Pages

Apr 2, 2015

സംഘപരിവാറിന്റെ ദളിത് സ്നേഹം!



ഘര്വാപസിയുടെ അടുത്തഘട്ടം വിഎച്ച്പിയുടെ "ഹിന്ദു പരിവാര്മിത്ര'. ലക്ഷ്യം രാജ്യത്തെ അയിത്തവും തൊട്ടുകൂടായ്മയും അവസാനിപ്പിക്കുക എന്നതത്രെ. മാധ്യമവാര്ത്തകളില്നിറഞ്ഞുനിന്നതല്ലാതെ ഘര്വാപസികൊണ്ട് കാര്യമായ പ്രയോജനമുണ്ടായില്ലെന്ന് സംഘപരിവാറിന് തിരിച്ചറിവുണ്ടായി. 

സംഘപരിവാറിന്റെ മുഖപടം അഴിച്ചുമാറ്റിയ സംഭവം നടന്നത് ഉത്തര്പ്രദേശിലെ മീററ്റില്മോംഗ് ഗ്രാമത്തിലാണ്. ദളിത് വിഭാഗമായ വാല്മീകി സമുദായക്കാര്കൂട്ടത്തോടെ താമസിക്കുന്ന ഗ്രാമമാണ് മോംഗ്. ഗ്രാമത്തില്ഒരു വാല്മീകി ക്ഷേത്രമുണ്ട്. എന്നാല്‍, അവിടെ വാല്മീകി സമുദായക്കാര്ക്ക് പ്രവേശനമില്ല. ശ്യാംസിങ് എന്നയാളുടെ നേതൃത്വത്തില്ഗ്രാമത്തിലെ ദളിതര്സംഘടിച്ചു. ക്ഷേത്രത്തില്പ്രവേശനം ലഭിക്കുന്നതിനായി അവര്സമരമാരംഭിച്ചു. ഉയര്ന്ന ജാതിക്കാരും പൊലീസും ദളിതര്ക്കെതിരെ തിരിഞ്ഞു. അവസാനം ശ്യാംസിങ്ങും സംഘവും ഉത്തരേന്ത്യയില്സംഘടിതമായി ഘര്വാപസി നടത്തുന്ന സംഘപരിവാറിന്റെ സഹായം തേടി. പരിവാര്സഹായിച്ചില്ലെന്നു മാത്രമല്ല, വാല്മീകി വിഭാഗക്കാര്ക്കെതിരെ ഉയര്ന്ന ജാതിക്കാരുമായി കൈകോര്ത്തു. അതോടെ ശ്യാംസിങ്ങിനും സംഘത്തിനും പകയായി. മാര്ച്ച് 13ന് ശ്യാംസിങ് മുസ്ലിം മതത്തില്ചേര്ന്നു. "സ്വാതന്ത്ര്യം' എന്ന് അര്ഥമുള്ള ആസാദ് എന്ന പേര് സ്വീകരിച്ചു. ഇതിന് തൊട്ടുപിന്നാലെ വിശ്വഹിന്ദുപരിഷത്ത് അയിത്തത്തിനെതിരെ "ഹിന്ദു പരിവാര്മിത്ര' പ്രചാരണം ആരംഭിച്ചു.
പ്രചാരണ പരിപാടിയെക്കുറിച്ചുള്ള വിഎച്ച്പി നേതാവ് പ്രവീണ്തൊഗാഡിയയുടെ വാക്കുകള്‍- "ദളിതരെ നമ്മുടെ അടുക്കളയിലേക്ക് ക്ഷണിക്കണം. ദളിതരോടൊപ്പം ഭക്ഷണം കഴിക്കണം. ദളിതരുടെ സന്തോഷത്തിലും സന്താപത്തിലും പങ്കാളികളാകണം. ദളിതരോടൊപ്പം യാത്ര ചെയ്യണം. നമ്മള്അവരോടൊപ്പമാണെന്ന സന്ദേശം നല്കണം'.
 
