Dec 4, 2011

WHAT DRIVES PETROL PRICE IN INDIA - An article from TheHindu.

I have read a good article about the facts of petrol price hike in India.

Source:- TheHindu

Published: December 4, 2011 00:34 IST | Updated: December 4, 2011 00:35 IST

Singapore spot market, not production costs, driving Indian petrol price.

Have you ever wondered why when petrol prices go up or down they do so uniformly across the retail outlets of the three oil marketing companies — Indian Oil, Hindustan Petroleum and Bharat Petroleum? If they are three different companies with their own refineries and distribution systems, then surely their costs and selling prices must be different?

Welcome to the strange world of petroleum product pricing in the country. A world where the laws of economics are turned on their heads, where there is no competition between the different players and where the price that we pay for petrol (or for that matter diesel or aviation turbine fuel) has no resemblance whatsoever to its cost of production.

It is a complicated world of subsidies and strange concepts such as “under-recoveries.” It is a hybrid world of controls and freedom — the oil companies have the supposed “freedom” to revise prices, yet that is subject to a discreet government nod.

The oil companies adopt a strange pricing policy that is linked neither to their costs nor to the competition in the market. The prices of the products that they sell in the domestic market are driven by the prices of the same products in the global markets; currently domestic prices are determined by the price swings in the Singapore oil market.

This is unlike in any other industry. Let's take the case of steel. The price of finished steel produced by an Indian company will be determined by its cost of raw materials such as iron ore and coking coal, the cost of power used to produce the steel plus other items of cost such as salaries and other overheads. The competition that the company faces in the market will determine how much margin it can add to this cost base.

The oil companies simply take the price of petrol in the Singapore market, apply the rupee-dollar exchange rate to that price, add other costs such as freight and import duties and lo, there comes the price that they should charge domestic consumers. Interestingly, not a litre of the petrol that these companies sell in the market is imported from Singapore; they are all produced here in their own refineries.

Now, the problem is that most often the price that they so arrive at has no relation to the prevailing domestic retail price, which is invariably lower. Thus is born the concept of “under-recoveries,” something that is unique to our oil companies. You should note that they don't call this loss, simply because it is not a loss. A loss will be caused when a company is forced to sell a product below its cost of production. In this case, we have no idea what the cost of production is for petrol or diesel or, for that matter, any petroleum product.
Under-recoveries are therefore bogus numbers that bear no resemblance to reality. Yet, pricing decisions for the domestic market are based on these numbers.

A careful reading of the statements that the oil companies put out whenever prices are revised will be enlightening. Here is an extract from the latest one released on November 30. “Review of international oil prices and INR-USD exchange rate of relevant fortnight for prices effective 01.12.11 brings out a further downtrend in international oil prices and a further weakening of the exchange rate. Thus, while petrol international prices have moved down significantly from $116/barrel approx. to $109/barrel approx., the exchange rate has deteriorated from Rs. 49.32/USD to Rs 51.50/USD. The combined impact of the two factors is an over-recovery of Rs. 0.65/litre. It has therefore, been decided to revise the petrol prices downward by Rs.0.65/litre (excluding state levies) w.e.f 1st Dec. 2011.”

Simply put, what this statement from Indian Oil Corporation says is that petrol prices have dropped in the global markets and despite the depreciation in the rupee, there is still room to reduce the domestic retail price. Of course, it goes without saying that if there is a rise in petrol price in the Singapore market and the rupee continues to depreciate, domestic prices will be revised upwards.

The question is: why should we in India pay for petrol a price that has no resemblance to either the cost structure of Indian Oil (or Hindustan Petroleum or Bharat Petroleum) or to competition in the market? Prices in Singapore dance to various tunes ranging from fundamental reasons such as consumption levels by countries in the region or shutdown of refineries or pipelines to market-related reasons such as levels of speculation and money flows into the commodities market. How are we in India affected by these when we do not import a litre of petrol or diesel from Singapore?

