ഹിന്ദുമഹാസഭയും ,മുസ്ലിം ലീഗുമായുള്ള ബന്ധം എന്ന് കേൾക്കുമ്പോൾ പലക്കും ആശ്ചര്യം തോന്നിയേക്കാം. സത്യമാണ്, ആ ഒരു കോമ്പിനേഷൻ ഉണ്ടായിരുന്നു പണ്ട്, പണ്ടെന്ന് പറഞ്ഞാൽ 1940 മുതലിങ്ങോട്ടുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ .
ഇനി ഇവർ തമ്മിലുള്ള ബന്ധമെന്താണ് ?? ബന്ധം നിസാരമായി പറഞ്ഞാൽ 1940 ൽ ഇന്ത്യയെ രണ്ടായി വിഭജിക്കണമെന്ന് പറഞ്ഞ് പ്രമേയം പാസാക്കിയ ഇതേ ഫസ്ലുൾ ഹഖ് മന്ത്രിസഭയിലെ ഫിനാൻസ് മിനിസ്റ്റർ ആയിരുന്നു 1941 ൽ ശ്യാമ പ്രസാദ് മുഖർജി.
കഴിഞ്ഞില്ലാ ,മുസ്ലിം ലീഗുമായി ചേർന്ന് സിന്ധ് നോർത്ത് വെസ്റ്റ് പ്രവിശ്യയിൽ സർക്കാർ രൂപികരിച്ചതും ഇതേ ഹിന്ദുമഹാസഭയാണ്.
1942 ൽ ഹിന്ദുമഹാ സഭയുടെ കാൺപൂർ സെക്ഷനിൽ വെച്ച് ' വിനായക് ദാമോദർ സവാർക്കർ നടത്തിയ ഒരു അദ്ധ്യക്ഷ പ്രസംഗമുണ്ട് .മുസ്ലിം ലീഗുമായുള്ള ചങ്ങാത്തവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞു.
ഈ വസ്തുതകൾ രേഖകളായി തന്നെ നമ്മുടെ മുന്നിലുണ്ട്. ഹിന്ദുത്വത്തോടുള്ള പ്രതിബദ്ധത മൂലം സവർക്കറുടെ നേതൃത്വത്തിലുള്ള ഹിന്ദുമഹാസഭ 1942 ലെ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിൽ അങ്ങേയറ്റം വഞ്ചനാപരമായും വിഘടനവാദ പരമായും പ്രവർത്തിച്ചത്.
കഴിഞ്ഞില്ലാ, 1940 ലാണ് മുസ്ലിം ലീഗ് പാകിസ്ഥാൻ എന്ന മുസ്ലിം സ്വതന്ത്ര്യ രാജ്യത്തിനായി മുറവിളി കൂട്ടിയതെങ്കിൽ അതിനും മുന്നേ 1937 ൽ 3 വർഷങ്ങൾക്ക് മുന്നേ സവാർകർ തന്നെ ദ്വിരാഷ്ട്രം എന്ന പദ്ധതി മുന്നോട്ട് വെച്ചിരുന്നു. ഹിന്ദു മഹാസഭയുടെ അഹമ്മദാബാദിൽ വെച്ച് നടന്ന 19th സെക്ഷനിൽ പ്രസംഗിക്കുമ്പോൾ അദ്ദേഹം ഇത് ആവർത്തിക്കുന്നുണ്ട്.
എന്തായിരുന്നു ഹിന്ദു മഹാ സഭയും ,മുസ്ലിം
ലീഗും തമ്മിലുണ്ടായിരുന്ന ബന്ധം ?? ശ്യാമ പ്രസാദ് മുഖർജി ആരാണെന്ന് അറിയില്ലേ ?? ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനാണ് കക്ഷി.മാത്രമല്ല 1943 തൊട്ട് 1946 വരെ ഹിന്ദു മഹാ
സഭയുടെ പ്രസിഡന്റ് ആയിരുന്നു ഈ മുഖർജി.
