Pages

May 14, 2020

അന്യ സംസ്ഥാനങ്ങളിലെ മലയാളികളും കേരളത്തിലേക്കുള്ള യാത്രയും

അന്യ സംസ്ഥാനങ്ങളിൽ അകപ്പെട്ട മലയാളികളെ, തിരികെ കേരളത്തിലേക്ക് എത്രയും വേഗം കൊണ്ടുവരണമെന്നതിൽ ആർക്കും എതിർഭിപ്രായമില്ല. കേരള സർക്കാർ ആവശ്യപ്പെടുന്നതും അതു തന്നെ. 

മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ തിരിച്ച് വരവ് രണ്ട് രീതിയിലാണ്.

🚫 സ്വന്തം വണ്ടിയിൽ / സ്വന്തം നിലക്ക് വരുന്നവർ.
🚫 പ്രത്യേക ട്രെയിൽ സർവ്വീസുകൾ വഴി വരുന്നവർ

സ്വന്തം വണ്ടിയിൽ / സ്വന്തം നിലക്ക് വരുന്നവർ:-
------------------------------------------------------------------------

സ്വന്തം വണ്ടിയിൽ / സ്വന്തം നിലക്ക് വരുന്നവർക്കാണ്, കേരള സർക്കാർ പ്രധാനമായും പാസ്സുകൾ നൽകുന്നത്. അവർക്ക് https://covid19jagratha.kerala.nic.in/ സൈറ്റ് വഴി പാസ്സിന് അപേക്ഷ നൽകാം. പാസ്സിൽ അനുവദിച്ച ദിവസമാണ് അവർ അതിർത്തി കടക്കേണ്ടത്. 

👉 ഇനി പാസ്സിന്റെ ആവശ്യകത എന്ത് എന്ന് നോക്കാം ?

കേരളം ഇന്ന് കോവിഡിനെ ഇത്രയും പിടിച്ച് നിർത്തിയത് വ്യക്തമായ ഒരു പ്ലാനിങ്ങിലൂടെയാണ്. ആദ്യ ദിനം മുതലേ പുറത്തു നിന്നും വരുന്നവരെ കർശന നിയന്ത്രണത്തിന് വിധേയരാക്കുകയും അവർ ബന്ധപ്പെട്ട എല്ലാവരുടെയും ട്രാക്കിങ്ങ് സിസ്റ്റം തയ്യാറാക്കുകയും ചെയ്താണ് നമ്മൾ ഇതിനെതിരെ പോരാടിയത്. അങ്ങനെ എല്ലാവരെയും സർക്കാരിന്റെ നിരീക്ഷണത്തിൽ കൊണ്ടുവരുകയും അവരുടെ വിശദമായ വിവരങ്ങൾ സർക്കാരിന്റെ രേഖകളിൽ ഉൾപ്പെടുത്തുകയും ചെയ്യും. നമ്മൾ പിന്തുടരുന്ന ഈ ഒരു രീതി തകർന്നാൽ പിന്നെ, കോവിഡിനെ പ്രതിരോധിക്കുക എന്നത് ദുഷ്ക്കരമാകും. അത് തകരാതിരിക്കാനാണ്, അന്യ സംസ്ഥാനങ്ങൽ നിന്നും വരുന്നവർക്കായി പാസ്സ് ഏർപ്പെടുത്തിയിരിക്കുന്നത്.

👉 ഇനി ഒരാൾ പാസിന് അപേക്ഷിക്കുമ്പോൾ, എങ്ങനെയാണ് അത് അനുവദിക്കുന്നത് എന്ന് നോക്കാം.