This flawed pricing model is a legacy of the control era when we had the administered price mechanism in place. The model does not belong in a liberalised market where the prices should be free and be determined by the costs of refining petroleum products and market competition, say analysts.
A senior official in a leading oil company concedes that this model is flawed and interestingly, says his company is all for a cost-plus pricing structure with competition between the three oil retailers — Indian Oil, Hindustan Petroleum and Bharat Petroleum.

The collusive pricing policy of the oil companies is an anti-competitive practice and has come under the radar of the Competition Commission in the past. Would the government tolerate a situation where MRF, Apollo Tyres and Ceat collude on pricing their tyres? So why should we allow oil companies to collude?
These problems arise because the winds of change that led to serious reform in industries such as telecom have largely bypassed the oil industry. What we need is a strong dose of reform in the form of freeing of pricing of petroleum products while simultaneously encouraging competition. We also need a strong regulator for the retail market; the existing Petroleum and Natural Gas Regulatory Board is not tasked with regulating the retail market.

These are important issues that need to be addressed sooner than later by the government.


ANiSH PANTHALANi

Nov 10, 2011

NIRMAL MADEV: What is the truth?



പ്രശ്നങ്ങളുടെ തുടക്കം  

ഹരിപ്പാട്ടുകാരനായ നിര്മ്മല്മാധവ് എന്ന വിദ്യാര്ത്ഥി 2009-ലെ എന്ട്രന്സ് പരീക്ഷയ്ക്ക് 22719-ആം റാങ്കോട് കൂടെ ജയിക്കുകയും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഒരു സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജില്മെക്കാനിക്കല്എഞ്ചിനീയറിങ്ങില്പഠനം തുടങ്ങുകയും ചെയ്തു. മൂന്ന് സെമസ്റ്ററുകള്പൂര്ത്തിയാകു മുമ്പേ നിര്മ്മല്മാധവ്, ആലപ്പുഴ ജില്ലയിലെ ഒരു സ്വാശ്രയ കോളേജിലേക്ക് ട്രാന്സ്ഫര്വാങ്ങിച്ചു പോയി. ട്രാന്സ്ഫര്വാങ്ങിയതിന്റെ കാരണം അവിടത്തെ എസ്.എഫ്.. നേതാക്കന്മാരുടെ റാഗിങ്ങ് ആയിരുന്നുവത്രെ. സംസ്ഥാനത്തുടനീളമുള്ള കോളേജുകളില്റാഗിങ്ങ് വിരുദ്ധ സ്ക്വാഡുകളെ കോളേജ് തലത്തില്തന്നെ വിന്യസിക്കുന്ന എസ്.എഫ്.-യുടെ അവകാശവാദങ്ങളെ തല്ക്കാലം നമ്മുക്ക് നിരാകരിക്കാം. നിര്മ്മല്മാധവ് റാഗിങ്ങ് ആരോപിച്ച എസ്.എഫ്.. നേതാക്കള് ദിനം, തങ്ങളുടെ കോളേജില്പോയിട്ട് മലപ്പുറം ജില്ലയില്പോലുമില്ലായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്തെളിഞ്ഞത്. എന്നിട്ടും നമ്മുടെ ഗീബല്സിയന്മാദ്ധ്യമങ്ങള്ചര്വ്വിതചര്വ്വണം നടത്തിക്കൊണ്ടിരിക്കുന്നത്, "എസ്.എഫ്.-യുടെ പീഢനത്താല്കോളേജ് വിട്ട നിര്മ്മല്മാധവ്" എന്നാണ്.
 
