാകുന്നത് 2013ലാണ്.

രണ്ടാം ഘട്ടം UDF സർക്കാർ, 2012 ജനവരിയിൽ തുടങ്ങി. കൊച്ചി - മംഗലാപുരം, കൊച്ചി-കോയമ്പത്തൂർ - ബാംഗ്ലൂർ എന്നീ പൈപ്പിടലിന്റെ ഭാഗമായി കേരളത്തിൽ പൂർത്തിയാക്കേണ്ട പൈപ്പിടലായിരുന്നു രണ്ടാം ഘട്ടത്തിൽ. എന്നാൽ സ്ഥലം ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടുകളും പ്രതിക്ഷേധങ്ങുളും കാരണം 2013 നവംമ്പറിൽ പണി പൂർണ്ണമായും നിലച്ചു. എല്ലാ നിർമ്മാണക്കരാറുകളും റദ്ദാക്കപ്പെട്ടു. സർക്കാരിന്റെ സഹകരണം ഇല്ലാതിരുന്നതിനാൽ, 2015 ൽ ഗെയിൽ കേരളത്തിൽ നിന്നും പിൻവാങ്ങുവാൻ തീരുമാനിച്ചു.

ഗെയിൽ പദ്ധതി പൂർത്തിയാക്കും എന്ന് പ്രകടന പത്രികയിൽ ഉറപ്പു നൽകികൊണ്ടാണ് ഇടതുപക്ഷ സർക്കാർ 2016 ൽ അധികാരത്തിൽ വരുന്നത്. നിശ്ചയദാർഡ്യത്തോടു കൂടിയുള്ള സർക്കാർ ഇടപെടൽ, മുൻ സർക്കാർ ഉപേക്ഷിച്ച പദ്ധതിക്ക് പുജ്ജീവൻ നൽകി, ഫാസ്റ്റ് ട്രാക്കിലാക്കി. ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുക ഉയർത്തി, സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കി. ആയിരം ഭരണ ദിനത്തിനുള്ളിൽ തന്നെ ഈ സർക്കാറ 380 കിലോമീറ്ററാണ് പൈപ്പ് ഇട്ടത്.


കേരളത്തിൽ 510 KM ദൂരമായിരുന്നു പൈപ് ലൈൻ ഇടേണ്ടിയിരുന്നത്. അതിൽ UDF ന്റെ കാലഘട്ടത്തിൽ വെറും 40 KM മാത്രമാണ് പൈപ്പ് ലൈൻ ഇട്ടിരുന്നത്. ബാക്കി 470 KM ദൂരത്തും ഈ സർക്കാരാണ് പൈപ്പ് ലൈൻ പൂർത്തിയാക്കിയത്. ആകെ ഉള്ള 22 സ്റ്റേഷനുകളിൽ എല്ലാ സ്റ്റേഷനുകളും പണി കഴിപ്പിച്ചത് ഈ സർക്കാരാണ്.

മലയാള മനോരമ പത്രത്തിൽ വന്ന വാർത്തയുടെ ലിങ്ക് : Click Here

ഗെയിൽ വിരുദ്ധ പ്രക്ഷോഭങ്ങളും CPIM നിലപാടും


ഗെയിൽ പദ്ധതി, ഇടതുപക്ഷ സർക്കാരിന്റെ ഒരു പ്രധാന നേട്ടം ആണെന്നിരിക്കെ, ഗെയിൽ പൈപ്പ്ലൈനിനെതിരെ സി പി ഐ എം സമരം ചെയ്തിരുന്നെന്ന് സ്ഥാപിക്കുവാൻ പോസ്റ്ററും ചിത്രങ്ങളുമായിറങ്ങുന്നവരുടെ അറിവിലേക്കായി വ്യക്തമാക്കുന്നു, CPIM അന്നും ഇന്നും ഗെയിൽ പദ്ധതി നടപ്പിലാക്കണം എന്ന നിലപാടിൽ തന്നെ ആയിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് സഖാവ് വി.എസ് അച്ചുതാന്ദന്റെ നിയമസഭയിലെ പ്രസംഗവും അന്നത്തെ പാർട്ടീ സെക്രട്ടറി സഖാവ് പിണറായി വിജയന്റെ FB പോസ്റ്റുകളും മാത്രം വായിച്ചാൽ മതി, എന്തായിരുന്നു പാർട്ടിയുടെ നിലപാട് എന്ന് മനസിലാക്കുവാൻ. 

2014 ഡിസംബർ 11 ന്, അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്സ് നിയമസഭയിൽ പറഞ്ഞ കാര്യങ്ങളുടെ രേഖകൾ സഭാ രേഖയിൽ ലഭ്യമാണ്. 


CPM ന്റെ അന്നത്തെ സംസ്ഥാന സെക്രട്ടറി ആയിരുന്ന സഖാവ് പിണറായി വിജയന്റെ അന്നത്തെ പത്രക്കുറിപ്പും FB പോസ്റ്റുമാണ് താഴെ. അന്നും കേരളത്തിലെ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി തന്നെയായിരുന്നു.