ഇനി മറ്റൊരാളെ പരിചയപ്പെടുത്താം .പേര് എ.കെ ഫസ്ലുൾ ഹഖ്.ബംഗാളിന്റെ ആദ്യ പ്രധാനമന്ത്രി. 1940 ൽ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനായിരുന്ന മുഹമ്മദലി ജിന്ന ലാഹോറിൽ വെച്ച് നടന്ന വാർഷിക സമ്മേളനത്തിൽ വെച്ച് ലാഹോർ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യയെ രണ്ട് പരമാധികാര രാഷ്ട്രങ്ങളാക്കി വിഭജിക്കുന്നതാണ് ലാഹോർ പ്രമേയം. ഈ പ്രമേയത്തിന്റെ വർക്കിംഗ് കമ്മിറ്റി അംഗമാണ് ഫസ്ലുൾ ഹഖ്.
ഇനി മറ്റൊരാളെ പരിചയപ്പെടുത്താം .പേര് എ.കെ ഫസ്ലുൾ ഹഖ്.ബംഗാളിന്റെ ആദ്യ പ്രധാനമന്ത്രി. 1940 ൽ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനായിരുന്ന മുഹമ്മദലി ജിന്ന ലാഹോറിൽ വെച്ച് നടന്ന വാർഷിക സമ്മേളനത്തിൽ വെച്ച് ലാഹോർ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യയെ രണ്ട് പരമാധികാര രാഷ്ട്രങ്ങളാക്കി വിഭജിക്കുന്നതാണ് ലാഹോർ പ്രമേയം. ഈ പ്രമേയത്തിന്റെ വർക്കിംഗ് കമ്മിറ്റി അംഗമാണ് ഫസ്ലുൾ ഹഖ്.
ഇനി ഇവർ തമ്മിലുള്ള ബന്ധമെന്താണ് ?? ബന്ധം നിസാരമായി പറഞ്ഞാൽ 1940 ൽ ഇന്ത്യയെ രണ്ടായി വിഭജിക്കണമെന്ന് പറഞ്ഞ് പ്രമേയം പാസാക്കിയ ഇതേ ഫസ്ലുൾ ഹഖ് മന്ത്രിസഭയിലെ ഫിനാൻസ് മിനിസ്റ്റർ ആയിരുന്നു 1941 ൽ ശ്യാമ പ്രസാദ് മുഖർജി.
കഴിഞ്ഞില്ലാ ,മുസ്ലിം ലീഗുമായി ചേർന്ന് സിന്ധ് നോർത്ത് വെസ്റ്റ് പ്രവിശ്യയിൽ സർക്കാർ രൂപികരിച്ചതും ഇതേ ഹിന്ദുമഹാസഭയാണ്.
1942 ൽ ഹിന്ദുമഹാ സഭയുടെ കാൺപൂർ സെക്ഷനിൽ വെച്ച് ' വിനായക് ദാമോദർ സവാർക്കർ നടത്തിയ ഒരു അദ്ധ്യക്ഷ പ്രസംഗമുണ്ട് .മുസ്ലിം ലീഗുമായുള്ള ചങ്ങാത്തവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞു.
"പ്രായോഗിക രാഷ്ട്രീയത്തിലും ന്യായമായി സന്ധി ചെയ്ത് മുന്നേറണമെന്ന് ഹിന്ദുമഹാസഭയ്ക്കറിയാം. ക്ഷണം സ്വീകരിച്ച് ലീഗുമായി യോജിച്ച് ഐക്യമുന്നണിസർക്കാർ രൂപികരിച്ച് സിൻഡ് ഹിന്ദുമഹാസഭ ഉത്തരവാദിത്തമേറ്റെടുത്തത് സമീപകാലത്താണ്. ബംഗാളിലെ കാര്യവും ഏവർക്കും നന്നായിട്ടറിയാം. കോൺഗ്രസിന് അതിന്റെ അനുനയ തന്ത്രങ്ങൾ ഉപയോഗിച്ച് മയപ്പെടുത്താനാവാതിരുന്ന വന്യരായ ലീഗുകാർ പോലും മിസ്റ്റർ ഫസ് ലുൽ ഹഖ് പ്രധാനമന്ത്രിയായിട്ടുള്ള കൂട്ടുമന്ത്രിസഭയിലേ ഹിന്ദുമഹാസഭയുമായി ബന്ധം സ്ഥാപിച്ചതോടെ വളരെയധികം വിട്ടു വീഴ്ചയും ഇണവുമുള്ളതായി തീർന്നു.മാത്രമല്ല നമ്മുടെ ഹിന്ദുമഹാസഭയുടെ പ്രഗത്ഭനായ നേതാവ് ഡോ.ശ്യാമ പ്രസാദ് മുഖർജിക്കും നേതൃത്വമുണ്ടായിരുന്ന ആ സർക്കാർ ഇരു വിഭാഗങ്ങൾക്കും ഗുണപരമായി ഒന്നിലേറെ വർഷം അവിടെ ഭരണം നടത്തി."