മാദ്ധ്യമങ്ങളുടെ മറ്റൊരു ആരോപണം, നിര്മ്മല്മാധവിന്റെ കയ്യില്നിന്നും എസ്.എഫ്.. നേതാക്കള്കോളേജ് ട്രാന്സ്ഫറിനെന്നും പറഞ്ഞ് കാശ് വാങ്ങിയിട്ടുണ്ട് എന്നാണ്. ഇതെങ്ങനെയാണ് ശരിയാവുക. തന്നെ പീഢിപ്പിക്കുന്നവരില്നിന്ന് രക്ഷപെടുവാന്വേണ്ടി അവര്ക്ക് തന്നെ കാശ് കൊടുക്കുകയോ? തല്ക്കാലത്തേക്ക് വാദം തന്നെ ശരി എന്ന് സ്വയം വിശ്വസിപ്പിച്ചു കൊണ്ട് നമ്മുക്ക് പരിശോധിക്കാം. എന്ത് കൊണ്ട് കോളേജില്മാത്രം പിടിപാടുണ്ടാകുവാന്സാദ്ധ്യതയുള്ള ഒരു നേതാവിന്/നേതാക്കന്മാര്ക്ക് നിര്മ്മല്കൈക്കൂലി കൊടുത്തു? ഹരിപ്പാട് എം.എല്‍.. രമേശ് ചെന്നിത്തലയുടെ പേഴ്സനല്സ്റ്റാഫില്അംഗമായിരുന്ന, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്ക്ക് നേതൃത്വം നല്കിയ ഒരു വ്യക്തിയുടെ മകന് - സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെയും നിയമസംസ്ഥാപനത്തെയും വരെ പില്ക്കാലത്ത് സ്വാധീനിക്കുവാന്കഴിഞ്ഞ ഒരു വ്യക്തി, തന്റെ കോളേജ് മാറ്റത്തിന് സമീപിച്ചത് ഒരു എസ്.എഫ്.. നേതാവിനെയാണ് എന്നത്, ചില മൂന്നാംകിട അപസര്പ്പക നോവലുകളിലെ യുക്തിക്ക് പോലും നിരക്കാത്ത നുണയാണ്.
 
എന്തായാലും യൂണിവേഴ്സിറ്റി ട്രാന്സ്ഫര്വാങ്ങി വന്ന നിര്മ്മല്‍, പിന്നെ പോയത് പുന്നപ്രയിലെ CAPE-ന്റെ ഉടമസ്ഥതയിലുള്ള കോളേജില്സിവില്എഞ്ചിനീയറിങ്ങ് പഠിക്കുവാനാണ്. എന്നാല്അവിടെയും ഇദ്ദേഹത്തിന് യൂണിവേഴ്സിറ്റി പരീക്ഷയെഴുതുവാന്ആവശ്യമുള്ളയത്ര ഹാജര്നില ഉണ്ടായിരുന്നില്ല. അപ്പോഴാണ് കേരളത്തിലെ ജനങ്ങള്കനിഞ്ഞ് ഉമ്മന്ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയത്. ഇവിടെ ഒരു വലിയ തമാശയുണ്ട്. തിരഞ്ഞെടുപ്പിലെ ഒരു പ്രധാനപ്പെട്ട വിഷയമായി ജനങ്ങള്കാണുന്നത് സ്വാശ്രയ കോളേജ് അഡ്മിഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് ഒരു സര്വ്വെയില്കണ്ടിരുന്നു. അതേ ജനങ്ങള്തിരഞ്ഞെടുത്ത സര്ക്കാര്ആകട്ടെ, മുമ്പുണ്ടായിരുന്ന പ്രശ്നങ്ങളെ ഗുരുതരമാക്കുന്ന രീതിയിലാണ് പിന്നെ പ്രവര്ത്തിച്ചതും ഇപ്പോള്പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നതും.
നിലവിലുള്ള ചട്ടങ്ങളെയെല്ലാം മറികടന്ന് കൊണ്ട്, ഉമ്മന്ചാണ്ടി നേരിട്ടിടപെട്ട കേസില്പിന്നെ സംഭവിച്ചത്, നിര്മ്മല്മാധവിനെ കോഴിക്കോട് വെസ്റ്റ്ഹില്കോളേജിലേക്ക് അഞ്ചാം സെമസ്റ്റര്മെക്കാനിക്കല്ബ്രാഞ്ചിലേക്ക് മാറ്റിക്കൊണ്ട് 2011 ജൂലൈ നാലിന് വന്ന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവായിരുന്നു. സര്ക്കാരിന്റെ മെറിറ്റ് ലിസ്റ്റില്‍, കോളേജില്അവസാനം അഡ്മിഷന്കിട്ടിയ റാങ്ക് 1316 ആയിരിക്കേയാണ് അതിന്റെ പത്ത്-പതിനഞ്ച് ഇരട്ടി റാങ്കുള്ള വിദ്യാര്ത്ഥിക്ക് കേവലം ഇടതുപക്ഷ വിരുദ്ധതയുടെ പേരില്ഉമ്മന്ചാണ്ടി അഡ്മിഷന്തരപ്പെടുത്തിക്കൊടുത്തത്.