ഇനി കര്ണാടകത്തിലെ പ്രശസ്തമായ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് പോകാം. അയിത്തത്തിന്റെ ഏറ്റവും നികൃഷ്ടമായ പ്രതീകമാണ് ക്ഷേത്രത്തിലെ ഊട്ടുപുരകള്‍. മുകളിലും താഴെയുമായി കെട്ടിയുയര്ത്തിയ ഊട്ടുപുരയില്ബ്രാഹ്മണര്ക്കും അബ്രാഹ്മണര്ക്കും വെവ്വേറെ പന്തി. താഴത്തെ ഊട്ടുപുരയില്പൂണൂല്ധരിച്ചവരെയും മുകളിലത്തെ ഊട്ടുപുരയില്പൂണൂല്ഇല്ലാത്തവരെയും കാണാം. ഉച്ചഭക്ഷണത്തിന് വിളമ്പുന്ന വിഭവങ്ങളില്പ്പോലും വൈരുധ്യമുണ്ട്. അന്നത്തിനു മുന്നിലെ അയിത്തത്തിനെതിരെ ഉഡുപ്പിയില്സമരംചെയ്യുന്നത് സിപിഐ എം മാത്രം. 2012 ഡിസംബര്‍ 27ന് ക്ഷേത്രത്തിലേക്ക് നൂറുകണക്കിന് സിപിഐ എം പ്രവര്ത്തകര്പ്രകടനം നടത്തി. പ്രകടനത്തെ മൃഗീയമായാണ് അന്ന് സംസ്ഥാനം ഭരിച്ച ബിജെപി സര്ക്കാര്അടിച്ചമര്ത്തിയത്. സമരത്തെ അഭിസംബോധനചെയ്ത എം ബേബി ഉള്പ്പെടെ സസ്ഥാനത്തിനകത്തും പുറത്തുമുള്ള നേതാക്കള്ക്കെതിരെ കേസെടുത്തു. അന്നും ഇന്നും പേജാവര്സ്വാമിയാണ് ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലെ മഠാധിപതി. ഇദ്ദേഹം രാജ്യത്തെ മുന്നിര വിശ്വഹിന്ദുപരിഷത്ത് നേതാക്കളില്ഒരാളാണ്. സമരം കൊടുമ്പിരികൊണ്ട ഘട്ടങ്ങളിലെല്ലാം സിപിഐ എം നേതാക്കള്പേജാവര്സ്വാമിയോട് ഊട്ടുപുരയിലെ അയിത്തം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, മാധവാചാര്യരുടെ കാലംമുതല്പിന്തുടരുന്ന സമ്പ്രദായം ഒരു കാരണവശാലും പിന്വലിക്കില്ലെന്ന പിടിവാശിയിലായിരുന്നു പേജാവര്സ്വാമി.ക്ഷേത്രപരിസരത്ത് സമരംചെയ്ത സിപിഐ എം പ്രവര്ത്തകരെ മര്ദിച്ചൊതുക്കാന്പേജാവര്സ്വാമി ആര്എസ്എസ് പ്രവര്ത്തകരെയും രംഗത്തിറക്കി. ഇപ്പോള്അയിത്തത്തിനെതിരെ സമരം പ്രഖ്യാപിച്ച വിശ്വഹിന്ദുപരിഷത്ത് ഉഡുപ്പി ക്ഷേത്രത്തിലെ അയിത്തം അവസാനിപ്പിക്കാന്തയ്യാറാകുമോ?

രാജ്യത്തെ ഏറ്റവും ഹീനവും ബീഭത്സവുമായ അനാചാരം നിലനില്ക്കുന്നത് കര്ണാടത്തിലെ കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തിലാണ്. സംഘപരിവാറിന്റെ സംരക്ഷണത്തില്ഇവിടെ വര്ഷംതോറും മടെസ്നാനം എന്ന പ്രാകൃത ദുരാചാരം നടക്കുന്നു. മടെസ്നാന ദിവസം ബ്രാഹ്മണര്ക്ഷേത്രമുറ്റത്ത് ഇലയിട്ട് മൃഷ്ടാന്ന ഭോജനം നടത്തും. സദ്യയ്ക്കുശേഷം എച്ചില്ഇലകള്ക്ഷേത്രമുറ്റത്ത് നിരത്തിയിടും. എച്ചിലിലൂടെ കുക്കെയിലെ തദ്ദേശീയരായ മലയരയന്മാര്എന്ന ആദിവാസികള്ഉരുളുന്നു. ബ്രാഹ്മണന്റെ എച്ചില്ഇലയ്ക്ക് മുകളിലൂടെ ഉരുളുന്ന മലയരയന്മാര്ക്ക് പിന്നീടൊരിക്കലും ത്വക്രോഗങ്ങള്ഉണ്ടാകില്ലെന്നാണ് കുക്കെയില്പ്രചുരപ്രചാരം നേടിയ അന്ധവിശ്വാസം. രണ്ടുവര്ഷം മുമ്പ് മടെസ്നാനത്തിനെതിരെ സമരംചെയ്ത ദളിത് സംഘടനാനേതാക്കളെ അടിച്ചോടിച്ചത് ആര്എസ്എസുകാരായിരുന്നു. ഇപ്പോള്അയിത്തത്തിനെതിരെ പ്രചാരണപരിപാടികള്പ്രഖ്യാപിച്ച വിശ്വഹിന്ദുപരിഷത്ത് കുക്കെ ക്ഷേത്രത്തിലെ മടെസ്നാനം അവസാനിപ്പിക്കാന്തയ്യാറുണ്ടോ?

