Oct 5, 2020

ലൈഫ് മിഷൻ വടക്കാഞ്ചേരി ഭവന സമുച്ചയവുമായി ബന്ധപ്പെട്ട ആരോപണങ്ങളും വസ്തുതകളും

കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ  ലൈഫ് മിഷനെക്കുറിച്ചാണ്. രാജ്യത്ത് തന്നെ ഇത്തരമൊരു പദ്ധതി വേറെ ഉണ്ടാകുവാൻ സാധ്യതയില്ല. 2013ലെ കണക്ക് പ്രകാരം, കേരളത്തിലുണ്ടായിരുന്ന 4.7 ലക്ഷം ഭവനരഹിതരിൽ 2.5 ലക്ഷത്തോളം കുടുംബകൾക്ക് ഇടത് സർക്കാർ വീട് നിർമ്മിച്ച് കൈമാറിക്കഴിഞ്ഞു എന്നത് മറ്റൊരു സർക്കാരിനും അവകാശപ്പെടുവാൻ കഴിയാത്ത നേട്ടം തന്നെയാണ്. കഴിഞ്ഞ ബ്ലോഗ് പോസ്റ്റിൽ, ലൈഫ് മിഷന്റെ വിവിധ ഘട്ടങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും ഗുണഭോക്താക്കളെക്കുറിച്ചും വിശദമായി പ്രതിമ്പാധിച്ചിരുന്നു. അത് വായിക്കാത്തവർക്ക് ഇവിടെ വായിക്കാം.

ഇത് പ്രധാനമായും ലൈഫ് മിഷന്റെ വടക്കഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചില ആരോപണങ്ങളെയും അവയുടെ വസ്തുതകളെയും കുറിച്ചാണ്.

പരാതി

സ്ഥലം MLA അനിൽ അക്കരെയാണ്, ലൈഫ് മിഷന്റെ കീഴിൽ വടക്കാഞ്ചേരിയിൽ പണി പുരോഗമിക്കുന്ന ഭവന സമുച്ചയത്തിനെതിരെ CBI ക്ക് പരാതി നൽകിയത്. അനിൽ അക്കരയും പ്രതാപക്ഷ നേതാവും മാധ്യമങ്ങളും അടക്കം പത്രസമ്മേളനങ്ങളിൽ നിരന്തരം ആരോപിക്കുന്നത്, ലൈഫ് മിഷനിൽ അഴിമതിയാണ് എന്നാണ്. എന്നാൽ, അനിൽ അക്കര CBI ക്ക് കൊടുത്ത പരാതിയിൽ "അഴിമതി" എന്ന വാക്ക് ഒറ്റത്തവണ പോലും ഇല്ല എന്നതാണ് വസ്തുത. വസ്തുതാപരമായി, അഴിമതി ഉണ്ട് എന്ന് പറയാൻ പ്രതിപക്ഷ നേതാക്കൻമാർക്ക് പോലും സാധിക്കില്ല എന്നതാണ് സത്യം. പരാതിയിൽ ഒരു സ്ഥലത്തും അഴിമതി പരാമർശിക്കാതെ, അന്തിച്ചർച്ചകളിലും മാമാ പത്രങ്ങളിലും അഴിമതിയാണ് എന്ന പ്രീതി പരത്തുവാനുള്ള പ്രതിപക്ഷത്തിന്റെ അതിബുദ്ധിപൂർവ്വമായ രാഷ്ട്രീയ നാടകമാണ് അനിൽ അക്കരെ നടത്തിയിരിക്കുന്നത് എന്ന് പറയാതെ വയ്യ. പരാതിയിൽ അനിൽ അക്കര ആരോപിച്ചിരിക്കുന്നത് FCRA [The Foreign Contribution Regulations Act] യുടെ വൈലേഷൻ മാത്രമാണ്. FCRA യുടെ വൈലേഷൻ സാധ്യതകളെക്കുറിച്ച് നമുക്ക് പിന്നിട് പരിശോധിക്കാം.