 
ഉമ്മന്ചാണ്ടിയെ കണ്ടു അനുഗ്രഹം വാങ്ങുന്ന നിര്മല്മാധവ്. ചിത്രം കടപ്പാട്: മാതൃഭൂമി
 
നിയമ സംരക്ഷണത്തിന്റെ ഉത്തരവാദിത്തമുള്ള സര്ക്കാര്അതിന്റെ ലംഘനത്തിന് കൂട്ടു നിന്നപ്പോഴാണ് എസ്.എഫ്..-യുടെ നേതൃത്വത്തില്വിദ്യാര്ത്ഥികള്സംഘടിച്ചതും പ്രതിഷേധസമരങ്ങള്നടത്തിയതും. എന്നാല്ഉമ്മന്ചാണ്ടിയാകട്ടെ, സമരത്തിനെ പൊലീസിനെ ഉപയോഗിച്ച് മര്ദ്ദിച്ചൊതുക്കുവാനാണ് ശ്രമിച്ചത്. എന്താണ് ഉമ്മന്ചാണ്ടി പറയുവാനുദ്ദേശിക്കുന്നത്? നീതി നിഷേധങ്ങള്ക്കെതിരെ പ്രതികരിക്കാതെ നില്ക്കണമെന്നാണോ? രാജ്യത്തെ മഹത്തായ ജനാധിപത്യമൂല്യങ്ങളെയാണ് ഉമ്മന്ചാണ്ടി ഉന്മൂലനം ചെയ്യുവാന്ശ്രമിക്കുന്നത്.
പിന്നീട് കോഴിക്കോട് കലക്ടര്സര്വ്വകക്ഷിയോഗം വിളിച്ചുകൂട്ടുകയും നിര്മ്മല്മാധവിന്റെ പ്രവേശനം ചട്ടവിരുദ്ധമാണോ എന്ന് പരിശോധിക്കുവാന്ഒരു വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, സര്ക്കാരാകട്ടെ സമിതിയുടെ റിപ്പോര്ട്ട് വരുന്നതിന് മുമ്പ്, ക്രമവിരുദ്ധമായി പ്രവേശനം ലഭിച്ച വിദ്യാര്ത്ഥിയെ കോളേജില്ഹാജരാകുവാന്അനുവദിക്കുകയാണ് ചെയ്തത്. പിന്നീട് രാധാകൃഷ്ണപ്പിള്ളയുടെ വെടി വെപ്പിനിടിയാക്കിയ സമരം ഈയൊരു നിയമവിരുദ്ധ നടപടിയിന്മേലാണ് തുടങ്ങിയതെന്ന് സാരം.
 
2.
വേട്ടപ്പട്ടികളുടെ അഴിഞ്ഞാട്ടം

തികച്ചും സമാധാനപരമായി സമരം ചെയ്തു കൊണ്ടിരുന്ന വിദ്യാര്ത്ഥികളെ യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസ് ആക്രമിച്ചതെന്ന് അതിന്റെ വീഡിയോ ഫൂട്ടേജുകള്കാണുന്ന ഏതൊരാള്ക്കും വ്യക്തമാകും. അന്ന് സംഭവസ്ഥലം സന്ദര്ശിച്ച കമ്മീഷന്അംഗം കെ.. ഗംഗാധരന്അഭിപ്രായപ്പെട്ടത് [മാതൃഭുമി 2011-10-10] അവിടെ ഒരു ലാത്തിച്ചാര്ജ്ജിനുള്ള സാഹചര്യം പോലും നിലനിന്നിരുന്നില്ല എന്നാണ്. അങ്ങനെയുള്ള ഒരു സമരത്തിനിടയില്ആവശ്യമായ അനുമതി പോലുമില്ലാതെ ഉത്തരവാദിത്തപ്പെട്ട ഒരു പൊലീസുദ്യോഗസ്ഥന്വിദ്യാര്ത്ഥികള്ക്ക് നേരെ (ആകാശത്തോട്ടല്ല, അവന്മാരുടെ നെഞ്ചത്തേക്ക് തന്നെയാണ് താന്നിറയൊഴിച്ചതെന്ന് പിന്നീട് രാധാകൃഷ്ണപ്പിള്ള മാധ്യമങ്ങളോട് വീരസ്യം വിളമ്പുകയും ചെയ്തിരുന്നു) വെടി വെച്ചിട്ടും ഇത് എഴുതുന്നത് വരെയും അതിനെതിരെ ഒരു നടപടി പോലുമുണ്ടായിട്ടില്ല എന്നതും ഒരു വസ്തുതയാണ്.
 