Link to FB Post: HERE 

ചില പ്രദേശങ്ങളിലെ പ്രാദേശിക പ്രതിക്ഷേധ പരിപാടികളിൽ CPM പങ്കെടുത്തിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ അത് ഗെയിൽ പദ്ധതിക്കെതിരെ ആയിരുന്നില്ല. കർഷകരുടെ ആശങ്കകൾ പരിഹരിക്കുക, ന്യായമായ നഷ്ട പരിഹാരം നൽകുക , ജനധിവാസ കേന്ദ്രങ്ങൾ പരമാവധി ഒഴിവാക്കുന്ന തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയ സമരസമിതിയുടെ പരിപാടികളായിരുന്നു അതിൽ അധികവും. എല്ലാ രാഷ്ട്രീയ പാർടി പ്രതിനിധികളും ജസ്റ്റിസ് കൃഷ്ണയ്യരെ പോലുള്ള മഹദ് വ്യക്തിത്വങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു. ആദ്യം ചർച്ചകൾക്ക് പോലും ഗെയിൽ അധികൃതർ തയ്യാറായിരുന്നില്ല. ഇപ്പോൾ പ്രചരിപ്പിക്കുന്നത് പ്രധാനമായും CPM ന്റെ  ഒരു പ്രക്ഷോഭ പോസ്റ്ററാണ്.  അതിനോടനുമ്പന്ധിച്ച്, അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിയുമായി CPM പ്രതിനിധികൾ ചർച്ച നടത്തുകയും ആശങ്കകളും പരിഹാര നിർദ്ദേശങ്ങും മുന്നോട്ട് വെയ്ക്കുകയും ചെയ്തിരുന്നു. കേരളത്തിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര തുക 50% ആക്കണമെന്നതായിരുന്നു പ്രാധാന ആവശ്യം.  ഇതടക്കം എല്ലാം മുഖ്യമന്ത്രിയും ഗെയിൽ അധികൃതരും അംഗീകരിക്കുകയും ചെയ്തിരുന്നു എന്നാണ് വസ്തുത.

എല്ലാ ആവശ്യങ്ങളും എൽ ഡി എഫ് അധികാരത്തിൽ വന്നതോടെ  ഗെയിലിനെ കൊണ്ട് അംഗീകരിപ്പിച്ചു. വിളകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കി. സാധ്യമായ മാറ്റങ്ങൾ അലൈമെന്റിൽ വരുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചർച്ച നടത്തി. പൊതു ധാരണയോടെ പൈപ്പിടൽ പൂർത്തിയായി.

ഗെയിൽ പദ്ധതി പൂർത്തീകരിക്കും എന്നത് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ്, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ ഇടതുപക്ഷം നേരിട്ടത് എന്നത് തന്നെ, CPM ന്റെ ഈ വിഷയത്തിലെ നയം സംശയാതീധമായി വ്യക്തമാക്കുന്നതാണ്. 


UDF ഭരണകാലത്തും ഈ സർക്കാരിന്റെ ഭരണകാലത്തും ഗെയിൽ വിരുദ്ധ പ്രക്ഷോഭകൾക്ക് നേതൃത്വം നൽകിയത്, പ്രധാനമായും ചില വർഗ്ഗീയ സംഘടനകളാണ്. ഒരു വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമര മുഖത്തേക്ക് എത്തിക്കുവാൻ അന്ന് അവർക്ക് സാധിച്ചു എന്നത് വാസ്തവമാണ്. പാർട്ടിയുടെ വിലക്ക് ലംഘിച്ച് ചില പ്രവർത്തകർ ഇത്തരം പ്രതിക്ഷേധ പരിപാടികളിൽ പങ്കെടുത്തത് അന്ന് വലിയ വാർത്താപ്രാധാന്യം ലഭിച്ചിരുന്ന സംഭവമായിരുന്നു. 

സി പി ഐ എം അന്ന് മുതൽ ഇന്ന് വരെ, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി നടപ്പിലാക്കണം എന്ന നിലപാടെടുത്ത പ്രസ്ഥാനമാണ്.

ഗെയിൽ പ്രക്ഷേഭവും UDF നിലപാടും


ഈ സത്യാനന്തര കാലഘട്ടത്തിൽ, നിശ്ചയദാർഡ്യത്തോടെ വിജയകരമായി ഇടതുപക്ഷ സർക്കാർ പൂർത്തിയാക്കിയ ഗെയിൽ പദ്ധതിയെ തന്നെ സി പി ഐ എം ന് എതിരെയുള്ളതാക്കാൻ ശ്രമിക്കുന്നതുകൊണ്ട് മാത്രം, ഈ സർക്കാരിന്റെ കാലഘട്ടത്തിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്ത്വത്തിൽ നടത്തിയ അനേകം സമരങ്ങളിലെ ചിലത് കൂടി താഴെ ചേർക്കുന്നു.


      Video Credit : Mathrubhumi News


                                                 Video Credit: News18 Keralam [Push Pull]    

                                                          Video Credit: Media One News