ഉഡുപ്പിയിലേതുപോലെ കുക്കെയിലും അയിത്തത്തിനെതിരെ സമരംചെയ്യുന്നത് സിപിഐ എമ്മും ഇടതുപക്ഷ സംഘടനകളും മാത്രം. നവോത്ഥാന മൂല്യങ്ങള്ഉയര്ത്തിപ്പിടിച്ച് സംഘപരിവാറിനെതിരെ പോരാടുന്ന വീരഭദ്ര ചെന്നാമല സ്വാമി സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള സമരത്തിന്റെ മുന്നിരയിലുണ്ടായിരുന്നു. അയിത്തത്തിനെതിരെ സമരംചെയ്തെന്ന കാരണത്താല്വീരഭദ്ര സ്വാമിയെ "കമ്യൂണിസ്റ്റ് സന്യാസി' എന്ന് മുദ്രകുത്തി ആര്എസ്എസും വിഎച്ച്പിയും ഊരുവിലക്കി.

സവര്ണനും അവര്ണനും പ്രത്യേക വിഗ്രഹപ്രതിഷ്ഠകള്നടത്തിയ രാജസ്ഥാനിലെ ജൈസാള്മീര്കാളിഡുംഗര്ഭായ് ക്ഷേത്രത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. അയിത്തത്തിനെതിരെ ഇവിടത്തെ ദളിതരും ആദിവാസികളും മനുഷ്യാവകാശ കമീഷന് പരാതി നല്കി. കമീഷന്സംഘം അന്വേഷണത്തിന് ക്ഷേത്രപരിസരത്തെതി. അവിടെ തടിച്ചുകൂടിയ രജപുത്ര ദാദാമാരെക്കണ്ട് പരാതിക്കാര്പിന്മാറി. ക്ഷേത്രാചാരങ്ങള്ക്കെതിരെ വസ്തുനിഷ്ഠമായ തെളിവില്ലെന്നു പറഞ്ഞ് കമീഷന്പരാതി മടക്കി.ദളിതന്റെ ഒപ്പം ഭക്ഷണം കഴിക്കാനും യാത്രചെയ്യാനും ഉല്ലസിക്കാനും ആഹ്വാനംചെയ്യുന്ന വിഎച്ച്പി നേതാക്കളാണ് ഇനി നിലപാട് വ്യക്തമാക്കേണ്ടത്. ഉഡുപ്പിയിലും കുക്കെയിലും കാളിഡുംഗര്ഭായിയിലും ഉള്പ്പെടെ രാജ്യത്തെ നൂറുകണക്കിന് ക്ഷേത്രങ്ങളിലും, ഫ്യൂഡലിസവും ജാത്യാന്ധതയും കൊടികുത്തി വാഴുന്ന ഗ്രാമങ്ങളിലുമെത്തി അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കുമെതിരെ പ്രക്ഷോഭം നടത്താന്സംഘപരിവാര്തയ്യാറുണ്ടോ? ഒരു കൈയില്മനുസ്മൃതിയും മറുകൈയില്വിചാരധാരയും പൊക്കിപ്പിടിച്ച സംഘപരിവാറില്നിന്ന് അത്തരമൊരു നീക്കം പ്രതീക്ഷിക്കാനാകില്ല.
 
Ref: Deshabhimani News Paper – 2nd of April, 2015