3.
കണ്ണില്പിടിക്കാത്ത ചില മനുഷ്യാവകാശ ലംഘനങ്ങള്

പൊതുസമൂഹത്തിന്റെയും ഭരണകൂടസ്ഥാപനങ്ങളുടെയും കണ്ണില്മാനുഷിക പരിഗണനയര്ഹിക്കാത്ത ചില മനുഷ്യാവകാശ ലംഘനങ്ങളുണ്ട്. രാഷ്ട്രീയം കൊണ്ടും, സ്വത്വം കൊണ്ടും ചിലരുടെയൊക്കെ അവകാശങ്ങള്ലംഘിക്കുന്നതില്തെറ്റില്ല എന്നൊക്കെ കരുതേണ്ടിയിരിക്കുന്നു. നമ്മുക്ക് അല്പം തെക്കോട്ടേക്ക് സഞ്ചരിക്കാം. ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടില്നിന്നും ഒരു പത്ത് നൂറ് കിലോമീറ്റര്വടക്ക് മാറി മാല്യങ്കര എന്നൊരു സ്ഥലമുണ്ട്. അവിടെയുള്ള SNM Institute of Management and Technology എന്ന സ്വാശ്രയക്കോളേജില്ഒരു പ്രശ്നമുണ്ടായി. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്ത്തിക്കുന്ന കോളേജുകളില്സ്ഥിരം കാണുന്നത് പോലെ, അവശ്യ സൗകര്യങ്ങള്ഒരുക്കാതെ അന്യായമായ ഫീസ് (4000 രൂപയുടെ അധിക ഫീസ്) വാങ്ങിക്കുകയും, തല്ഫലമായി കോളേജ് മാനേജ്മെന്റിനെതിരെ വിദ്യാര്ത്ഥികള്എസ്.എഫ്.-യുടെ നേതൃത്വത്തില്സംഘടിക്കുകയും പ്രചരണ പരിപാടികള്നടത്തുകയും ചെയ്തു. എന്നിട്ടും കുലുങ്ങാത്ത മാനേജ്മെന്റിനെതിരെ 2011 ജൂലൈ 18-ന്, മറ്റൊരു തരത്തില്പറയുകയാണെങ്കില്നിര്മ്മല്മാധവിന് അനര്ഹമായ പ്രവേശനത്തിന് ഗവണ്മെന്റ് ഉത്തരവായിട്ട് കൃത്യം പതിനാല് ദിവസങ്ങള്ക്ക് ശേഷം, കോളേജിലെ സര്വ്വ വിദ്യാര്ത്ഥികളും സൂചനാ സമരം നടത്തുകയുണ്ടായി.
 
കൊടുങ്ങല്ലൂരിലെ ഒരു സ്വാശ്രയക്കോളേജില്നടക്കുന്ന അഴിമതിക്കെതിരെ ശബ്ദം ഉയര്ത്തിയതിനു അധികൃതര്പുറത്താക്കിയ നായിബ് . എം. എന്ന വിദ്യാര്ഥി.
 
