Pages

Aug 5, 2020

പി എസ് സി നിയമനങ്ങളും കേരള സർക്കാരും

കേരള സർക്കാരിന്റെ PSC നിയമനങ്ങളാണല്ലോ ഇപ്പോഴത്തെ "മനപ്പൂർവ്വമായ" ട്രെന്റിങ്ങ് ന്യൂസ്. ഇപ്പോഴത്തെ ഇടത് സർക്കാർ PSC വഴി നിയമനങ്ങൾ നടത്തുന്നില്ല എന്നും മുഴുവൻ താത്കാലിക നിയമനങ്ങളാണ് എന്നുമാണല്ലോ ഇപ്പോഴത്തെ അക്ഷേപം. പ്രതിപക്ഷം, നുണകൾക്ക് മുകളിൽ നുണകൾ വെച്ച് പുകമറ ശ്രഷ്ടിക്കുമ്പോൾ, നമുക്ക് വസ്തുതകളും കണക്കുകളും വെച്ച് പരിശോധിക്കാം.

ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ, എല്ലാ വകുപ്പുകളിൽ നിന്നുമുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യുവാനുള്ള നിർദ്ദേശം നൽകുകയാണ് ആദ്യം ചെയ്തത്. അതോടെപ്പം തന്നെ വരുന്ന ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുവാൻ വേണ്ട മോനിറ്ററിങ്ങ് സംവിധാനം കൂടി ആരംഭിച്ചു.


ഇനി നിയമനങ്ങളുടെ കണക്കുകളിലേക്ക്

കഴിഞ്ഞ UDF സർക്കാരിന്റെ കാലത്ത്, 2011 ജൂൺ മുതൽ 2015 ജൂൺ വരെ നിയമനം നൽകിയത് : 123104 പേർക്ക്.

ഈ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത്, 2016 മുതൽ 2020 ഏപ്രിൽ വരെ നിയമനം നൽകിയത് : 133132 പേർക്ക്.

അതായത്, 10028 അധികം പേർക്ക് ഈ സർക്കാർ, കഴിഞ്ഞ UDF സർക്കാരിന്റെ മേൽപ്പറഞ്ഞ കാലയളവിനേക്കാൾ കൂടുതൽ നിയമനങ്ങൾ നടത്തി.

ഈ കോറോണക്കാലത്ത് മാത്രം, 10054 പേർക്ക് PSC വഴി അഡ്വൈസ് മെമോ അയച്ചുകഴിഞ്ഞു. അതോടെപ്പം 55 റാങ്ക് ലിസ്റ്റുകളും വന്നു. അതായത്, കൊറോണ സമയത്ത് പോലും PSC വഴിയുള്ള നിയമനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ട് എന്നർത്ഥം.

ഈ സർക്കാർ കഴിഞ്ഞ 4 വർഷം കൊണ്ട് 16508 തസ്തികകളാണ് കൂടുതലായി ശ്രഷ്ടിച്ചത്.
ആരോഗ്യ മേഖല : 5985
പോലീസ് : 4993
ഹയർ സെക്കന്ററി : 3540
നീതീന്യായ വകുപ്പ് : 1990

ഇതിന് പുറമേ, കഴിഞ്ഞ 4 വർഷത്തിൽ എയ്ഡഡ് സ്കൂളുകളിൽ 18119 നിയമനങ്ങൾ ഈ സർക്കാർ നടത്തി.

മുൻപ് പി എസ് സി വഴി നിയമനം നടത്താതിരുന്ന 52 സ്ഥാപനങ്ങൾ കൂടി ഈ സർക്കാർ പി എസ് സി നിയമനത്തിന് വിട്ടു.

താൽക്കാലിക നിയമനങ്ങൾ

പ്രതിപക്ഷം ആരോപിക്കുന്ന മറ്റൊന്ന്, താൽക്കാലിക നിയമനങ്ങളെക്കുറിച്ചാണ്. PSC ഉദ്യോഗാർത്ഥികളെ തഴഞ്ഞ്, താൽക്കാലിക നിയമനങ്ങളാണ് ഈ സർക്കാർ നൽകുന്നത് എന്നാണ് ആരോപണം.

വസ്തുത :-


UDF കാലത്തെ താത്കാലിക നിയമനങ്ങൾ : 31899
ഈ സർക്കാരിന്റെ കാലഘട്ടത്തിലെ താത്കാലിക നിയമനങ്ങൾ : 11674
അതായത്, കഴിഞ്ഞ UDF സർക്കാരിന്റെ കാലത്തെ താത്കാലിക നിയമനങ്ങളുടെ മൂന്നിൽ ഒന്ന് മാത്രമേ ഈ സർക്കാരിന്റെ കാലത്ത് നടന്നിട്ടുള്ളൂ എന്നതാണ് വസ്തുത.

ഈ സർക്കാർ കഴിഞ്ഞ 4 വർഷം കൊണ്ട് 43842 പേർക്ക് എംബ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നിയമനങ്ങൾ നൽകി എന്നത്, പ്രതിപക്ഷത്തിന്റെ "പിൻ വാതിൽ നിയമനം" എന്ന ആരോപണത്തിന്റെ വസ്തുതാ വിരുദ്ധത തുറന്നു കാണിക്കുന്നതാണ്.