റെഡ് ക്രസന്റും ലൈഫ് മിഷനും

ദുബായി അസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് ക്രസന്റ് എന്ന സംഘടന, കേരളത്തിലെ ഭവന രഹിതരായ കുറച്ച് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് കൊടുക്കുവാൻ സന്നദ്ധരായി മുന്നോട്ട് വന്നു. അവർ അത് UAE കൗൺസിലേറ്റ് വഴി സംസ്ഥാന സർക്കാരിനെ സമീപിച്ചു. റെഡ് ക്രസന്റ് പ്രൊജറ്റിനായി സ്വരൂപിച്ച തുക 1 മില്യൺ ദിർഹം ആയിരുന്നു. അതായത് അന്നത്തെ വാല്യു അനുസരിച്ച് 18.5 കോടി രൂപാ. സർക്കാർ വഴി ഹാബിറ്റാറ്റ് ഗ്രൂപ്പിൽ നിന്നും ലഭിച്ച കൊട്ടേഷൻ 32 കോടി രൂപായുടേതായിരുന്നതിനാൽ അവർ അത് അംഗീകരിച്ചില്ല. അങ്ങനെയാണ് ഹാബിറ്റാറ്റ് ഗ്രൂപ്പ് പ്രെജക്റ്റിൽ നിന്നും പുറത്താകുന്നത്.

യൂണീടാക്കും UAE കൗൺസലേറ്റും

റെഡ് ക്രസന്റ്, ഭവന സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് UAE കൗൺസലേറ്റ് വഴിയാണ് എന്ന് പറഞ്ഞിരുന്നല്ലോ. റെഡ് ക്രസന്റിന് വേണ്ടിUAE  കൗൺസലേറ്റാണ് യൂണീടാക്ക് എന്ന ബിൽഡറെ, അവർ നിർമ്മിക്കുവാൻ പോകുന്ന ഭവന സമുച്ചയത്തിന്റെ നിർമ്മാണത്തിന് വേണ്ടി തിരഞ്ഞെടുക്കുന്നതും കരാർ നൽകുന്നതും. അതായത്, യുണീടാക്ക് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്, കേരള സർക്കാരുമായല്ല, മറിച്ച് UAE കൗൺസിലേറ്റുമായാണ്. കരാർ പ്രകാരം യൂണിടെക് ബിൽഡേഷ്സ്, ഒരു മില്യൺ ദിർഹം തുകയിൽ 140 കുടുംബങ്ങൾക്ക് 500 Sq.ft വീതമുള്ള ഫ്ലാറ്റുകളും 5000 Sq.ft വലിപ്പമുള്ള, 12 ബെഡുള്ള, ആമ്പുലൻസും അൾട്രാ സൗണ്ട് സ്കാനിങ്ങും X - Ray മെഷ്യനും ഉൾപ്പെടുന്ന ഒരു ഹോസ്പിറ്റലും ഉൾപ്പെടുന്നതായിരുന്നു. 2019 ജൂലൈ 31 ന് UAE കൗൺസലേറ്റും യൂണിടെക്ക് കമ്പനിയുമായി ഒപ്പുവെച്ച കരാറിന്റെ കോപ്പി താഴെക്കൊടുത്തിരിക്കുന്നു.


യൂണിടാക്കിനെ തെരഞ്ഞെടുത്തതും authorize ചെയ്തതും കേരളസർക്കാരും ലൈഫ് മിഷനും ആണെന്നുള്ള സ്ഥലം MLA യുടെയും പ്രതിപക്ഷത്തിന്റെയും ആരോപണം ഇതിനാൽ വാസ്തവ വിരുദ്ധമാണെന്ന് തെളിഞ്ഞിരിക്കുന്നു.

കമ്മീഷൻ സാധ്യതകൾ

FCRA യുമായി ബന്ധപ്പെട്ട പരാതിയിൽ മേലാണ് CBI കേസ് രെജിസ്റർ ചെയ്തിരിക്കുന്നത്, അഴിമതി ആരോപണത്തിൻ മേൽ അല്ല എന്ന് ആദ്യമേ പറഞ്ഞിരുന്നല്ലോ. ചിലപ്പോൾ, ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കമ്മീഷൻ ആരോപണവും CBI യുടെ അന്വേഷണ പരിധിയിൽ കൊണ്ടു വന്നേക്കാം. കമ്മീഷൻ കൊടുത്തു എന്നത് വാസ്തവമാണെങ്കിൽ പോലും, അതിൽ കേരളസർക്കാർ ഒരു ഭാഗമേ ആവില്ല. കാരണം, അങ്ങനെ ഉണ്ടായിട്ടുണ്ട് എങ്കിൽ, അത് റെഡ് ക്രസന്റ് / UAE കൗൺസിലേറ്റും യുണിടാക്കും തമ്മിലായിരിക്കും. കേരള സർക്കാർ, യുണിടാക്കുമായി ഒരു നിർമ്മാണ കരാറിലും ഏർപ്പെട്ടിട്ടില്ല.