വിദ്യാര്ത്ഥി സമരത്തിന് നേതൃത്വം നല്കിയ വിദ്യാര്ത്ഥികളെതിരെ പ്രതികാരനടപടികള്സ്വീകരിക്കുകയാണ് മാനേജ്മെന്റ് ചെയ്തത്. അതിന്റെ ഭാഗമായി നായിബ് .എം. എന്ന വിദ്യാര്ത്ഥിയെ സ്ഥാപനത്തിന്റെ പേരിന് കളങ്കം വരുത്തുവാനിടയാക്കി എന്നാരോപിച്ച് മാനേജ്മെന്റ് സസ്പെന്ഡ് ചെയ്തു. ഇതിനെതിരെ നായിബ് ഹൈക്കോടതിയെ സമീപിക്കുകയും, 2011 ഓഗസ്റ്റ് 26-ന് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയോട് 21 ദിവസത്തിനകം പ്രസ്തുത സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് തീരുമാനമെടുക്കുവാന്ഉത്തരവാകുകയും (W.P.(C) No. 23337 of 2011 N) ചെയ്തു. പിന്നീട് യൂണിവേഴ്സിറ്റി നടത്തിയ ഹിയറിങ്ങില്കോളേജ് അധികാരികള്ക്ക് നായിബിനെതിരെ ഒരു തെളിവ് പോലും ഹാജരാക്കുവാന്കഴിഞ്ഞില്ലായെന്നതിനാല്നായിബിനെ നിരുപാധികം തിരികെ പ്രവേശിപ്പിക്കുവാന്പ്രിന്സിപ്പാളിനോട് ആവശ്യപ്പെടുകയാണുണ്ടായത്. എന്നാല്‍, മുടന്തന്ന്യായങ്ങള്പറഞ്ഞ് വിദ്യാര്ത്ഥിയെ കോളേജില്തിരികെ പ്രവേശിപ്പിക്കാതെയിരിക്കുവാനാണ് പ്രിന്സിപ്പാളും മാനേജുമെന്റും ശ്രമിച്ചത്.

അതായത്, നിര്മ്മല്മാധവിനെ ചട്ടവിരുദ്ധമായി കോളേജില്പ്രവേശിക്കുവാന്ഉമ്മന്ചാണ്ടി അനുവദിച്ച ഒക്റ്റോബര്‍ 10-ന് പോലും, കോടതിയില്നിന്ന് അനുകൂല വിധിയുണ്ടായിട്ടും പഠിക്കുവാന്അനുവദിക്കാത്ത ഒരു സാഹചര്യമാണ് കേരളത്തിന്റെ മറ്റൊരു ഭാഗത്ത്, ഒരു എഞ്ചിനീയറിങ്ങ് കോളേജില്ഉണ്ടായത്. നായിബിന് ഇല്ലാത്ത എന്ത് യോഗ്യതയാണ് പ്രിയപ്പെട്ട മുഖ്യമന്ത്രീ, നാടിനെ കട്ടുമുടിച്ചതിന്റെ പേരില്ജയില്ശിക്ഷ വിധിക്കപ്പെട്ട് ഇപ്പോള്സുഖജീവിതം നയിക്കുന്ന കെ. ബാലകൃഷ്ണപ്പിള്ളയ്ക്കും, മെറിറ്റിനെ നിഷേധിച്ചുകൊണ്ട് നിങ്ങള്ഗവണ്മെന്റ് കോളേജില്അഡ്മിഷന്നല്കിയ നിര്മ്മല്മാധവിനും ഉള്ളത്? അവര്കോണ്ഗ്രസ്സ് ബാന്ധവമുള്ളവരാണ് എന്നതാണോ? അതോ നായിബ് ഒരു മുസ്ലീമും, എസ്.എഫ്..ക്കാരനുമായി എന്നതാണോ അദ്ദേഹത്തെ 'മാനുഷിക പരിഗണനയില്‍' നിന്നും അയോഗ്യനാക്കുവാന്നിങ്ങള്കണ്ടെത്തിയ ന്യായം?
നായിബിനെതിരെ SNM കോളേജ് മാനേജ്മന്റ്പടച്ചുവിടുന്ന വര്ഗ്ഗീയ വിഷം
 