(സമഗ്ര സവാർക്കർ വാഗ്മയ, വോള്യം 6 ,പേജ് 479-480 ) (ഹിന്ദു രാഷ്ട്ര ദർശൻ ,24th Session Cawnpore-1942 ,പേജ് 115 ) |
ഈ വസ്തുതകൾ രേഖകളായി തന്നെ നമ്മുടെ മുന്നിലുണ്ട്. ഹിന്ദുത്വത്തോടുള്ള പ്രതിബദ്ധത മൂലം സവർക്കറുടെ നേതൃത്വത്തിലുള്ള ഹിന്ദുമഹാസഭ 1942 ലെ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിൽ അങ്ങേയറ്റം വഞ്ചനാപരമായും വിഘടനവാദ പരമായും പ്രവർത്തിച്ചത്.
കഴിഞ്ഞില്ലാ, 1940 ലാണ് മുസ്ലിം ലീഗ് പാകിസ്ഥാൻ എന്ന മുസ്ലിം സ്വതന്ത്ര്യ രാജ്യത്തിനായി മുറവിളി കൂട്ടിയതെങ്കിൽ അതിനും മുന്നേ 1937 ൽ 3 വർഷങ്ങൾക്ക് മുന്നേ സവാർകർ തന്നെ ദ്വിരാഷ്ട്രം എന്ന പദ്ധതി മുന്നോട്ട് വെച്ചിരുന്നു. ഹിന്ദു മഹാസഭയുടെ അഹമ്മദാബാദിൽ വെച്ച് നടന്ന 19th സെക്ഷനിൽ പ്രസംഗിക്കുമ്പോൾ അദ്ദേഹം ഇത് ആവർത്തിക്കുന്നുണ്ട്.
" India cannot be assumed today to be a Unitarian and homogeneous nation, but on the contrary there are two nations in the main: the Hindus and the Moslems, in India.”
(Collected Works of Savarkar, Hindu Mahasabha, Poona, 1963, p. 296,
ഹിന്ദു രാഷ്ട്ര ദർശൻ, 19th സെക്ഷൻ ,കർണാവദി ,1937 ,പേജ് 13)
ഹിന്ദു രാഷ്ട്ര ദർശൻ, 19th സെക്ഷൻ ,കർണാവദി ,1937 ,പേജ് 13)
1943 ,ആഗസ്റ്റ് 15 ന് നാഗ്പൂർ വെച്ച് നടന്ന കോൺഫറൻസിൽ വെച്ച് സവാർകർ മുഹമ്മദലി ജിന്നയെ പിന്തുണച്ച് സംസാരിച്ചു.
" ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തോട് എനിക്ക് യാതൊരു എതിർപ്പുമില്ലാ.. ഞങ്ങൾ, ഹിന്ദുക്കൾ ഒരു രാജ്യമാണ്, ഒപ്പം ചരിത്രപരമായ ഒരു വസ്തുത എന്തെന്നാൽ ഹിന്ദുകളും, മുസ്ലിംങ്ങളും രണ്ട് രാജ്യമാണ്"
(ഇന്ത്യൻ ആനുവൽ രജിസ്ട്രാർ ,1943 ,വോള്യം II, പേജ് 10 )
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മഹത്തായ രണ്ട് സമരങ്ങളായിരുന്നു
ക്വിറ്റിന്ത്യാ സമരവും, നിസ്സഹരണ പ്രസ്ഥാനവും. ഈ രണ്ട് സംഭവങ്ങളോടും
ആർ.എസ്.എസിന്റെ നിലപാട് എന്തായിരുന്നു എന്നറിയാമോ? ഇവ ക്യത്യമായി ഗോൾവാൾക്കറുടെ കൃതികളുടെ ഹിന്ദി പതിപ്പിൽ ( ശ്രീ. ഗുരുജി സമഗ്ര ദർഷൻ ) വോള്യം 4 ൽ പേജ് 41 ൽ പറയുന്നുണ്ട്.
"...തീർച്ചയായും സമരം മോശം ഫലം ഉള്ളവാക്കും.21 ലെ സമരത്തിന് ശേഷം കുട്ടികൾ നിയന്ത്രണ വിധേയരല്ലാതായിത്തീർന്നു.ഇത് നേതാക്കൻമാർക്ക് മേൽ ചെളിവാരി എറിയാനുള്ള ഒരു ശ്രമം അല്ലാ ,എന്നാൽ സമരത്തിന് ശേഷം പ്രതിക്ഷിക്കാവുന്ന ഉൽപ്പന്നങ്ങളാണിവ. ഈ ഫലങ്ങളെ വേണ്ട രീതിയിൽ നിയന്ത്രിക്കാൻ നമുക്ക് സാധിച്ചില്ല എന്നതാണ് കാര്യം .1942 ന് ശേഷം നിയമത്തെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്ന് പലപ്പോഴും ആളുകൾ കരുതി തുടങ്ങീ..."
അതായത് ,ബ്രിട്ടീഷ് നിയമത്തിന്റെ ജന വിരുദ്ധമായ അടിച്ചമർത്തൽ
തന്ത്രങ്ങളെക്കുറിച്ച് ഗോൾവാൾക്കർ തികഞ്ഞ ബോധവാനായിരുന്നു. അവ
ബഹുമാനിക്കേണ്ട നിയമങ്ങളാണ് എന്ന അഭിപ്രായമായിരുന്നു ഹിന്ദു രാഷ്ട്ര
സങ്കൽപ്പത്തിന്റെ പതാക വാഹകനെ നയിച്ചത്.
QIM മൂവ്മെന്റുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഇന്റെലിജൻസ് എജൻസിയുടെ
റിപ്പോർട്ട് ഉണ്ട് .ഇത് പ്രകാരം ആർ.എസ്.എസ് ഈ സമരത്തിൽ ഇടപെടാതെ മാറി
നിൽക്കുകയായിരുന്നു. റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്.
"1942 ഓഗസ്റ്റില് പൊട്ടിപ്പുറപ്പെട്ട അസ്വാസ്ഥ്യങ്ങളില് നിന്നൊക്കെ അകന്നു നില്ക്കുവാനും, കരുതലോടെ നിയമത്തിന്റെ ഉള്ളില് നിന്ന് പ്രവര്ത്തിക്കുവാനുമാണ് സംഘം ശ്രമിച്ചത്."
(Cited in Andersen, Walter K.& Damle, Shridhar D. The Brotherhood in Saffron: the Rashtriya Swayamsevak Sangh and Hindu Revivalism, Westview Press, 1987, 44) |
ഇനിയുമുണ്ട് ഏറെ. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കുറഞ്ഞത് 2 തവണ എങ്കിലും ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നിരോധിക്കപെട്ട സംഘടനയുടെ അനുഭാവികളാണ് മറ്റുള്ളവരെ ഇന്ന് ദേശസ്നേഹം പഠിപ്പിക്കുവാൻ വരുന്നത്.
എഴുത്ത്: Pinko Human
സർവ്വാർക്കറുടെ ദേശവിരുദ്ധ പ്രവർത്തനങ്ങളക്കുറിച്ച് കൂടുതൽ വായിക്കുവാൻ താെഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ തുറക്കുക.
26-06-2020
No comments:
Post a Comment