FCRA വൈലേഷൻ സാധ്യതകൾ

FCRA സെക്ഷൻ 2 - h പ്രകാരം, FCRA ലംഘനം ആകണമെങ്കിൽ, ഒരു സ്ഥാപനം വിദേശ സ്രോതസുകളിൽ നിന്നും കോൺട്രിബ്യൂഷൻ സ്വീകരിക്കണം. കോൺട്രിബ്യൂഷൻ എന്നത്, കറൻസി, സാധനങ്ങൾ, ഓഹരികൾ എന്നിവയാണ് എന്ന് FCRA ചട്ടത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരത്തിൽ ഒന്നും തന്നെ കേരള സർക്കാരോ ലൈഫ് മിഷനോ സ്വീകരിച്ചിട്ടില്ല. വടക്കാഞ്ചേരി ഭവന സമുച്ചയ നിർമ്മാണത്തിന് റെഡ് ക്രസന്റ്, UAE കൗൺസിലേറ്റ് വഴി പണം മുടക്കുകയാണ് ചെയ്തത്. യൂണിടെക്ക്, അവർക്ക് നൽകിയ ഒരു സേവനത്തിനുള്ള പ്രതിഫലമായാണ് അത് നൽകിയത്. FCRA ചട്ടത്തിന്റെ സെക്ഷൻ 3 , ഒരു സ്ഥാപനം നൽകിയ സേവനത്തിന് നൽകുന്ന പ്രതിഫലം FCRA യിൽ ഉൾപ്പെടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ യുണിടാക്ക് സ്വീകരിയ്യത് കോൺട്രിബ്യൂഷനല്ല, മറിച്ച് അവർ നൽകിയ സേവനത്തിന്റെ പ്രതിഫലമാണ്. അതു മാത്രവുമല്ല, അവർ വിദേശത്തുനിന്നും പണം സ്വീകരിച്ചിട്ടുമില്ല. അവർക്കുള്ള പ്രതിഫലം അയച്ചത് UAE കൗൺസിലേറ്റിന്റെ തിരുവനന്തപുരം കരമനയിലുള്ള ആക്സസ് ബാക്കിലെ അകൗണ്ടിൽ നിന്നുമാണ് എന്ന് യുണിടാക് വ്യക്തമാക്കിയിരുന്നു.

 FCRA അമൻമെന്റ് - 2020 - ജനവരി 30

 Ministry of Home Affairs, 2020 ജനുവരി 30 ന് പുറപ്പെടുവിച്ച ഓർഡറിലെ SO 459 (E) പ്രകാരം സംസ്ഥാന സർക്കാർ നിയമപ്രകാരം രൂപീകരിക്കുന്ന ഏതൊരു ഓർജനൈസേഷനും CAG യോ CAG യുടെ ഏജൻസികളോ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നുണ്ട് എങ്കിൽ, അവയെ FCRA യുടെ പരിധിയിൽ നിന്നും ഒഴിവാക്കിയതായി അറിയിച്ചിരുന്നു.

സ്വന്തം മണ്ഡലത്തിലെ 140 ഭവനരഹിതർക്ക് കെട്ടുറപ്പുള്ള ഭവനങ്ങളാണ് നൽകുന്ന പദ്ധതിയാണ് സ്ഥലം MLA യുടെ നേതൃത്വത്തിൽ, സങ്കുചിതമായ രാഷ്ട്രയ ലക്ഷ്യങൾക്ക് വേണ്ടി അനിൽ അക്കരെ സംശയത്തിന്റെ നിഴലിൽ നിർത്തി മുടക്കിയിരിക്കുന്നത്ഭരണം ലഭിക്കുക എന്ന ഒരേ ഒരു ലക്ഷ്യമേ പ്രതിപക്ഷത്തിന് ഇന്ന് ഉള്ളത്.

അഴിമതി എന്ന് പരാതിയിൽ പോലും പരാമർശിക്കുവാൻ കഴിയാത്ത പ്രതിപക്ഷം, ചില മാധ്യമങ്ങളുടെ സഹായത്തോടെ, പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുവാനാണ് ശ്രമിക്കുന്നത്.

Anish Panthalani
October-5-2020