നായിബിന്റെ പീഢനകഥ അവിടെ തീരുന്നില്ല. ഹിന്ദുക്കളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്തകര്ക്കുവാന്ശ്രമിക്കുന്ന പാക്കിസ്ഥാന്ചാരനായിട്ടാണ് അദ്ദേഹത്തെയിപ്പോള്ചിത്രീകരിക്കുന്നത്. മാനേജുമെന്റിന്റെ ഒത്താശയോടെയെന്ന് കരുതപ്പെടുന്ന ഇത്തരം പോസ്റ്ററുകള്കോളേജിന്റെ പരിസരത്ത് പതിച്ചിട്ടുണ്ട്. നീതിനിഷേധങ്ങള്ക്കെതിരെ പോരാടുന്നവര്ക്കെതിരെ, ഇത്ര നീചമായി വ്യക്തിഹത്യ നടത്തുന്ന അധികാരകേന്ദ്രങ്ങള്ക്കെതിരെ പ്രതികരിക്കുവാനുള്ള ഉത്തരവാദിത്തം ഒരു ജനാധിപത്യ സമൂഹത്തിനും, ഭരണഘടനാ സ്ഥാപനങ്ങള്ക്കും ഉണ്ട്. ജസ്റ്റിസ് കോശിയും മറ്റ് മനുഷ്യസ്നേഹികളും നായിബുമാരുടെ പ്രശ്നങ്ങള്എന്ത് കൊണ്ടു കാണുന്നില്ല, എന്ത് കൊണ്ട് നടപടികള്സ്വീകരിക്കുന്നില്ല. കൈരളി ടിവി അല്ലാതെ വേറെ ഏത് മാദ്ധ്യമമാണ് നായിബിന്റെ പ്രശ്നങ്ങള്ഏറ്റെടുത്ത് ജനങ്ങളുടെ മുന്നില്അവതരിപ്പിച്ചത്?
 