ഇനി സിവിൽ പോലീസ് ഓഫീസർ (CPO) റാങ്ക് ലിസ്റ്റ്

കാലവധി അവസാനിക്കുന്ന ഈ റാങ്ക് ലിസ്റ്റിൽ നിന്നും ആരെയും നിയമിച്ചിട്ടില്ല എന്നീതിയിലാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്.


CPO മെയിൽ റാങ്ക് ലിസ്റ്റിൽ 7577 പേരാണ് ഉൾപെട്ടത്. അതിൽ 5601 പേർക്ക് ഇതുവരെ അഡ്വൈസ് മെമോ നൽകിക്കഴിഞ്ഞു എന്നതാണ് വസ്തുത.

CPO ലിസ്റ്റുകൾ ഏഴെണ്ണമാണ്. 2019 ജൂലൈ 1 നാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഒരു വർഷം കാലാവധി നിശ്ചയിച്ച ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ ജൂൺ 30 ന് അവസാനിച്ചു. മെയിൻ റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാർത്ഥികളുടെ എണ്ണവും പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും ഇക്കാലയളവിൽ  റിപ്പോർട്ട് ചെയ്ത ഒഴിവുകളും ഒന്ന് നോക്കാം.

ബറ്റാലിയൻ, മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എണ്ണം, റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകൾ, ശതമാനം എന്ന ക്രമത്തിൽ വായിക്കുക.

        SAP     : 1158 - 1110 -  96 %
        MSP    : 1259 - 832 -   66 %
        KAP 1 : 874 - 590 -    68 %
        KAP 2 : 1238 - 952 -  77 %
        KAP 3 : 806 - 763 -    95 %
        KAP 4 : 1284 - 754 -  59 %
        KAP 5 : 958 - 600 -    63 %

        ആകെ : 7577 - 5601 - 74 %

ഏഴ് ലിസ്റ്റുകളിലും ഉൾപ്പെട്ട ഉദ്യോഗാർത്ഥികളിൽ 74 ശതമാനം പേർക്കും നിയമനം നൽകാൻ കഴിയുന്ന രീതിയിൽ ഒഴിവുകൾ ജൂൺ 30ന് മുമ്പായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെയിൻ ലിസ്റ്റുകളിൽ ഉൾപ്പെട്ടവരിൽ മുക്കാൽ ഭാഗം പേർക്കും നിയമനം ലഭിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത.

ചരിത്രത്തിലെ ഏറ്റവും കുറവ് നിയമനമെന്നൊക്കെ പറഞ്ഞ് ബഹളം കൂട്ടുന്നവരോട് ചരിത്രവും പറഞ്ഞു പോകണമല്ലോ. 2019-20 വർഷത്തെ നിയമനം കുറഞ്ഞു പോയെന്നാണ് ആരോപണമെങ്കിൽ  2014-15 വർഷം കാലാവധി അവസാനിച്ച ഇതേ ലിസ്റ്റുകളിലെ നിയമനങ്ങളൊന്ന് പരിശോധിക്കാം. ഒരു താരതമ്യത്തിന്, ഇപ്പോൾ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ കൂടി  ബ്രാക്കറ്റിൽ നൽകുന്നുണ്ട്.

        SAP : 435 ( 1110)
        MSP : 661 (832)
        KAP 2 : 749 (952)
        KAP 3 : 619 (763)

        ആകെ : 2464 (3657)

(KAP 1, KAP 5 നിലവിലെ ലിസ്റ്റുകൾ കേസുകളിൽപ്പെട്ടതിനാലും KAP 4 ന്റെ 2014-15 നിയമനനില സൈറ്റിൽ ലഭ്യമല്ലാത്തതിനാലും ആ ഡേറ്റകൾ ഇവിടെ താരതമ്യത്തിനായി എടുത്തിട്ടില്ല.)


അഞ്ച് വർഷം മുമ്പ് പോലീസ് നിയമനമെന്ന് പറഞ്ഞ് നടന്നിരുന്നത് എന്താണെന്ന് എല്ലാരെയും ഓർമ്മിപ്പിക്കാനായി മാത്രം ഈ ലിങ്ക് കൂടി ചേർക്കുന്നു. നമ്മുടെ ആലപ്പുഴയിൽ, കഴിഞ്ഞ UDF സർക്കാരിന്റെ കാലത്ത് നടന്ന സംഭവമാണ്.

https://bit.ly/3jK8Tfi

ഇനി അനധികൃത നിയമനങ്ങൾ എന്ന് പറയുന്ന എല്ലാ പ്രതിപക്ഷ നേതാക്കൻമാരും അവരുടെ അണികളും താഴെക്കൊടുത്തിരിക്കുന്ന വീഡിയോ ഒന്ന് കാണുന്നത് നല്ലതാണ്.

Video Credit: Polichezhuthu

No comments:

Post a Comment