വെമ്പ്സൈറ്റ് വഴി ഒരാൾ പാസിന് അപേക്ഷിക്കുമ്പോൾ, അത് അപേക്ഷകൻ എത്തിച്ചേരേണ്ട ജില്ലാ ഭരണാധികാരിക്ക് ലഭിക്കുന്നു. പരിരോധനക്ക് ശേഷം, അപേക്ഷകന്റെ പഞ്ചായത്തിലേക്ക് അത് കൈമാറുന്നു. വാർഡ് മെമ്പറും ആരോഗ്യ പ്രവർത്തകരും അപേക്ഷകന്റെ വീട്ടിലെത്തി ക്വോറന്റയിനു വേണ്ട സൗകര്യങ്ങൾ ആ വീട്ടിൽ ഉണ്ടോ എന്ന് പരിശോധിക്കും. കൂടാതെ
പ്രായമായവർ, കുട്ടികൾ തുടങ്ങിയ അതീവ ജാഗ്രത നൽകേണ്ടവർ വീട്ടിൽ ഉണ്ടോ എന്നും അന്വേഷിക്കും. വീട്, ക്വോറന്റയിൻ സൗകര്യം ഇല്ല എങ്കിൽ, അടുത്തുള്ള സർക്കാർ ക്വോറന്റയിൻ സെറ്ററിൽ അതിനുള്ള സൗകര്യം ഉണ്ടോ എന്ന് പരിരോധിക്കും. ശേഖരിച്ച ഇത്രയും വിവരങ്ങൾ പഞ്ചായത്ത്, ജില്ലാ ഭരണകൂടത്തെ അറിയിക്കും. ജില്ലാ ഭരണകൂടം അവ പരിശോദിച്ച്, കുഴപ്പമൊന്നും ഇല്ല എങ്കിൽ പാസ്സ് അനുവദിക്കുന്നു. പാസിൽ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം, ആ വ്യക്തിക്ക് കേരള അതിർത്തി ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക് വന്ന് ക്വോറന്റയൻ ആകാം.

ഇങ്ങനെ പാസ്സ് എടുത്ത് കേരളത്തിൽ എത്തിയ ഒരാളുടെ വിശദമായ വിവരണം വായിക്കുന്നത് കുറച്ചുകൂടി വ്യക്തവരുവാൻ സഹായകമാകും 👇

https://m.facebook.com/story.php?story_fbid=3748697048534065&id=100001814213276

പ്രത്യേക ട്രെയിൽ സർവ്വീസുകൾ വഴി വരുന്നവർ :-
-------------------------------------------------------------------------------

അന്യ സംസ്ഥാനങ്ങളിൽ നിന്നും മലയാളികളെ പ്രത്യേക ട്രെയിനിൽ കൊണ്ടുവരുന്നതിന് 3 കാര്യങ്ങളാണ് പ്രധാനമായും ഉള്ളത്.

  1. മലയാളികൾ താമസിക്കുന്ന സംസ്ഥാനങ്ങൾ അവിടുനിന്നും മലയാളികളെ കയറ്റി അയക്കാൻ സന്നദ്ധരാവണം. അതിന് അവർ അവിടുത്തെ മലയാളികളുടെ ലിസ്റ്റ് എടുക്കണം. അവരെ മടക്കി അയക്കാനുള്ള സജ്ജീകരണങ്ങൾ ഉണ്ടാക്കണം.  കേന്ദ്ര സർക്കാരിനോട് ഒരു പ്രത്യേക train അനുവദിക്കണമെന്ന് ആവശ്യപ്പെടണം. 
  2.  കേരളം അവരെ സ്വീകരിക്കാൻ തയ്യാറാകണം : ഇത് കേരളം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
  3.  കേന്ദ്രം special train അനുവദിക്കണം. ട്രെയിൽ അനുവദിച്ചാൽ, അതാത് സംസ്ഥാനങ്ങൾ ട്രെയിൻ ടിക്കറ്റിനുള്ള ക്യാഷ് collect ചെയ്ത് റെയിൽവേയിൽ അടക്കണം.

റെയിൽവേ വകുപ്പിൽ നിന്നും സംസ്ഥാനങൾക്ക് കിട്ടിയ ഉത്തരവ്. മുകളിൽ പറഞ്ഞിരിക്കുന്ന മൂന്നു കാര്യങ്ങളും എന്നും ഈ സർക്കുലറിൽ ആണ് പ്രതിപാദിച്ചിരിക്കുന്നത്.

ഉദാഹരണത്തിന്, കേരളത്തിൽ നിന്നും അന്യ സംസ്ഥാന തൊഴിലാളികളെ കയറ്റി വിട്ടപ്പോൾ, മുകളിൽ പറഞ്ഞ സ്റ്റപ്പ്1 കാര്യങ്ങൾ ചെയ്തത് കേരള സർക്കാരാണ്. വില്ലേജ് ഓഫീസുകൾ വഴി അന്യ സംസ്ഥാന തൊഴിലാളികളുടെ ലിസ്റ്റ് തയ്യാറാക്കി, മുൻഗണനാ പട്ടിക ഉണ്ടാക്കി.  അവർ പോകേണ്ട സംസ്ഥാനത്തേക്ക് special train request ചെയ്തു. അവർ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് KSRTC ബസുകൾ സജ്ജമാക്കി. സുരക്ഷിതമായി ഭക്ഷണത്തോടെ അവരെ കയറ്റി വിട്ടു. 

കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളെയും കൊണ്ട് 26 ശ്രമിക് എക്സ്പ്രസ്സുകളാണ് മറ്റു സംസ്ഥാനങ്ങളിലേക്കു പോയത്. ഇതെല്ലാം കേരളത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം അനുവദിക്കപ്പെട്ടതാണ്. വെറുതെ ആവശ്യപ്പെട്ടതു കൊണ്ടു മാത്രം കാര്യമില്ല. യാത്രക്കാരെ കണ്ടെത്തുക, അവരുടെ വിലാസവും ഫോണ്‍ നമ്പരും ടിക്കറ്റിനുള്ള പണവും ശേഖരിച്ച് റെയില്‍വേക്കു കൈമാറുക, അവര്‍ക്ക് കോവിഡ്-19 രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുക എന്നീ ചുമതലകളെല്ലാം നിര്‍വ്വഹിക്കണം. കേരളം ഇതെല്ലാം നിറവേറ്റി. 
ഒഡീഷയിലേക്കുള പ്രത്യേക train, കേരള സർക്കാരിന്റെ ആവശ്യപ്രകാരം ആണ് എന്ന് സമർത്ഥിക്കുന്ന സർക്കുലർ .

അന്യ സംസ്ഥാനങ്ങളിൽ നിന്നും മലയാളികളെ തിരികെ കൊണ്ടുവരുവാൻ, കേരളംഏതെങ്കിലും സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടോ? 

സർക്കുലർ പ്രകാരം, എവിടെ നിന്നാണോ യാത്ര തുടങ്ങുന്നത് ആ സംസ്ഥാനമാണ് സ്പെഷല്‍ ട്രെയിന്‍ വേണമെന്ന ആവശ്യം ഉന്നയിക്കേണ്ടത് എന്നാണ്. എവിടെയാണോ ട്രെയിന്‍ യാത്ര അവസാനിപ്പിക്കുക ആ സംസ്ഥാനത്തിന്റെ അനുമതി വാങ്ങിയ ശേഷം യാത്ര ആരംഭിക്കുന്ന സംസ്ഥാനം റെയില്‍വേയുടെ നോഡല്‍ ഓഫീസറെ വിവരമറിയിക്കണം. 

സർക്കുലർ പ്രകാരം ഇതാണ് നടപടിക്രമങ്ങൾ. എന്നിരുന്നാലും, കേരളം മറ്റ് സംസ്ഥാനങ്ങളെ അങ്ങോട്ട് ബന്ധപ്പെടുകയും മലയാളികളെ കയറ്റി വിടുവാനുള്ള നടപടികൾ സ്വീകരിക്കണെന്നും ആവശ്യപ്പെട്ടു. അങ്ങനെ, കേരളം ഓണം മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ചില കത്തുകൾ താഴെ കൊടുത്തിരിക്കുന്നു.

ഡൽഹി മുഖ്യമന്ത്രിക്ക് അയച്ച കത്ത് :
 പഞ്ചാമ്പ് മുഖ്യമന്ത്രിക്ക് അയച്ച കത്ത് :
ഹരിയാന മുഖ്യമന്ത്രിക്ക് അയച്ച കത്ത് :

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിക്ക് അയച്ച കത്ത് :


ഇതൊക്കെയാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ, കോവിടിനെ പ്രതിരോധിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാധിത്വവും കടമയുമാണ്. ഈ പ്രതിരോധ പ്രവർത്തനങ്ങളിലും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ ലാഭങ്ങൾ ഉണ്ടാക്കുവാൻ ശ്രമിക്കുന്നവരും ഉണ്ടാവാം. "പാസെടുത്ത് വരുവാൻ കേരളം മറ്റൊരു രാജ്യമല്ല" എന്ന് പറയുന്നവരുടെ ദുരുദ്ദേശത്തിൽ വീഴാതെ, നമുക്കൊരുമിച്ച് മത വർഗ്ഗ രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം.

അനീഷ് പന്തലാനി

No comments:

Post a Comment