ചോദിക്കപ്പെടാത്ത ചോദ്യങ്ങള്

ഇത്രയധികം ചട്ടവിരുദ്ധങ്ങളായ നടപടികള്സര്ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടും, വലതുവശം ചാരി വിശ്രമിക്കുന്ന, ജനാധിപത്യത്തിന്റെ കാവല്പോരാളികളായി സ്വയം അവരോധിച്ച മുഖ്യധാരാ മാദ്ധ്യമങ്ങള്ചോദിക്കാത്ത ചോദ്യങ്ങള്എന്തൊക്കെയാണ്?
ക്രമവിരുദ്ധമെന്ന് വിദഗ്ദ്ധ സമിതി കണ്ടെത്തിയ നിര്മ്മല്മാധവിന്റെ പ്രവേശനത്തിന്റെ പേരിലാണ് പിന്നീടുണ്ടായ വിദ്യാര്ത്ഥി സമരവും, പൊലീസ് വെടിവയ്പ്പും. നാല്പതിലധികം പൊലീസുകാര്ക്കും, അതിലേറെ വിദ്യാര്ത്ഥികള്ക്കും പരിക്കു പറ്റിയതിന്റെ ഉത്തരവാദിത്തം എസ്.എഫ്.-ക്കോ, പൊലീസിനോ, അതോ നീതി നിഷേധങ്ങള്‍, നിയമലംഘനങ്ങള്കണ്ടു നിന്നാല്മതിയെന്ന് ആജ്ഞാപിക്കുന്ന സര്ക്കാരിനോ?
എസ്.എഫ്.-ക്കാരനോ സി.പി.. (എം)-കാരനോ വഴിയരികില്നിന്ന് മൂത്രമൊഴിച്ചാല്പോലും അച്ചു നിരത്തുന്ന മനോരമ-മാതൃഭൂമിയാദി മാദ്ധ്യമങ്ങളില്പോലും വരാതിരുന്ന, കെ.പി.സി.സി. പ്രസിഡന്റിന്റെ അടുത്ത ബന്ധുവായിട്ട് പോലും ഏറ്റെടുക്കപ്പെടാതെയിരുന്ന, കോടതി പോലും അടിസ്ഥാനരഹിതമെന്ന് അഭിപ്രായപ്പെട്ട റാംഗിങ്ങ് ആരോപണത്തിന് ഇപ്പോള്കിട്ടുന്ന പ്രചരണം ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങള്കൊണ്ടു തന്നെയല്ലേ?
നിര്മ്മല്മാധവിനെ മറ്റൊരു കോളേജിലേക്ക് മാറ്റാമെന്ന് സര്ക്കര്അവസാനം സമ്മതിക്കുമ്പോള്തന്നെ തങ്ങളുടെ നടപടി നിയമവിരുദ്ധമായിരുന്നു എന്ന കുറ്റസമ്മതമല്ലേ അവിടെ നടക്കുന്നത്. സര്ക്കാരിന് ധാര്മ്മികത എന്നൊന്നില്ലേ?
പൊതുമുതലെന്ന് പറയുന്നത് ജീപ്പും, വണ്ടിയും, ബസ്സുകളും ഉള്പ്പെടുന്ന അചേതന വസ്തുക്കള്മാത്രമാണോ അതോ നീതി നിഷേധങ്ങള്ക്കെതിരെ പോരാടിയ മനുഷ്യരുടെ ജീവന് വിലയില്ലായെന്നും അര്ത്ഥമുണ്ടോ?
എസ്.എഫ്.-ക്കാര്ക്കെതിരെ ആര് എന്ത് അക്രമം കാട്ടിയാലും അവര്ക്ക് സര്ക്കാര്സംരക്ഷണം നല്കുമോ?
വിദ്യാഭ്യാസം മനുഷ്യന്റെ അവകാശമാണ്. മെറിറ്റിനെ മറി കടന്ന് അത് അനര്ഹന് കൊടുക്കുന്നത് വഴി അവിടെ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. ജസ്റ്റിസ്: ജെ.ബി. കോശി ചില പ്രത്യേക മനുഷ്യാവകാശ ലംഘനങ്ങള്മാത്രമേ കാണുകയുള്ളോ?
നായിബിന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് മാദ്ധ്യമങ്ങളും പൊതുസമൂഹവും നിര്മ്മല്മാധവനിലും, ബാലകൃഷ്ണപ്പിള്ളയിലും, വിദ്യാര്ത്ഥികളുടെ തല വെട്ടിപ്പൊളിച്ച പൊലീസുകാരിലും, വെടിവെപ്പുകാരന്രാധാകൃഷ്ണപ്പിള്ളയിലും കണ്ടത്?
ഐക്യ ജനാധിപത്യവിരുദ്ധ മുന്നണി
തുടര്ച്ചയായ ജനാധിപത്യമര്യാദാലംഘനങ്ങളോടെയാണ് യു.ഡി.എഫ്. പ്രശ്നത്തിനെ നേരിട്ടതെന്ന് സൂക്ഷ്മമായി നോക്കിയാല്മനസ്സിലാകും. തുടക്കം മുതല്ക്ക് തന്നെ എസ്.എഫ്.. സമരത്തിനെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്ത്തുവാന്ശ്രമിച്ചു. ഒടുക്കം വിദ്യാര്ത്ഥികള്ക്ക് നേരെ അന്യായമായി വെടി വെച്ച പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ എം.എല്‍..-മാര്ക്കെതിരെ, ഭരണപക്ഷം പ്രതികരിച്ചത് ഒരു വനിതാ വാച്ച് ആന്ഡ് വാര്ഡിനെ കയ്യേറ്റം ചെയ്തു എന്നാരോപിച്ചാണ്. ജനാധിപത്യത്തെ നോക്കുകുത്തിയാക്കി ക്രിമിനലുകളും അഴിമതിക്കാരും ചേര്ന്ന് ഭരണം നടത്തുന്ന ഫാഷിസ്റ്റ് ഭരണവ്യവസ്ഥ നാടു കുട്ടിച്ചോറാക്കുന്നതിന് മുമ്പ്, എത്രയും പെട്ടെന്ന് തന്നെ പുറത്താക്കേണ്ടത് ജനാധിപത്യ സ്നേഹികളായ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.